എസ്.എസ്.എല്‍.സി: ദൂരദര്‍ശനില്‍ പ്രത്യേകപരിപാടി
 width=എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി എസ്.ഐ.ഇ.ടി തിരുവനന്തപുരം ദൂരദര്‍ശനുമായി സഹകരിച്ച് ഒരുമാസം നീണ്ടു നീല്‍ക്കുന്ന പ്രത്യേക വിദ്യാഭ്യാസ പരിപാടി സംപ്രേഷണം ചെയ്യുന്നു. പരീക്ഷ അഭിമുഖീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പര്‍ വിശകലനം, മാതൃകാ ചോദ്യങ്ങള്‍ തപടങ്ങിയ കാര്യങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന തരത്തിലാണ് പരിപാടികള് ‍തയ്യാറാക്കിയിരിക്കുന്നത്. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടി ഈ മാസം 25 മുതല്‍ മാര്‍ച്ച് 10 വരെ രാവിലെ 6.30 മുതല്‍ 7 മണി വരെ സംപ്രേഷണം ചെയ്യും. പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍ അതാത് ദിവസത്തെ വിഷയത്തെ അടിസ്ഥാനമാക്കി പ്രത്യേക പരിപാടികളുമുണ്ടാകും. ഭാഷാ വിഷയങ്ങളടക്കം പത്താം ക്ലാസിലെ മുഴുവന്‍ വിഷയങ്ങളും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter