എസ്.എസ്.എല്‍.സിയില്‍ 94.17 ശതമാനം വിജയം
 width=ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവരില്‍ 94.17 ശതമാനം പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. റവന്യൂ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനം കോട്ടയത്തും കുറവ് പാലക്കാട്ടുമാണ്. പ്രൈവറ്റ് വിഭാഗത്തില്‍ 74.06 ആണ് വിജയശതമാനം. ഗള്‍ഫില്‍ പരീക്ഷ എഴുതിയവരില്‍ 98.8 ശതമാനം പേരും ലക്ഷ്വദ്വീപില്‍ 74.81 ശതമാനം പേരും വിജയിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ A+ നേടിയ ജില്ല കോഴിക്കോടാണ്. 10,073 പേര്‍ക്ക് എല്ലാ വിഷയത്തിലും A+ ലഭിച്ചു. 272 ഗവണ്‍മെന്‍റ് സ്കൂളുകള്‍ നൂറു ശതമാനം വിജയം നേടി. എയ്ഡഡ് മേഖലയില്‍ 327 സ്കൂളുകള്‍ നൂറു ശതമാനം വിജയം നേടി. രാവിലെ 11.30 ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.41 ശതമാനത്തിന്റെവര്‍ധനവാണ് വിജയ ശതമാനത്തിലുണ്ടായിരിക്കുന്നത്. 4,79,650 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9550 പേര്‍ അധികമാണിത്. ഇത്തവണയും മോഡറേഷന്‍ മാര്‍ക്ക് നല്‍കിയിട്ടില്ല. 44,016 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടുണ്ട്. keralapareekshabhavan.in, results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, results.itschool.gov.in. തുടങ്ങിയ വെബ്സൈറ്റുകളില് ‍ഫലം ലഭ്യമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter