ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ പി.എച്ച്.ഡി സ്‌കോളര്‍ഷിപ്പ്
- Web desk
- Jan 18, 2014 - 19:42
- Updated: Oct 1, 2017 - 08:49
സയന്‍സ്, എഞ്ചിനീയറിംഗ്, മെഡിസിന്‍, ബിസിനസ് രംഗത്തെ പ്രമുഖ സ്ഥാപനമായ ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ മൂന്നു വര്‍ഷത്തെ പി.എച്ച്.ഡി സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ഒരു ഫുള്‍ പി.എച്ച്.ഡി സ്റ്റുഡന്റ്‌ഷിപ്പിനും രണ്ട് മാസ്റ്റേഴ്‌സ് സ്റ്റുഡന്റ്‌ഷിപ്പിനുമാണ് അപേക്ഷിക്കാവുന്നത്.
എയറോനോട്ടിക്‌സ്, ബയോ എന്‍ജിനീയറിങ്, സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റ് പോളിസി, കെമിക്കല്‍ എഞ്ചിനീയറിങ്, കെമിസ്‌ട്രി, സിവില്‍ & എന്‍വയണ്‍മെന്റല്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടിങ്, എര്‍ത്ത് സയന്‍സ് & എന്‍ജിനീയറിങ്, ഇലക്‌ട്രിക്കല്‍ & ഇലക്‌ട്രോണിക്ക് എന്‍ജിനീയറിങ്, ലൈഫ് സയന്‍സസ്, മെറ്റീരിയല്‍സ്, മാത്തമാറ്റിക്‌സ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഫിസിക്‌സ്, ഇംപീരിയല്‍ കോളേജ് ബിസിനസ് സ്‌കൂള്‍ തുടങ്ങിയ വിഭാഗങ്ങളിലാകും ഇത് അനുവദിക്കുക.
ഇംപീരിയല്‍ കോളേജിന്റെ എഞ്ചിനീയറിംഗ്, നാചറല്‍ സയന്‍സ്, ബിസിനസ് സ്‌കൂള്‍ എന്നിവയിലേതെങ്കിലുമൊന്നില്‍ റെഗുലര്‍ അഡ്‌മിഷന് യോഗ്യതയും ഇംഗ്ലീഷ് പരിജ്ഞാനവും ഐ.ഇ.എല്‍.ടി.എസില്‍ കുറഞ്ഞത് 6.5 സ്‌കോറും ഉള്ളവര്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. ഇന്ത്യക്ക് പുറത്ത് ഉപരിപഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണനയുണ്ട്.
അപേക്ഷകര്‍ നേരിട്ട് കോളേജ് പ്രവേശനത്തിന് അപേക്ഷിക്കുകയും ശേഷം സ്‌കോളര്‍ഷിപ്പ് ഫോറം വെബ്‌സൈറ്റില്‍ നിന്നെടുത്ത് പൂരിപ്പിച്ച് സൂപ്പര്‍വൈസറുടെയും വകുപ്പ് മേധാവിയുടെയും ഒപ്പ് വാങ്ങി കോളേജില്‍ സമര്‍പ്പിച്ച അപേക്ഷയുടെ കോപ്പിയും മാതാപിതാക്കളുടെ നികുതി റിട്ടേണും സഹിതം സമര്‍പ്പിക്കുകയുമാണ് വേണ്ടത്. അവസാന തീയതി: മാര്‍ച്ച് 14. കൂടുതല്‍ വിവരങ്ങള്‍ www3.imperial.ac.uk എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള് പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില് ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില് എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള് ഒഴിവാക്കാന് ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള് ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment