തണുപ്പ് കാരണം സഊദിയില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
- Web desk
- Jan 31, 2016 - 09:52
- Updated: Oct 1, 2017 - 08:20
ദമാം: സഊദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അനുഭവപ്പെടുന്ന അതിശൈത്യം ഏതാനും ദിവസം കൂടി തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. ജനജീവിതം തന്നെ ദുസഹമായ നിലയിലാണ് ഗള്‍ഫിലെ പല രാജ്യങ്ങളും തണുത്ത് വിറക്കുന്നത്. അതിശൈത്യത്തിലേക്ക് കടന്നതോടെ സഊദിയടക്കമുള്ള ജി.സി.സി രാജ്യങ്ങളില്‍ മഞ്ഞു വീഴ്ചയും അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സഊദിയില്‍ വിവിധ ഭാഗങ്ങളില്‍ താപനില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് കനത്ത മഞ്ഞു വീഴ്ച അനുഭവപ്പെടുന്നുണ്ട്. പ്രധാനമായും രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളും കിഴക്കന്‍ പ്രദേശങ്ങളുമാണ് തണുപ്പില്‍ വിറങ്ങലിച്ച് നില്‍ക്കുന്നത്. പല സ്ഥലങ്ങളിലും താപനില പൂജ്യത്തിനും താഴെയാണ്. വടക്കന്‍ അതിര്‍ത്തി പ്രദേശ പട്ടണങ്ങളായ അറാര്‍, സകാക, ഹസ്മ അല്‍ ജലമീദ് എന്നിവിടങ്ങളില്‍ മഞ്ഞുമഴയും പെയ്തു.
മഞ്ഞു വീഴ്ചയും അതിശൈത്യവും തുടരുന്നതിനാല്‍ ഇവിടങ്ങളിലെ സ്കൂളുകള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതല്‍ മഞ്ഞുവീഴ്ച ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കാന്‍ സഊദി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മഞ്ഞുവീഴ്ച കണക്കിലെടുത്ത് തബൂക്ക് പ്രവിശ്യയില്‍ സിവില്‍ ഡിഫന്‍സ് പ്രത്യേക പ്രട്രോളിംഗ് സംഘത്തെയും വിന്യസിപ്പിച്ചിട്ടുണ്ട്. അല്‍ജൗഫ്, ഹായി ല്‍, അല്‍ഖസീം, ഹഫര്‍ അല്‍ ബാത്വിന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കനത്ത മഴക്കും സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളിലും റഡ് ക്രസന്റ് അടിയന്തിര ഘട്ടങ്ങള്‍ നേരിടാന്‍ തയ്യാറായിരിക്കുകയാണ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment