അഖില കേരള പ്രഭാഷണ മത്സരം'22: എന്‍ട്രികള്‍ ക്ഷണിക്കുന്നു

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അക്കാദമി ഓഫ് ശരീഅ ആന്‍ഡ് അഡ്വാന്‍സഡ് സ്റ്റഡീസ് എം. ഐ.സി അസാസ്,തൃശൂര്‍ (MIC ASAS)
സംഘടിപ്പിക്കുന്ന മര്‍ഹൂം സൈദ് മുഹമ്മദ് ഹാജി ബെസ്റ്റ് ഒറേറ്റര്‍ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു.തൃശൂര്‍ ശക്തന്‍നഗറിന് സമീപത്ത് സ്ഥിതിചെയ്യുന്ന കാമ്പസാണ് മാലിക് ബിന്‍ ദീനാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ്. (എം.ഐ.സി)

ഒന്നാം സ്ഥാനം നേടുന്ന മത്സരാര്‍ത്ഥിക്ക് 10000 രൂപയും പ്രശസ്തി പത്രവും രണ്ടാം സ്ഥാനത്തിന് 7000 രൂപയും പ്രശസ്ത്രി പത്രവും മൂന്നാം സ്ഥാനത്തിന് 5000 രൂപയും പ്രശസ്തി പത്രവുമാണ് ലഭിക്കുക. ആദ്യ റൗണ്ടിലേക്ക് വാട്‌സപ്പ് വഴിയാണ് എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്. അതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 15 പേരെ സ്ഥാപനത്തില്‍വെച്ച് നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും തുടര്‍ന്ന് ഫൈനലില്‍ നിന്ന് വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്യും.

രജിസ്‌ട്രേഷനും മറ്റുവിവരങ്ങള്‍ക്കും ബന്ധപ്പെടേണ്ട നമ്പര്‍ : 9074985307


മത്സരത്തിന്റെ നിയമാവലികള്‍ 

-ഒരു സ്ഥാപനത്തില്‍ നിന്ന് ഒരു എന്‍ട്രി മാത്രമേ സ്വീകരിക്കൂ

-25 വയസ്സിനു താഴെയുള്ള ആര്‍ക്കും പങ്കെടുക്കാവുന്നതാണ്.

-സമകാലിക ഇന്ത്യ എന്ന പ്രമേയത്തില്‍ 4 മിനിറ്റില്‍ കവിയാത്ത പ്രഭാഷണ വീഡിയോ ആണ് അയക്കേണ്ടത്.

-എന്‍ട്രിയോടൊപ്പം സ്ഥാപന മേധാവിയുടെ സാക്ഷ്യ പത്രമടക്കം 9539149456 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യേണ്ടതാണ്.

-തെരെഞ്ഞെടുത്ത 15 
എന്‍ട്രികള്‍ ഓഗസ്റ്റ് 15 ന് MIC ASAS ക്യാമ്പസില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടില്‍ മാറ്റുരക്കുന്നതാണ്.

-എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന സമയം : ഓഗസ്റ്റ് 8, 10.00 PM


For more details: 9074985307

 https://chat.whatsapp.com/EI4l29IitTh2hap8382suV

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter