അറഫ സംഗമം ഇന്ന്

ലോക മുസ്ലിംങ്ങൾ ഒത്തുകൂടുന്ന ഹജ്ജിന്റെ സുപ്രധാന ചടങ്ങുകളിലൊന്നായ പ്രസിദ്ധമായ അറഫാ സംഗമത്തിന് മിനാ നഗരി ഇന്ന് സാക്ഷിയാകും.കോവിഡ് സാഹചര്യത്തിൽ ലക്ഷകണക്കിന് വിശ്വാസികൾക്കാണ് ഇവിടേക്കെത്താൻ കഴിയാതെ പോയത്. സൗദിയിൽ കഴിയുന്ന  സ്വദേശികളും വിദേശികളുമായ 60,000 തീർഥാടകർ മാത്രമാണ് ഈ വർഷത്തെ ഹജ്ജ് കർമത്തിൽ പങ്കെടുക്കുന്നത്. 

20 പേരെ വീതം 3000 ബസുകളിലായി 60,000 തീർഥാടകരെയും അറഫയിലെത്തിക്കും. 55,000 പേർ മിനായിലെ തമ്പുകളിലും 5000 പേർ അബ്രാജ് മിനാ കെട്ടിടത്തിലുമാണു തങ്ങിയത്. അറഫയിലെ നിസ്കാരത്തിനും മറ്റു പ്രാർത്ഥനകൾക്കും സൗദി ഉന്നത പണ്ഡിത സഭാഗം  ശൈഖ് അബ്ദുല്ല അൽ മനീയ നേതൃത്വം നൽകും. നമസ്കാരം നിർവഹിച്ച്, അറഫാ പ്രഭാഷണവും ശ്രവിച്ച ശേഷം വിശ്വാസികൾ  ജബലുറഹ്മയിൽ അണിനിരന്ന് പ്രാർഥിക്കും. 

 ജംറയിൽ എറിയാനുള്ള കല്ലുകൾ അണുവിമുക്തമാക്കിയാണ് ഹജ്ജ് മന്ത്രാലയം തീർഥാടകർക്കു നൽകുന്നത്. ബലിപെരുന്നാൾ ദിനമായ നാളെയാണ് ആദ്യ കല്ലേറു കർമം നടക്കുക. അകലം പാലിച്ച് കല്ലെറിയാൻ വ്യത്യസ്ത സമയം ക്രമീകരിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter