ഫലസ്തീന്‍  അഭയാര്‍ത്ഥികള്‍ക്കുള്ള ധനസഹായം തുടരുമെന്ന് ബ്രിട്ടനിലെ പുതിയ സര്‍ക്കാര്‍

ഫലസ്ഥീനിലെ അഭയാര്‍ത്ഥി ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യു.എ(യുണൈറ്റഡ് നാഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്കിംഗ് ഏജന്‍സി ഫോര്‍ ഫലസ്ഥീന്‍)ക്ക് ധനസഹായം തുടരുമെന്ന് ബ്രിട്ടനിലെ പുതിയ സര്‍ക്കാര്‍. ബ്രിട്ടീഷ് വിദേശ കാര്യമന്ത്രി ഡേവിഡ് ലാമിയാണ് ഇക്കാര്യത്തില്‍ നിലപാട് പ്രഖ്യാപിച്ചത്. 2.7 കോടി ഡോളറാണ് ബ്രിട്ടന്‍ ഫലസ്ഥീനി അഭയാര്‍ത്ഥികളുടെ ക്ഷേമത്തിനായി യു.എന്‍ ഏജന്‍സിക്ക് നല്‍കുക.
കഴിഞ്ഞ ദിവസം ഗസ്സയിലെ ഒമ്പതാമത്തെ സ്‌കൂളും ഇസ്‌റാഈല്‍ സൈന്യം ബോംബിട്ട് തകര്‍ത്തിരുന്നു. ബ്രിട്ടനിലെ ഋഷി സുനക് സര്‍ക്കാര്‍ യു.എന്‍.ആര്‍ ഡബ്ല്യു.എക്ക് ഫണ്ട് നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു. യു.എന്‍.ആര്‍ ഡബ്ല്യു എയിലെ ചില ജീവനക്കാര്‍ക്ക് ഹമാസുമായി ബന്ധമുണ്ടെന്ന ഇസ്രയേല്‍ ആരോപണത്തെ ചുവടുപിടിച്ചാണ് യു.എസ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ ഏജന്‍സിക്ക് നല്‍ക്കുന്ന ഫണ്ട് നിര്‍ത്തിവെച്ചിരുന്നത്. 
ഇതിനിടെ ഫണ്ട് നല്‍കുന്നത് നിര്‍ത്തിയ ചില യൂറോപ്യന്‍ രാജദ്യങ്ങളും ഫണ്ട് വിതരണം പുനരാരംഭിച്ചു. ബ്രിട്ടന്‍ ഫലസ്ഥീന്‍ ഏജന്‍സിക്കുള്ള ധനസഹായം പുനരാരംഭിക്കാന്‍ തീരുമാനിച്ചത് യു.എന്‍.ആര്‍ ഡബ്ല്യു.എ സ്വാഗതം ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter