ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ 123 സ്വത്തുക്കള്‍ കേന്ദ്രം ഏറ്റെടുക്കുന്നു; ഡല്‍ഹി ജുമാ മസ്ജിദില്‍ പരിശോധന
പാര്‍ലിമെന്റ് മന്ദിരത്തിന് എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന ന്യൂഡല്‍ഹി ജുമാ മസ്ജിദ്, ഡല്‍ഹി ഹൈക്കോടതി ഉത്തരവനുസരിച്ച് ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ലാന്‍ഡ് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസ് പരിശോധിക്കും. വെള്ളിയാഴ്ച വൈകുന്നേരം പള്ളിയുടെ ഭിത്തിയില്‍ പതിച്ച നോട്ടിസില്‍ പറയുന്ന പ്രകാരം സ്വത്തിന്റെ അവകാശവാദങ്ങളെ സാധൂകരിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച രണ്ടംഗ സമിതയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മസ്ജിദുകളും ദര്‍ഗകളും ശ്മാശനങ്ങളും ഉള്‍പ്പെടെ ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ 123 സ്വത്തുക്കള്‍ ഏറ്റെടുക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് നടപടി. തീരുമാനം അറിയിച്ച് ബോര്‍ഡ് ചെയര്‍മാന്‍ അമാനത്തുല്ലാഖാന് മന്ത്രാലയം കത്തയച്ചിരുന്നു.
എന്നാല്‍ പള്ളിക്ക് ഭീഷണിയില്ലെന്നും വഖഫ് ബോര്‍ഡിന് കൈവശാവകാശം നഷ്ടപ്പെട്ടതായി സര്‍ക്കാര്‍ അവകാശപ്പെടുന്ന 123 ആരാധനാലയങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന സര്‍വെയുടെ ഭാഗമണിതെന്നും മസ്ജിദ് ഇമാം മുഹിബുല്ല നദ്‌വി പറഞ്ഞു.'ഇത് ചരിത്ര പ്രസിദ്ധമായ പള്ളിയാണിത് 350 വര്‍ഷം പഴക്കമുള്ളതാണ്, 1880 ല്‍ ബ്രിട്ടീഷുകാര്‍ അതിന്റെ ഭൂമി സര്‍വേക്ക് ഉത്തരവിട്ടിരുന്നു, ഞങ്ങള്‍ക്ക് മതിയായ രേഖകളുണ്ട് പള്ളിക്ക് ഒരു ഭീഷണിയും ഞാന്‍ കാണുന്നില്ല''- ഇമാം പ്രതികരിച്ചു.
2014 ല്‍ ഒന്നാം നിലയിലെ സീലിംഗിന്റെ ഒരുഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് ഇത് വലിയ രീതിയില്‍ നവീകരിച്ചിരുന്നു.
എന്നാല്‍ കയ്യേറ്റം ആരോപിക്കപ്പെട്ട ആരാധനാലയങ്ങളില്‍ ഉത്തരവിട്ട സര്‍വേകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന അഭിഭാഷകന്‍ മസ്‌റൂര്‍ സിദ്ധീഖിക്ക് ഇമാം നദ്‌വിയുടെ ശുഭാപ്തി വിശ്വാസമില്ല, അദ്ധേഹം പറയുന്നത് ഇതിന് പിന്നില്‍ മസ്ജിദുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പാണെന്നും മറ്റിടങ്ങളിലും ഇത്തരം സര്‍വേക്ക് വേണ്ടി ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂഡല്‍ഹി ജുമാ മസ്ജിദ്, സുനെഹ്‌രി ബാഗ് മസ്ജിദ്, ഇന്ത്യ ഗേറ്റിന് സമീപമുള്ള സബത്ത് ഗഞ്ച് പള്ളി, കൃഷിഭവനിലെ ഒരു ചെറിയ മസ്ജിദ് എന്നിവ ഡല്‍ഹിയിലെ വി.വി.ഐ.പി സോണിലാണ് വരുന്നതെന്ന് സിദ്ധീഖി പറയുന്നു. സെന്‍ട്രല്‍ വിസ്ത പദ്ധതി ആരംഭിച്ചപ്പോള്‍ ഈ പള്ളികളെ കുറിച്ച് ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു.ഇവ ഒന്നുകില്‍ പൊളിച്ചുമാറ്റപ്പെടുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യുമെന്ന ആശങ്കയുണ്ടായിരുന്നു,
ഭവന നഗര കാര്യമന്ത്രിയായിരുന്ന ഹര്‍ദീപ് പുരി ഒരു പൈതൃക കെട്ടിടം പോലും പൊളിക്കില്ല എന്ന് പ്രസ്താവിച്ചതിലൂടെ ഈ ഭയം അവസാനിപ്പിച്ചതായിരുന്നു.ഇപ്പോള്‍ ഈ പള്ളികള്‍ മാറ്റാന്‍ മറ്റു കാരണങ്ങള്‍ അന്വേഷിക്കുന്നതായാണ് മനസ്സിലാവുന്നത്. ഉദാഹരണത്തിന് സുനഹ്‌രി ബാഗ് മസ്ജിദിന്റെ കാര്യത്തില്‍ അത് റോഡ് വീതികൂട്ടുന്നതിന് തടസ്സമാകുമെന്ന പറയുന്നു- സിദ്ധീഖി വ്യക്തമാക്കി
നേരത്തെ ഡല്‍ഹി വഖഫ് ബോര്‍ഡ് സെന്‍ട്രല്‍ വിസ്ത മേഖലയിലെ ആറ് കോടി സ്വത്തുക്കള്‍ക്ക് ഹൈക്കോടതിയില്‍ സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. മാന്‍സിംഗ് റോഡിലെ സബ്ത ഗഞ്ച് മസ്ജിദ്, റെഡ് ക്രോസ് റോഡിലെ ജുമാ മസ്ജിദ്, സുനഹ്‌രി ബാഗ് മസ്ജിദ്, കൃഷിഭവനിലെ മസ്ജിദ്, ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിലെ മസ്ജിദ് തുടങ്ങിയവയായിരുന്നു സംരക്ഷണം ആവശ്യപ്പെട്ട ആറോളം മസ്ജിദുകള്‍.ഈ സ്വത്തുക്കള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് അന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിരുന്നു.
Leave A Comment