എഡ്യൂക്കനിങ് 2.0: ദാറുൽ ഹുദാ - ദോഹ ഇൻസ്റ്റിറ്റ്യൂട്ട് അക്കാദമിക് സെമിനാർ ഡിസംബർ ഏഴിന്
ദോഹ: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാല നാല്പതാം വാർഷികത്തോടനുബന്ധിച്ച് ഖത്തറിലെ ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജുവേറ്റ് സ്റ്റഡീസുമായി സഹകരിച്ച് നടത്തുന്ന അക്കാദമിക് സെമിനാര്‍, എഡ്യൂക്കനിങ് - 0.2 ഡിസംബര്‍ ഏഴിന് നടക്കും. നിരക്ഷരതാ നിർമാര്‍ജനത്തില്‍ വിദ്യാഭ്യാസ മുന്നേറ്റങ്ങളുടെ പങ്ക് എന്ന വിഷയത്തിലായിരിക്കും സെമിനാര്‍ നടക്കുക.
ദോഹ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് നടക്കുന്ന സെമിനാർ ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് അബ്ദുല്‍ വഹാബ് അഫന്ധി ഉദ്ഘാടനം ചെയ്യും.
ദാറുല്‍ ഹുദാ വൈസ്. ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീൻ നദ് വി കൂരിയാട് മുഖ്യാതിഥിയാകും. ദാറുൽ ഹുദാ രജിസ്ട്രാര്‍ ഡോ. റഫീഖ് ഹുദവി കരിമ്പനക്കൽ, ദോഹ ഇൻസ്റിറ്റ്യൂട്ട് പൊളിറ്റിക്കല്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അസി. പ്രഫസര്‍ ഡോ. അബ്ദുല്‍ കരീം അമെങ്കായ്, ഡോ. മുഹമ്മദ് ഹുദവി മടപ്പള്ളി എന്നിവർ വിഷയമവതരിപ്പിക്കും.ഖത്തറിലെ വിവിധ മേഖലകളില്‍ നിന്നുള്ള ഇരുന്നൂറോളം പ്രതിനിധികള്‍ സെമിനാറിൽ പങ്കെടുക്കും.
ദോഹ ഇന്‍സ്റ്റിറ്റ്യൂട്ടുമായുള്ള അക്കാദമിക സഹകരണവും ദാറുല്‍ ഹുദാ നടത്തിവരുന്ന വിദ്യാഭ്യാസ മുന്നേറ്റങ്ങളും സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടും.
ഖത്തറിലെ ഉപരിപഠന സാധ്യതകളും അവസരങ്ങളും ഇന്ത്യയിലെ വിദ്യാര്‍ത്ഥി സമൂഹത്തിന് തുറന്നിട്ട് നല്‍കുന്നതായിരിക്കും സെമിനാര്‍.
ദാറുല്‍ ഹുദാ റൂബി ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിലായി നടന്ന് വരുന്ന വ്യത്യസ്ത പരിപാടികളുടെ ഭാഗമായാണ് അക്കാദമിക സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഖത്തറിലെ ദാറുല്‍ ഹുദാ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഹാദിയയാണ് സെമിനാറിന് നേതൃത്വം നല്‍കുന്നത്. ദോഹ ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ ഖത്തര്‍ ഹാദിയ പ്രസിഡന്റ് അബ്ദുല്‍ മാലിക് ഹുദവി ക്ലാരി, ഖത്തര്‍ ഹാദിയ ജ. സെക്രട്ടറി അസ്വലഹി മുഹമ്മദ് നൈസാം ഹുദവി, പ്രോഗ്രാം കൺവീനർ ഡോ. കെ. എം ബഹാഉദ്ദീൻ ഹുദവി മേല്‍മുറി, ഹാഫിള് ഇസ്മായീല്‍ ഹുദവി, ഇര്‍ഷാദ് ഹുദവി, അബ്ദുല്‍ മുസവ്വിര്‍ ഹുദവി എന്നിവര്‍ പങ്കെടുത്തു.
Leave A Comment