ഇബ്നു അസാകിർ: ഹദീസ് ലോകത്തെ അതുല്യ വ്യക്തിത്വം

ഹദീസ് ലോകത്ത് കടന്നുപോയ പ്രമുഖ സിറിയൻ സുന്നി പണ്ഡിതനാണ് ഇബ്നു അസാകിർ. ഹദീസിനു പുറമെ ഇസ്‍ലാമിക ചരിത്രം പോലെയുള്ള വിജ്ഞാന ശാഖകളിലും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഹിജ്റ 499 മുഹർറം / 1150  സെപ്റ്റംബറിൽ ഡമസ്കസിലാണദ്ദേഹം ജനിച്ചത്. അസാകിറ രാജ്യ വംശത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ഇബ്നു അസാകിർ സൂഫീ വര്യനായിരുന്ന അബൂ നജീബ് സുഹ്റവർദിയുടെ പ്രധാന മുരീദായിരുന്നു.

അലിയ്യുബ്നു ഹസനുബ്നു ഹിബത്തുല്ലഹി അബുൽ ഖാസിമുബ്നു അസാകിറുദ്ദിമശ്ഖി അശ്ശാഫിഈ എന്നതാണ് പൂർണ നാമം. വ്യത്യസ്തമായ വൈജ്ഞാനിക നഭോമണ്ഡലങ്ങളിൽ കഴിവ് തെളിയിച്ചതിനാൽ തന്നെ അൽ ഇമാം, അൽ അല്ലാമ, അൽ ഹാഫിള്, അൽ മുജവ്വിദ്, മുഹദ്ദിസുശ്ശാം എന്നീ സ്ഥാനപ്പേരുകളിലെല്ലാംപ്രശസ്തനായിരുന്നു അദ്ദേഹം. 

വിദ്യാഭ്യാസം

ഡമസ്കസിൽ ജനിച്ച അദ്ദേഹം തന്റെ ആറാം വയസ്സിൽ തന്നെ മതപഠനം തുടങ്ങി. പിതാവിന്റെയും ജ്യേഷ്ടന്റെയും കൂടെ ഡമസ്കസിലെ പ്രധാന പണ്ഡിത ശിരോമണികളുടെ പഠന കേന്ദ്രങ്ങളിൽ പങ്കെടുക്കാനദ്ദേഹത്തിന് സാധിച്ചു. ധനിക കുടുംബത്തിൽ ജനിച്ചതു കൊണ്ട് തന്നെ തന്റെ താൽപര്യങ്ങളേതുമാകട്ടെ അത് നേടിയെടുക്കാൻ അദ്ദേഹത്തിനു സാധ്യമായിരുന്നു. അതിനാൽ തന്റെ 25-ാം വയസ്സിൽ തന്നെ ഈജിപ്ത് മുതൽ ഹിജാസ് വരെയുള്ള പ്രദേശങ്ങളും ഖുറാസാനും ട്രേൻസോക്സിയാനയുമുൾക്കൊള്ളുന്ന പ്രവിശ്യകളും പഠനാവശ്യാർത്ഥം സഞ്ചരിക്കുകയുണ്ടായി.

ഭരണ മേഖലയിലെ സ്വാധീനം

ഇബ്നു അസാകിർ പഠന യാത്ര അവസാനിപ്പിച്ച് ജന്മ നാടായ ഡമസ്കസിൽ സ്ഥിരതാമസമാക്കാമെന്ന ലക്ഷ്യത്തിൽ തിരിച്ചു വന്ന സമയത്ത് അവിടം ഭരിച്ചിരുന്നത് നൂറുദ്ദീൻ സങ്കിയായിരുന്നു. പ്രധാനമായി രണ്ട് ലക്ഷ്യങ്ങളാണ് രാജാവായ അദ്ദേഹത്തിനുണ്ടായിരുന്നത്. ഫാതിമീ ഭരണകൂടം ഭരിച്ചിരുന്ന ഈജിപ്ത്, സിറിയ പോലെയുള്ള പ്രവിശ്യകളിൽ ശിയാ ആശയധാര വേരൂന്നിയിരുന്നു. അതിനെ ഇസ്‍ലാമിലെ സുന്നി മേഘലയിൽ കൊണ്ട് വരികയെന്നുള്ളതും  കുരിശ് യുദ്ധക്കാരെ തുരത്തുക എന്നതുമായിരുന്നു അവ. ഈ രണ്ട് ലക്ഷ്യങ്ങളും സാക്ഷാൽക്കരിക്കാൻ അദ്ദേഹം കണ്ട് വെച്ചത് ഇബ്നു അസാകിറെന്ന വിജ്ഞാന പുരുഷനെയായിരുന്നു.

വഫാത്

വിജ്ഞാന മേഖലയിൽ വലിയ സംഭാവനകൾ നൽകിയ ഇബ്നു അസാകിർ ഹി 571/ ക്രി 1176 ജനുവരി 24-ന്  71 ആം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു. അമവീ ഖലീഫ മുആവിയ (റ)ന്റെ ഖബറിനടുത്താണ് അദ്ദേഹത്തെ മറവുചെയ്തത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter