മഹ്മൂദ് ഹുദവി കൂരിയക്ക് ഇൻഫോസിസ് പുരസ്‌കാരം
ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ 2024ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സോഷ്യൽ സയൻസ് വിഭാ ഗത്തിൽ യൂണിവേഴ്‌സിറ്റി ഓഫ് എഡിൻബർഗ് യു.കെയി ലെ മലയാളി ഗവേഷകനായ മഹ്മൂദ് ഹുദവി കൂരിയ ആണ് ജേതാവ്. ഗോൾഡ് മെഡലും ഫലകവും ഒരു ലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുക. 'മാരി ടൈം ഐലൻ ഇൻ ഗ്ലോബൽ പെർസ്പെക്ടീവ്' എന്ന വിഷയത്തിലെ സംഭാവനയ്ക്കാണ് മ ഹ്മൂദ് കുരിയയ്ക്ക് പുരസ്കാരം ലഭിച്ചത്.
നേരത്തെ നെതർലൻഡ് സിലെ ലെയ്‌ഡൻ സർവകലാശാലയിൽ നിന്ന് കുരിയയ്ക്ക് ഫെല്ലോഷിപ്പ് ലഭിച്ചിരുന്നു. മലപ്പുറം പനങ്ങാങ്ങര സ്വദേശി യായ മഹ്മൂദ് ഹുദവി കൂരിയ നിരവധി ഗവേഷണ പ്രബന്ധങ്ങളും ഗ്രന്ഥ ങ്ങളും രചിച്ചിട്ടുണ്ട്. ചെമ്മാട് ദാറുൽഹുദാ ഇസ്ലാമിക സർ വകലാശാല, കാലിക്കറ്റ് സർവ കലാശാലയിൽ നിന്നും ചരിത്രത്തിൽ ബിരുദം. ഡൽഹി ജെഎൻയു, ലെയ്ഡൻ സർവ കലാശാല തുടങ്ങി വിവിധ സ്ഥാപനങ്ങളിൽ പിഎച്ച്‌ഡി, പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് തുടങ്ങിയവയും നേടിയിട്ടുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment