"മതം, ശാസ്ത്രം, യുക്തി, ലിംഗ രാഷ്ട്രീയം" പുസ്തകം പ്രകാശനം ചെയ്തു
ഇസ് ലാം ഓണ്‍വെബ് എഡിറ്റര്‍മാരായ റഷീദ് ഹുദവി ഏലംകുളവും അബ്ദുൽ ഹഖ് ഹുദവി മുളയങ്കാവും ചേർന്ന് എഡിറ്റിംഗ് നിർവഹിച്ച "മതം, ശാസ്ത്രം, യുക്തി, ലിംഗ രാഷ്ട്രീയം" എന്ന വിഷയത്തിൽ ശ്രദ്ധേയമായ ഏഴ് പഠനങ്ങളടങ്ങിയ പുസ്തകം മലപ്പുറം സുന്നിമഹല്ലില്‍ വെച്ച്  പ്രകാശിതമായി.എസ്.കെ.എസ്.എസ്.എഫ്-ഇബാദിൻ്റെ ഉപവിഭാഗമായ റൈറ്റ് സൊല്യൂഷൻസിൻ്റെ രണ്ടാം വാർഷിക പരിപാടിയായിരുന്നു വേദി.
ശാസ്ത്രം, തത്വചിന്ത, ധാർമികത, മൂല്യങ്ങൾ എന്നിവയിലൂന്നിയുള്ള അബ്ദുസ്സമദ് സമദാനി സാഹിബിൻ്റെ അവതാരിക പുസ്തകത്തിലെ പഠനങ്ങൾക്ക് ലഭിക്കാവുന്ന മികച്ച തുടക്കങ്ങളിലൊന്നാണ്.
ശാസ്ത്രം, യുക്തി, പരിണാമപ്രക്രിയ, സ്വവർഗരതി, എൽ.ജി.ബി.ടി.ക്യൂ തുടങ്ങി ഏറെ പ്രസക്തമായ, കാലോചിത പ്രമേയങ്ങളെ ഈ കൃതി പരിശോധിക്കുന്നുണ്ട്. പുരോഗമനത്തിന്റെയും മാനുഷികമൂല്യങ്ങളുടെയും മാറ്റുനോക്കാനുള്ള പരമമായ ഉരക്കല്ലുകള് തങ്ങള് മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങളാണെന്ന നാസ്തിക-ലിബറല്-യുക്തിവാദി ഗര്വിന്റെ മുനയൊടിക്കുന്ന ലേഖനസമാഹാരമാണിത്.
മതവും ശാസ്ത്രവും പരസ്പരവിരുദ്ധമാണെന്ന അന്ധവിശ്വാസത്തെ ആധികാരികമായി പൊളിച്ചുകളയുന്നു. ഒപ്പം ശാസ്ത്രം, യുക്തി എന്നീ സങ്കേതങ്ങളെ ഒരു വിശ്വാസി സമീപിക്കേണ്ടതെങ്ങനെ എന്നതിന്റെ തെളിമയുള്ള മാര്ഗരേഖ മുന്നോട്ടുവക്കുന്നു. ഡോ. ബഹാഉദ്ദീന് മുഹമ്മദ് നദ്‌വി, അബ്ദുസ്വമദ് സമദാനി, സലാം ഫൈസി ഒളവട്ടൂര്, സി. ഹംസ, ഇം.എം സുഹൈല് ഹുദവി, ഫാരിസ് പി.യു തുടങ്ങിയവരുടെ ഗഹനമായ പഠനങ്ങള്എന്നിവയാണ് പുസ്തകത്തില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. 

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter