കാമറൂണ്‍ ഫുട്‌ബോള്‍ താരം പാട്രിക് എംബോമ ഇസ്‌ലാം സ്വീകരിച്ചു

കാമറൂണ്‍ ഫുട്‌ബോള്‍ താരം പാട്രിക് എംബോമ ഇസ്‌ലാം മതം സ്വീകരിച്ചു. ക്രിസ്തുമതത്തില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ച എംബോമ തന്റെ പേര് അബ്ദുല്‍ ജലീല്‍ എന്നാക്കി മാറ്റിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 
കഴിഞ്ഞ ദിവസം കാമറൂണിലെ ദൗല പള്ളിയില്‍ വെച്ചാണ് തന്റെ ഇസ്‌ലാം ആശ്ലേഷണം പ്രഖ്യാപിച്ചതെന്ന് മുസ്‌ലിം വോയിസ് റിപ്പോര്‍ട്ട് ചെയ്തു. 

51 കാരനായ എംബോമ രണ്ട് തവണ ആഫ്രിക്കന്‍ കപ്പ് ഓഫ് നാഷന്‍സ് ജേതാവായിട്ടുണ്ട്. കാമറൂണിന്റെ എക്കാലത്തെയും മികച്ച സ്‌കോര്‍ നേടിയ താര കൂടിയായിരുന്നു ഇദ്ധേഹം. കൂടാതെ 2000 ത്തില്‍ ആഫ്രിക്കന്‍ ഫുട്‌ബോള്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.2000 ല്‍ കാമറൂണിനെ ഒളിമ്പിക്‌സ് സ്വര്‍ണമെഡലിലേക്ക് നയിച്ചതും ഇദ്ദേഹമായിരുന്നു.പാരീസ് സെന്റ്-ജെര്‍മെന്‍,ഇറ്റാലിയന്‍ ക്ലബ്ബുകളായ കാഗ്ലിയാരി, പാര്‍മ എന്നിവയ്ക്ക് വേണ്ടിയും അദ്ധേഹം കളിച്ചിട്ടുണ്ട്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter