ഉപരോധത്തെ മറികടക്കാന്‍ റഷ്യ ഇസ്‍ലാമിക് ബേങ്കിംഗിലേക്ക്

പാശ്ചാത്യ ഉപരോധം മറികടക്കുന്നതിനായി രാജ്യത്ത് ഇസ്‍ലാമിക് ബാങ്കിങ് രീതി നടപ്പാക്കാനൊരുങ്ങി റഷ്യ. മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളായ ചെച്നിയ, ഡാഗെസ്താൻ, ബാഷ്കോർട്ടോസ്ഥാൻ, ടാറ്റർസ്ഥാൻ എന്നീ നാലു സ്ഥലങ്ങളിലാണ് പ്രാഥമികമായി ഇത് നടപ്പാക്കുന്നത്. റഷ്യയിൽ ഇസ്‍ലാമിക് ഫിനാൻസ് പ്രോത്സാഹിപ്പിക്കുന്ന ഒരു പുതിയ ബില്ലിന് റഷ്യൻ പാർലമെന്റ് ഡൂമ ഇതിനകം അംഗീകാരം നൽകിയിട്ടുണ്ട്. പങ്കാളിത്ത ധനകാര്യ സ്ഥാപനങ്ങള്‍ എന്ന പേരിലറിയപ്പെടുന്ന ഈ ബാങ്കുകളുടെ നിയന്ത്രണം ബാങ്ക് ഓഫ് റഷ്യക്കായിരിക്കും. ഇതോടെ സമ്പദ് വ്യവസ്ഥയിൽ വൻകുതിച്ചുചാട്ടമുണ്ടാവുമെന്നാണ് കണക്ക് കൂട്ടുന്നത്.

ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധംമൂലം റഷ്യൻ സാമ്പത്തിക മേഖല കനത്ത പ്രതിസന്ധി നേരിടുന്നുണ്ട്. അതിനാൽ, മുസ്‍ലിം ലോകവുമായി കൂടുതൽ ലാഭകരമായ വ്യാപാരം തേടി പശ്ചിമേഷ്യയിലേക്കും അറബ് രാഷ്ട്രങ്ങളിലേക്കും തിരിയുന്നതിന്റെ ഭാഗം കൂടിയാണ് ഇത് എന്നും വിലയിരുത്തപ്പെടുന്നു.

ഒരു അമുസ്‍ലിം രാഷ്ട്രത്തിലെ ആദ്യ ഇസ്‍ലാമിക് ബാങ്ക് ലണ്ടനിലാണ് തുറന്നത്. അമേരിക്കൻ മൾട്ടി നാഷണൽ ഇൻവെസ്റ്റ്മെന്റ് ബാങ്കായ ജെ പി മോർഗൻ 2013 മുതൽ ഉപഭോക്താക്കൾക്ക് ഇസ്‍ലാമിക് ബാങ്കിംഗ് ഓപ്ഷനുകൾ കൂടി നൽകി വരുന്നുണ്ട്. റഷ്യയുടെ ഈ പരീക്ഷണം വിജയിക്കുന്നതോടെ, കൂടുതല്‍ രാഷ്ട്രങ്ങള്‍ ഇസ്‍ലാമിക് ബേങ്കിംഗ് രംഗത്തേക്ക് കടന്നുവരുമെന്ന് പ്രതീക്ഷിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter