ശൈഖ് ജഅ്ഫർ ഓൽഫഖി വിട പറഞ്ഞു

അൾജീരിയൻ മതകാര്യ മന്ത്രാലയത്തിന്റെ ഫത്‍വ കമ്മിറ്റി അംഗവും മാലിക്കി പണ്ഡിതനുമായ അബു അബ്ദുൽ സലാം ഷെയ്ഖ് ജഅ്ഫർ ഓൽഫഖി (76) വിട പറഞ്ഞു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 

1946 ഡിസംബർ 2 ന് അൾജീരിയയിലെ അക്ബൗ ജില്ലയിലെ (ബെജായ സംസ്ഥാനം) ടൂറിത്ത് ഗ്രാമത്തിലായിരുന്നു ഓൽഫഖിയുടെ ജനനം. തന്റെ ഗ്രാമത്തിലെ പള്ളിയിൽ നിന്ന് ഖുർആൻ മനഃപാഠമാക്കിയ അദ്ദേഹത്തിന്, രാജ്യത്ത് അന്ന് നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര വിപ്ലവങ്ങളുടെ ഫലമായി പഠനം തുടരാനായിരുന്നില്ല. 
വിപ്ലവാനന്തരം അദ്ദേഹം വിജ്ഞാന സമ്പാദനം തുടരുകയും മാലികി കര്‍മ്മശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടുകയും ചെയ്തു. 

ഗൈഡൻസ് ആന്റ് റിച്വൽസ് ഡയറക്ടർ, റിലീജിയസ് ഗൈഡൻസ് ആൻഡ് ഖുർആൻ എഡ്യൂക്കേഷൻ ഡയറക്ടർ, ട്രെയിനിംഗ് ആന്റ് ലെവൽ ഇംപ്രൂവ്‌മെന്റ് ഡയറക്ടർ തുടങ്ങി മതകാര്യ മന്ത്രാലയത്തിൽ വിവിധ സ്ഥാനങ്ങൽ അദ്ദേഹം വഹിച്ചിട്ടുണ്ട്.

അള്‍ജീരിയന്‍ ആനുകാലികങ്ങളിലും വിവിധ മാധ്യമങ്ങളിലും ശൈഖ് ഓൽഫഖി കര്‍മ്മശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. അള്‍ജീരിയ, മൊറോക്കോ എന്നിവിടങ്ങളിലെ പ്രാദേശിക ഭാഷയായ അമാസീഗ് ഭാഷയില്‍ ഖുര്‍ആന്‍ വിവര്‍ത്തനം ഇറക്കുന്നതിലും അദ്ദേഹം വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter