ഇറാന്‍ കോണ്‍സുലേറ്റ് തകര്‍ത്ത ഇസ്രാഈലിന്റേത് ഭീകരനടപടിയെന്ന് സിറിയ

സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റ് ഇസ്രയേല്‍ തകര്‍ത്ത് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്ന് ഇറാന്‍.കോണ്‍സുലേറ്റിലെ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് റെസ സഹേദി,ഖുദ്‌സ് സേനയിലെ മുതിര്‍ന്ന കമാന്‍ഡറും ഡെപ്യൂട്ടി ജനറലുമായ മുഹമ്മദ് ഹാദി ഹാജിരായി ഹിമി, എന്നിവരാണ് കൊല്ലപ്പെട്ടത്. ദമസ്‌കസിലെ മെസാഹ് ജില്ലയിലെ കോണ്‍സുലേറ്റാണ് ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നത്. ഇറാന്‍ അംബാസഡര്‍ ഹുസൈന്‍ അക്ബരിക്ക് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇറാനിലെ മൂന്നു സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴുപേരാണ് കൊല്ലപ്പെട്ടത്.
ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലഹിന്‍ ഇസ്‌റാഈലിന്റെ ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്ന് പ്രതികരിച്ചു. ഏതു രീതിയിലുള്ള ആക്രമണമാണ് നടത്തുകയെന്നത് തീരുമാനിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് നാസര്‍ കനാനി പറഞ്ഞു.
സിറിയന്‍ വിദേശകാര്യമന്ത്രി ഫൈസല്‍ മെക്ദാദ് വിശേഷിപ്പിച്ചത് ഭീകരാക്രമണമെന്നാണ്.ഇറാന്‍ കോണ്‍സുലേറ്റിന് നേരെയുള്ള ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും ക്രൂരവും നിന്ദ്യവുമായ ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter