യു.പി മദ്‌റസ വിദ്യഭ്യാസ നിയമം റദ്ദാക്കിയത് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഉത്തര്‍പ്രദേശ് ബോര്‍ഡ് ഓഫ് മദ്‌റസ എഡ്യുക്കേഷന്‍ ആക്ട് റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതിയുടെ മാര്‍ച്ച് 22 ലെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.നിയന്ത്രണ സ്വഭാവമുള്ള നിയമത്തിലെ വ്യവസ്ഥകള്‍ മനസ്സിലാക്കുന്നതില്‍ ഹൈക്കോടതിക്ക് പിഴവ് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്,ജസ്റ്റിസുമാരായ ജെ.ബി പാര്‍സിവാല മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ഹരജിയില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങളില്‍ വിശദപരിശോധന ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച് യു.പി സര്‍ക്കാര്‍ അടക്കമുള്ള കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു.
 
ഹൈക്കോടതി ഉത്തരവ് 17 ലക്ഷം മദ്‌റസ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചതത്തിലാക്കി. മദ്‌റസ എഡ്യുക്കേഷന്‍ ബോര്‍ഡ് നിലനില്‍ക്കുന്നത് മതനിരപേക്ഷതക്കെതിരാണെന്ന ഹൈക്കോടതി കണ്ടത്തെലിനെയും സുപ്രീംകോടതി വിമര്‍ശിച്ചു. മദ്‌റസ വിദ്യഭ്യാസത്തെ ബോര്‍ഡിന്റെ നിയന്ത്രണ അധികാരങ്ങളുമായി കോടതി കൂട്ടിയിണക്കുന്നതായി തോന്നുന്നു. മദ്‌റസകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയുള്ള വിദ്യഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയായിരുന്നു ആശങ്കയെങ്കില്‍ ഉചിതമായ നിര്‍ദേശങ്ങള്‍ പുറപ്പടുവിക്കുകയാണ് ചെയ്യേണ്ടിരുന്നതെന്നും കോടതി വിലയിരുത്തി.
ഹൈക്കോടതി ഉത്തരവിനെതിരെ അഞ്ജുംകദാരി, യു.പിയിലെ മനേജേഴ്‌സ് അസോസിയേഷന്‍ മദാരിസ് അറബിയ, ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഓള്‍ ഇന്ത്യ ടീച്ചേഴ്‌സ് അസോസിയേഷന്‍ മദാരിസ് അറബിയ, തുടങ്ങിയവരാണ് കോടതിയിലെത്തിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter