ട്രിപ്പിള്‍ ഐടി: ഇസ്‍ലാമിക ബൗദ്ധിക ലോകത്തേക്ക് തുറന്ന വാതിൽ

ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട് ഐ.ഐ.ഐ.ടി.

അമേരിക്കയിലെ വിര്‍ജീനിയയില്‍ ഹെര്‍ണ്ടസ് തെരുവിലൂടെ നടക്കുമ്പോള്‍ ഇങ്ങനെ ഒരു ബോഡ് കാണാം. ആധുനിക വിജ്ഞാനീയങ്ങളുടെ ഇസ്‍ലാമിക വല്‍കരണമെന്ന വലിയ ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട ഒരു പ്രമുഖ സ്ഥാപനമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.  

1981-ൽ പെൻസിൽവാനിയയിലാണ് ഐ.ഐ.ഐ.ടി (ട്രിപ്പിള്‍ ഐ.ടി) എന്ന നോണ്‍പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ സ്ഥാപിതമാവുന്നത്. മുസ്‍ലിം ബുദ്ധിജീവികളായ ഇസ്മായിൽ അൽ ഫാറൂഖിയും അൻവർ ഇബ്രാഹിമുമായിരുന്നു ഇതിന് പിന്നില്‍. വിദ്യാഭ്യാസ രംഗത്തെ പുതിയ ഗവേഷണങ്ങള്‍, പ്രസിദ്ധീകരണം, വിവർത്തനം, അധ്യാപനം, നയ ശുപാർശകൾ, ഇസ്‌ലാമിക ചിന്തകളുടം നവീകരണം തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളെയാണ് ഇത് സ്ഥാപിക്കപ്പെടുന്നത്. 

വിജ്ഞാനത്തിന്റെ ഇസ്‍ലാമികവൽക്കരണമാണ് ട്രിപ്പിള്‍ ഐ.ടിയുടെ പ്രധാന മേഖല. ഒരു റിസർച്ച് മോണോഗ്രാഫ് സീരീസും ദി അമേരിക്കൻ ജേർണൽ ഓഫ് ഇസ്‍ലാമിക് സോഷ്യൽ സയൻസസും ഇവിടെനിന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്. കൂടാതെ ഇമാമുകൾക്കുള്ള മാസ്റ്റർ പ്രോഗ്രാമിനൊപ്പം ഇസ്‍ലാമിക് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും നല്കിവരുന്നു. 

ബൗദ്ധിക പ്രതിസന്ധി നേരിടുന്ന ഇസ്‍ലാമിക വിജ്ഞാനങ്ങളുടെ നവോത്ഥാനമാണ് പ്രധാനമായും ലക്ഷീകരിക്കുന്നത്. ഖുർആനും സുന്നത്തും മുന്നോട്ട് വെക്കുന്ന വിജ്ഞാനീയങ്ങളും സാമൂഹികവും പ്രകൃതിപരവുമായ മാനവികതയിലൂടെ നേടിയെടുത്ത മനുഷ്യവിജ്ഞാനവും സമന്വയിപ്പിക്കാനുള്ള ശ്രമത്തോടൊപ്പം മുസ്‌ലിം പൈതൃകത്തിന്റെ വിമർശനാത്മക പരിശോധനയിലൂടെ ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുക എന്നതാണ് ഐഐഐടിയുടെ സമീപനം. 

ഇംഗ്ലീഷിലും അറബിയിലുമായി നിരവധി പുസ്തകങ്ങളും ജേണലുകളും വിവർത്തനങ്ങളും സ്ഥാപനം ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1981 മുതൽ ഇത് വരെയായി അറുനൂറിലധികം ഗ്രന്ഥങ്ങളും മുപ്പത്തിഞ്ചിലധികം ഭാഷകളിലായി നാനൂറിലധികം വിവർത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്‌ലാമിക പഠനങ്ങൾ, ഇസ്‌ലാമിക ചിന്തകളിലെ ബൗദ്ധിക വികസനം, മാനവികത, സാമൂഹിക ശാസ്ത്രം, മഖാസിദു ശ്ശരീഅ, വിശ്വാസത്യാഗം, രക്ഷാകർതൃത്വം, മുസ്‌ലിം സമൂഹങ്ങളിലെ വിദ്യാഭ്യാസ പുരോഗതി എന്നിവയാണ് പ്രധാന മേഖലകള്‍. ധാർമ്മികവും വിശ്വാസാധിഷ്ഠിതവുമായി പൊതുക്ഷേമവും ഉന്നമനവും ലക്ഷ്യമിടുന്നതാണ് ഇവയെല്ലാം. 

ഈ മൂല്യങ്ങളെ മുന്‍നിര്‍ത്തിയുള്ള പുതിയ ആശയങ്ങളെയും വിമർശനാത്മക ചിന്തകളെയും സ്ഥാപനം എപ്പോഴും പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഐഐഐടി പബ്ലിക്കേഷൻ ആൻഡ് ട്രാൻസ്ലേഷൻ പ്രോഗ്രാം, ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേക വെബ് പോർട്ടലാണ്. പുസ്‌തകങ്ങളിലൂടെയും ഗവേഷണ പ്രബന്ധങ്ങളിലൂടെയും കാതലായ ബൗദ്ധികവും ജ്ഞാനശാസ്ത്രപരവുമായ ഇടപെടലുകളാണ് ഇതിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. പ്രശസ്തനായ ഇസ്‍ലാമിക പണ്ഡിതനും ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനും ഗ്രന്ഥകാരനും മലേഷ്യയിലെ ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ (IIUM) സ്ഥാപക പ്രസിഡന്റുമായിരുന്ന ഡോ. അബ്ദുൽ ഹമീദ് അബുസുലൈമാൻ, 1989 മുതല്‍ 1999 വരെ ട്രിപ്പിള്‍ ഐ.ടിയുടെ ചെയര്‍മാനായിരുന്നു.

9/11 ന് ശേഷമുള്ള പല ഇസ്‍ലാമിക സംഘടനകളെയും പോലെ, 2002 മാർച്ച് 20 ന്, ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI) ഉദ്യോഗസ്ഥർ ഇൻസ്റ്റിറ്റ്യൂട്ട് റെയ്ഡ് ചെയ്യുകയും താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു. തീവ്രവാദികൾക്ക് സംഭാവന നൽകുന്നുവെന്നതിന് തെളിവുകൾ തേടുകയായിരുന്നു അവർ. ഏജന്റുമാർ, സാമ്പത്തിക രേഖകൾ, മെയിലിംഗ് ലിസ്റ്റുകൾ, സ്റ്റാഫ് ലിസ്റ്റുകൾ എന്നിവ ഉൾപ്പെടുന്ന 25 ഓളം കമ്പ്യൂട്ടറുകളും രേഖകളും പിടിച്ചെടുത്തു. ഒന്നും കണ്ടെത്താനാകാത്തതിനാൽ ഒടുവിൽ ഐഐഐടിക്കെതിരായ കേസ് തള്ളിക്കളഞ്ഞു.

Read more: ഇസ്‌ലാംഭീതി അമേരിക്കയെ വിടുന്നില്ല; പോയവര്‍ഷം മുസ്‌ലിംകള്‍ക്കെതിരെ നടന്ന അക്രമത്തിന് കണക്കില്ല

ഇന്ന് അമേരിക്കക്ക് പുറമെ ബ്രിട്ടന്‍ അടക്കം ധാരാളം രാജ്യങ്ങളിൽ  ട്രിപ്പിള്‍ ഐടിയുടെ ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട്.  ഡോ. ഹിശാം ത്വാലിബാണ് ഇപ്പോഴത്തെ ചെയര്‍മാന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter