റഫയില്‍ ഇനിയും ആക്രമണം നടത്തിയാല്‍ ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കില്ലെന്ന് യു.എസ്

റഫയില്‍ ഇനിയും അധിനിവേശം നടത്തിയാല്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍.സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് റഫയിലെ ഇസ്രായേല്‍ നീക്കത്തിനെതിരെ വിമര്‍ശനവുമായി യു.എസ് പ്രസിഡന്റ് രംഗത്തെത്തിയത്. 
ഇക്കാര്യം താന്‍ കൃത്യമായി തന്നെ പറയുകയാണ്. ഇസ്രായേല്‍ റഫയിലേക്ക് പോയാല്‍ അവര്‍ക്ക് താന്‍ ആയുധങ്ങള്‍ നല്‍കില്ല. അവര്‍ റഫയിലേക്ക് ഇതുവരെ പോയിട്ടില്ലെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു. അതേസമയം, ഇസ്രായേല്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുമെന്നും ജോ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യു.എസ് ആയുധം നല്‍കില്ലെന്ന് അറിയിച്ചതോടെ വേണ്ടിവന്നാല്‍ ഒറ്റക്ക് നിന്ന് ആക്രമണം തുടരുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ പ്രതികരണം. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter