ഹാദിയ റീഡ് ഇസ്‌ലാമിക് സ്‌കൂളിന് ദുബൈയില്‍ തുടക്കമായി
ദാറുല്‍ഹുദ ഇസ്‌ലാമിക് സര്‍വകലാശാലയുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ഹാദിയയുടെ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സി (സി.എസ്.ഇ)ക്ക് കീഴില്‍ റീഡ് ഇംഗ്ലീഷ് മീഡിയം ഇസ്‌ലാമിക സ്‌കൂളിന് ദുബൈയില്‍ തുടക്കമായി.
ദുബൈയിലെ അല്‍ ഖുസൈസ് റുവാഖ് ഔഷ ഹാളില്‍ നടന്ന സംഗമത്തില്‍ ദാറുല്‍ഹുദ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
യു.എ.ഇയില്‍ താമസമാക്കിയ കേരളേതര സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്‌ലാമിക മതപഠനത്തിനായി വിഭാവനം ചെയ്ത ഹാദിയയുടെ പ്രഥമ സംരഭമാണ് റീഡ് ഇസ്‌ലാമിക ഇംഗ്ലീഷ് സ്‌കൂള്‍. ദുബൈയിലെ റുവാഖ് ഔഷ കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ചാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുക.
ഉദ്ഘാടന സംഗമത്തില്‍ റുവാഖ് ഔഷ കള്‍ച്ചറല്‍ സെന്റര്‍ മേധാവി ഡോ.മൗസ ഉബൈദ് ഗുബാഷ്, അബുദാബി ചാപ്റ്റന്‍ സ്‌കൂള്‍ ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗം മേധാവി സിംസാറുല്‍ ഹഖ് ഹുദവി, ബീഹാര്‍ ഖുര്‍തുബ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍, വെസ്‌റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.പി ബഷീര്‍, ബ്യാരി ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് ഹിദായത്തുല്ലാഹ്, റിവാഖ് ഔഷ അഡ്മിനിസ്‌ട്രേറ്റര്‍ അജ്മല്‍, ദുബൈ സുന്നിസെന്റര്‍ ജനറല്‍ സെക്രട്ടറി ശൗക്കത്തലി ഹുദവി, അശ്കറലി ഹുദവി രണ്ടത്താണി, അലവിക്കുട്ടിഹുദവി മുണ്ടംപറമ്പ്,റഹാന ഷാ എന്നിവര്‍ സംബന്ധിച്ചു.