ദേവീന്ദർ സിങ്ങിനെതിരെ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രി​യ​ങ്ക ഗാ​ന്ധി
ന്യൂഡൽഹി: തീവ്രവാദികള്‍ക്കൊപ്പം ഡൽഹിയിലേക്കുള്ള യാത്രയിൽ ഉന്നത പോലീസുദ്ദ്യോഗസ്ഥനായ ദേവീന്ദര്‍ സിങ് സുരക്ഷാസേനയുടെ പിടിയിലായ സംഭവത്തിൽ കൂടുതൽ പ്രതികരണവുമായി കോൺഗ്രസ് . ദേവീന്ദർ സിങ്ങിനെതിരെ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് എ​ഐ.സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി രംഗത്തെത്തി. ദേ​വീ​ന്ദ​ര്‍ സിങ് രാ​ജ്യ​ത്ത് ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്യാ​ന്‍ തീ​വ്ര​വാ​ദി​ക​ളെ സ​ഹാ​യി​ച്ചു​വെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി പറഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം കശ്മീരില്‍ ഭീ​ക​ര​രെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെയാണ് ദേ​വീ​ന്ദ​ര്‍ സിം​ഗ് പി​ടി​യി​ലാ​യ​ത്. ദേവീന്ദര്‍ സിങി​ന്‍റെ അ​റ​സ്റ്റ് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം നി​ര്‍​ണാ​യ​ക​മാ​യ ചോ​ദ്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തു​ന്നു​വെ​ന്നും പ്രി​യ​ങ്ക ഗാന്ധി പ​റ​ഞ്ഞു ആ​രു​ടെ ഉ​ത്ത​ര​വി​ലാ​ണ് ദേ​വീ​ന്ദ​ര്‍ സിങ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തെ​ന്നും പ്രി​യ​ങ്ക ചോ​ദി​ച്ചു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ഇ​ന്ത്യ​യ്‌​ക്കെ​തി​രെ ആ​ക്ര​മ​ണ​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യാ​ന്‍ തീ​വ്ര​വാ​ദി​ക​ളെ സ​ഹാ​യി​ക്കു​ന്ന​ത് രാ​ജ്യ​ദ്രോ​ഹ​മാ​ണെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി പറഞ്ഞു. പാർലമെന്റ് ആക്രമണ കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരു തന്നെ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത് ഇയാളാണെന്ന് തൂക്കിലേറ്റുന്നതിന് മുമ്പ് വെളിപ്പെടുത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter