കേരളത്തെ മാതൃകയാക്കി പൗരത്വഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി പഞ്ചാബ്

17 January, 2020

+ -
image

ഛണ്ഡിഗഡ്: പൗരത്വഭേദഗതി ബില്ലിനെതിരെ നിയമസഭയിൽ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി മാതൃകയായ കേരളത്തെ പിന്തുടർന്ന് പഞ്ചാബ് നിയമസഭയും പാസാക്കി. കേരളത്തിൽ പ്രമേയം പാസാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് സമാനമായ ആവശ്യത്തിനു ആഹ്വാനം ചെയ്തിരുന്നു . കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന പഞ്ചാബില്‍ നിയമസഭ പ്രമേയം പാസാക്കിയതോടെ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്‍ഗഢ് എന്നീ സംസ്ഥാനങ്ങളിലും പ്രമേയം പാസാക്കാൻ സാധ്യത വർദ്ധിച്ചു. വിഷയത്തിൽ പ്രമേയം പാസാക്കണമെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗം വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഒരു സംസ്ഥാനം കൂടി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയതോടെ കേന്ദ്ര സര്‍ക്കാരിന് ശക്തമായ സന്ദേശമാണത് നൽകുന്നത്.