ദേവീന്ദര്‍ സിങ്ങിന്റെ അറസ്റ്റ്: പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായുള്ള ബന്ധം എന്‍.ഐ.എ അന്വേഷിക്കുന്നു.

19 January, 2020

+ -
image

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവീന്ദര്‍ സിങ്ങിന് പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായുള്ള ബന്ധം എന്‍.ഐ.എ അന്വേഷിക്കുന്നു. ദേവീന്ദര്‍ സിങ് ബംഗ്ലാദേശിലേക്ക് തുടര്‍ച്ചയായി യാത്ര നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് യാത്ര ഐ.എസ്.ഐ ബന്ധത്തിൽ നിന്നുള്ളതാണോ എന് അന്വേഷിക്കുന്നത്. 2019ല്‍ മൂന്ന് തവണയാണ് ദേവീന്ദര്‍ സിങ് ബംഗ്ലാദേശിലേക്ക് യാത്ര ചെയ്തത്. ഏറെ ദിവസം അവിടെ തങ്ങുകയും ചെയ്തു. ദേവീന്ദറിന്‍റെ രണ്ട് പെണ്‍മക്കള്‍ ബംഗ്ലാദേശിലാണ് പഠിക്കുന്നതെങ്കിലും അത് മറയാക്കി, ഐ.എസ്.ഐയുമായുള്ള ഇടപാടുകള്‍ക്കായി ദേവീന്ദര്‍ ബംഗ്ലാദേശിലേക്ക് പോയിരിക്കുമെന്നാണ് എന്‍.ഐ.എ വിലയിരുത്തല്‍. സാധാരണ ഗതിയില്‍ ഇന്ത്യയില്‍ നിന്ന് ഉന്നതവിദ്യാഭ്യാസത്തിനായി കുട്ടികളെ ബംഗ്ലാദേശിലേക്ക് അയക്കാറില്ല ഐ.എസ്.ഐയുമായുള്ള ബന്ധത്തിന്‍റെ ഭാഗമായാണോ ദേവീന്ദര്‍ കുട്ടികളെ ബംഗ്ലാദേശില്‍ പഠിപ്പിക്കുന്നതെന്നും അന്വേഷിക്കും. കാ​റി​ല്‍​നി​ന്ന്​ ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.