ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വെ നടത്താന്‍ കോടതിയുടെ അനുമതി 

ഉത്തര്‍പ്രദേശിലെ വാരണാസിയിലെ കാശിവിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദില്‍ കോടതി അനുമതിയെ തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സര്‍വേ ആരംഭിച്ചു.കാശിവിശ്വനാഥ ക്ഷേത്രത്തിനോട് ചേര്‍ന്ന് സിഥിതി ചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദ്  ഒരു ക്ഷേത്രത്തിന് മേല്‍ പണിതതാണോ എന്നറിയാന്‍ വേണ്ടിയാണ് സംഘം ശാസ്ത്രീയ സര്‍വേ നടത്തുന്നത്. 

ഹര്‍ജിക്കാരില്‍ ഓരോ അഭിഭാഷകനും സര്‍വെ സംഘത്തെ അനുഗമിക്കുന്നുണ്ടെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. 
ഉത്തര്‍പ്രദേശിലെ വാരണസിയിലെ മസ്ജിദ് ക്ഷേത്രത്തിന് മേല്‍ പണിതതാണോ എന്നറിയാന്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഖനനം ഉള്‍പ്പെടെയുള്ള വിശദമായ ശാസ്ത്രീയ സര്‍വേ നടത്താന്‍ ജില്ലാ ജഡ്ജി കെ.വിശേഷ് ആര്‍ക്കിയോളിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ യോട് നിര്‍ദേശിക്കുകയായിരുന്നു.

സര്‍വേ നടപടികളുടെ വീഡിയോകളും ഫോട്ടോകളും സഹിതം ഓഗസ്റ്റ് നാലിനകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് ജഡ്ജി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹിന്ദുത്വര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter