കൊറോണ  (ചെറുകഥ)

കൊറോണ 
(ചെറുകഥ)

ഹഹാഹാച്ചീഛീം....

പിന്നിൽ നിന്ന്  തുമ്മൽ കേട്ടാണ് തിരിഞ്ഞ് നോക്കിയത്.
മാസ്ക് ധരിച്ച അവൻ അടുത്തു വന്നു.
മുഖം മറച്ചിട്ടുണ്ടെങ്കിലും
ആളെ മനസ്സിലായി.

"അല്ല ബഷീറേ, അന്റെ പടച്ചോൻ  എവിടെയാ? ഈ മനുഷ്യമാരു കടന്നു പ്രയാസപ്പെട്ണ്, പള്ളികൾ പൂട്ടി , ഒരു പടച്ചോനെയും കൊറോണ വന്നപ്പോൾ കാണാനില്ലല്ലോ..."?

"ങ്ങ്ആ... ഇത് നിന്റെസ്ഥിരം നമ്പറാ. എന്തെങ്കിലും പ്രയാസം മനുഷ്യർക്ക് വരുമ്പോഴാണ് നീയും വരിക.എന്നിട്ട് ഒരു ചോദ്യവും തന്റെ പടച്ചോനെന്ത്യേന്ന് !

"അതെ , ഒരു പടച്ചോനും ഇല്ലാന്ന് ഇപ്പ അനക്ക് ബോധ്യായില്ലേ?"

"ഞാൻ ചോദിക്കട്ടെ"?

"ചോയിച്ചോ"

"കോവിഡ് 19 ഉണ്ടായത് എന്തു കാരണത്താലാണ്"?

"സംസയെന്താ ? കൊറോണ വൈറസ്"

"അപ്പോൾ , ഒരു  ജലദോഷമോ ശ്വാസതടസ്സമോ വെറുതെ ഉണ്ടാവില്ല എന്നുറപ്പാണല്ലേ"?

"അതെ , അയിനെന്താ സംസയം"?

"ഒരു ജലദോഷം പോലും ഒരു കാരണമില്ലാതെ ഉണ്ടാവുകയില്ലെങ്കിൽ
ഈ കാണുന്ന മഹാ പ്രപഞ്ചം ഒരു കാരണവുമില്ലാതെ ഉണ്ടായി  എന്ന് പറയുന്നത് പോഴത്തമല്ലേ"?

മൗനം

"നീ എന്താ മിണ്ടാത്തത്?
നിന്റെ മൗനത്തിനും ഒരു കാരണമുണ്ട് ! ഇല്ലേ?
"പടച്ചോൻ ഇല്ല എന്ന് ഇനി നീ പറയരുത്. 
ഈ പ്രപഞ്ചവും അതിലുള്ളതിന്റേയും കാരണം മനുഷ്യനല്ലല്ലോ"?

"പടച്ചോൻ ഉണ്ടെങ്കിൽ ന്നാ പിന്നെ നമ്മളെ എന്താ സഹായിക്കാത്തത്"?

"ആരു പറഞ്ഞു സഹായിക്കുന്നില്ല എന്ന്?
നീ ഇപ്പോൾ 
പുറത്തേക്ക് വിട്ട 
ശ്വാസം നിയന്ത്രിച്ചതാരാ? നീയാണോ? ശാസ്ത്രമാണോ ?
മുക്കിലൂടെ എന്ത് കേറിയാലും തുമ്മും. തൊട്ട് താഴെയുള്ള വായിലൂടെ എന്തു കയറിയാലും തുമ്മില്ല!
ഇത് ശാസ്ത്രമുണ്ടാക്കിയ സംവിധാനമാണോ?
പിന്നെ, രോഗങ്ങൾ അത് അവന്റെ പരീക്ഷയാണ്.
പരീക്ഷ എപ്പോഴും എളുപ്പമാവണമെന്ന് പറയുന്നത് ശരിയാണോ"?

"എന്നാലും ങ്ങളെ മക്കത്തും ഗൾഫിലുമൊക്കെ പള്ളി പൂട്ടി നിസ്കാരമൊക്കെ നിർത്തീലേ ? പടച്ചോൻ നിങ്ങളെ വിട്ടോ? അതോ നിങ്ങൾ ഇപ്പോ പടച്ചോനെ വിട്ടോ"?!!

" രണ്ടുമില്ല! നിസ്കാരം നിറുത്തിയിട്ടുമില്ല. മരിക്കുവോളം നിസ്കാരമുണ്ട്.
പ്രയാസം വരുമ്പോൾ വീട്ടിൽ നിന്ന് നിസ്കരിച്ചാൽ മതി എന്ന് പടച്ചോൻ തന്നെ ഉണ്ടാക്കിയ നിയമമാണ്.
അത് പണ്ടേ ഉണ്ട്. പുതിയതല്ല".

"അപ്പോ കൊറച്ചൊക്കെ അഡ്ജസ്റ്റ്മെന്റ് 
ആവാലേ"?

"പറ്റില്ല!
ഇതിലെന്താ അഡ്ജസ്റ്റ് ചെയ്തത് ? പള്ളിയിൽ നിന്ന് നിസ്കരിക്കാൻ പറഞ്ഞ പടച്ചോൻ തന്നെയാണ് ഇത്തരം സന്ദർഭങ്ങൾ വന്നാൻ വീട്ടിൽ നിന്നാണ് നിസ്കരിക്കേണ്ടത് എന്ന് പറഞ്ഞത്". ബാങ്കിൽ തന്നെ അത് വിളിച്ചു പറയുന്നത് നീ കേട്ടില്ലോ ?

മൗനം

"ഞാൻ നിന്നെ ബുദ്ധിമുട്ടിക്കുന്നില്ല! ഒരു കാര്യം കൂടി!
നീ മാസ്കിട്ടതെന്തിനാ"?

"സുരക്ഷക്ക്" !

"അത് നിന്റെ വ്യക്തിസ്വാതന്ത്ര്യത്തിന് എതിരല്ലേ"?

"ഇത് എനിക്ക് സ്വാതന്ത്ര്യമുണ്ടല്ലോ. സുരക്ഷ വേണമെങ്കിൽ ഇതു ധരിക്കണം"!

"എന്നാ പിന്നെ ഈ സ്വാതന്ത്യം മുസ്ലീം സ്ത്രീകൾക്കും കൂടി ആവാമല്ലോ? പിന്നെ എന്തിനാണ് നിന്നെ പോലുള്ളവർ അവരെ അതിന്റെ പേരിൽ അധിക്ഷേപിക്കുന്നത്"??

ഒന്നുകൂടി ചോദിക്കട്ടെ!

വേഗം ചോയിക്ക് !

കൊറോണ പോലുള്ള വ്യാധികൾ വന്നാൽ എന്തു ചെയ്യണമെന്ന് ഇസ്ലാമിൽ ഒരുപാട് നിർദേശമുണ്ട്. 
യുക്തിവാദത്തിന്റെ ഏതെങ്കിലും ഒരാചാര്യൻ ഇതിൽ പ്രത്യേകിച്ച് വല്ല നിർദ്ദേശവും പറഞ്ഞിട്ടുണ്ടോ ?

"പ്രത്യേകിച്ചൊന്നുമില്ല."

എന്നാൽ മുത്ത്നബി പഠിപ്പിച്ചത് നിനക്ക് കേൾക്കണോ?

കേൾക്കണ്ട ! പതിനാല് നൂറ്റാണ്ട് മുമ്പുള്ള പഴഞ്ചൻ നിർദ്ദേശങ്ങളല്ലേ?

അല്ല!
രോഗിയുമായി സമ്പർക്കം പാടില്ല.
കൈ കൊടുക്കരുത്.
തുമ്മുമ്പോൾ മുഖം പൊത്തണം.
രോഗി വീട്ടിലിരിക്കണം.
രോഗമുള്ള നാട്ടിൽ നിന്ന് പുറത്ത് പോവരുത്.
രോഗമുള്ള നാട്ടിലേക്ക് പോവരുത് .
രോഗം വരാതിരിക്കാൻ ശ്രദ്ധിക്കണം
രോഗം വന്നാൽ ചികിത്സിക്കണം.....

മതി ....

ഇതൊക്കെ പഴഞ്ചനാണോ? 
ഇതൊക്കെ നീയും പാലിക്കുന്നുണ്ടല്ലേ?
ഇസ്ലാം പഴഞ്ചനാണെന്ന് 
ഇനി നീ പറയുമോ?

ഹാ ഹാ ഛീം ....

"വല്ലാത്ത ജലദോഷം.
എന്നാ സരി ...."

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter