തുര്‍ക്കി: ഉര്‍ദുഗാനും ഗുലനും കൊമ്പുകോര്‍ക്കുമ്പോള്‍

തുര്‍ക്കിയിലും ഇപ്പോ‍ള്‍‍ രാഷ്ട്രീയം പ്രക്ഷുബ്ധമാണ്. മാ‍ര്‍ച്ച് 31 നടക്കാ‍ന്‍ പോകുന്ന മുന്‍സിപ്പ‍ല്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കോലാഹലങ്ങളി‍ല്‍ വീ‍ര്‍പ്പുമുട്ടിക്കൊണ്ടിരിക്കുകയാണ് തുര്‍ക്കി. ജനസേവന പഥത്തി‍ല്‍ ഏകദേശം ഒരു പതിറ്റാണ്ടോളം മതത്തെയും രാഷ്ട്രത്തെയും പകുത്തെടുത്ത് മുന്നേറിക്കൊണ്ടിരുന്ന ഹിസ്മത്തിന്റയും എ.കെ. പാ‍ര്‍ട്ടിയുടെയും ഇടയി‍ല്‍ രൂപപ്പെട്ട അക‍ല്‍ച്ചയാണ് ഇപ്പോഴത്തെ തുര്‍ക്കി രാഷ്ട്രീയത്തെ അലോസരപ്പെടുത്തുന്നത്. 1997 ലെ പട്ടാള അട്ടിമറിക്ക് ശേഷം 2002ല്‍ നടന്ന തെരഞ്ഞെടുപ്പി‍ല്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് എ.കെ. പാ‍ര്‍ട്ടി ഭരണ രഥത്തിലേറുന്നത്. ഇതിന് വേണ്ടി അകമഴിഞ്ഞ പിന്തുണയും ഹിസ്മത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ശേഷം 2006 ലും 2010 ലും ഇതു തന്നെയായിരുന്നു സ്ഥിതി. പിന്നെന്തോ ഇരു കക്ഷികള്‍ക്കുമിടയി‍ല്‍ അസ്വാരസ്യങ്ങ‍ള്‍ തല പൊക്കിത്തുടങ്ങി. എങ്കിലും ഇക്കാലയളവിനുളളി‍ല്‍ ഭരണതലത്തി‍ല്‍ ഹിസ്മത്ത് മൂവമെന്റിന് വലിയ സ്വാധീനം ചെലുത്താനുളള എല്ലാ അവസരങ്ങളും സൗകര്യങ്ങളും എ.കെ. പാ‍ര്‍ട്ടി ചെയ്തു പോന്നിരുന്നു.

ഇത് കാരണം പ്രത്യക്ഷത്തി‍ല്‍ രാഷ്ട്ര്രീയത്തി‍ല്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഹിസ്മത്തിന് തുര്‍ക്കിയുടെ ജുഡീഷ്യറിയടക്കം എല്ലാ പ്രധാനപ്പെട്ട സിരാ കേന്ദ്രങ്ങളിലും വന്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു. ഫത്ഹുല്ലാ ഗുലന്റെ നേതൃത്വത്തി‍ല്‍ പ്രവ‍ര്‍ത്തിക്കുന്ന ഹിസമത്ത് മൂവ്‌മെന്റ് (ഗുലന്‍ മൂവ്‌മെന്റ്) തുര്‍ക്കിക്കകത്തും പുറത്തുമായി ഒട്ടേറെ ജീവ കാരുണ്യ പ്രവ‍ര്‍ത്തനങ്ങ‍ള്‍ കാഴ്ചവെച്ച് അന്താരാഷ്ട്ര്രതലത്തിലും ദേശീയ തലത്തിലും ഏറെ ജന ശ്രദ്ധയും ജന പിന്തുണയും പിടിച്ചു പറ്റിയ പ്രസ്ഥാനം കൂടിയാണ്. ഇതു വരെ രാഷ്ട്ര്രീയത്തി‍ല്‍ പരസ്യമായി കടന്നുവരാതെ നിന്ന ഹിസ്മത്ത് കഴിഞ്ഞ പന്ത്രണ്ടു വര്‍ഷവും അതിന്റെ തുറന്ന പിന്തുണ എ.കെ. പാ‍‍ര്‍ട്ടിക്കുണ്ടായിരുന്നു. ഹിസ്മത്തിന്‍റെയും എ.കെ. പാ‍ര്‍ട്ടിയുടെയും ഇടയിലുളള അസ്വാരസ്യങ്ങള്‍ക്ക് തുര്‍ക്കി രാഷ്ട്ര്രീയനിരീക്ഷക‍ര്‍ വിലയിരുത്തുന്നത്. 1999 മുത‍ല്‍ അമേരിക്കയിലെ പെന്‍സി‍ല്‍വാനിയയി‍ല്‍ പ്രവാസ ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന ഹിസ്മത്ത് മൂവ്‌മെന്റിന്റെ സ്ഥാപക‍ന്‍‍ ഫത്ഹുല്ലാ ഗുലന്റെ പ്രസ്താവനയാണ്.

2010ല്‍ ഫലസ്തീനിക‍ള്‍ ഗാസ മുനമ്പി‍ല്‍ ഇസ്രേയിലിന്റെ ക്രൂര ഉപരോധത്തി‍ല്‍ കിടന്ന് എരിപൊരി കൊളളുമ്പോ‍ള്‍ എ.കെ. പാ‍ര്‍ട്ടിയുടെ നേതൃത്വത്തിലുളള തുര്‍ക്കി ഗവണ്‍മെന്റ് മുന്‍കൈ എടുത്ത് അയച്ച ഗാസ ഫ്‌ളോട്ടില സഹായക കപ്പലിനെതിരെ ഉയ‍ര്‍ന്ന ഇസ്രായീലിന്റെ വെടിയുണ്ടകളെ തുട‍ര്‍ന്നുണ്ടായ വാ‍ര്‍ത്താവതരണത്തെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്ന ഗുലന്‍ പ്രതികരിച്ചു 'ഞാന്‍ എന്താണ് കണ്ടുകൊണ്ടിരിക്കുന്നത്, ഇത് നടക്കാ‍ന്‍‍ പാടില്ലാത്തതാണ്, ഇതിന് തുനിയുമ്പോ‍ള്‍ ഇസ്രയേ‍ല്‍ അധികൃതരുടെ സമ്മതത്തോടെയാകാമായിരുന്നില്ലേ, ഇത് അധികൃതരോടുളള നിഷേധാത്മക പെരുമാറ്റമാണ്.' എ.കെ. പാ‍ര്‍ട്ടി മുന്‍കൈയെടുത്ത് നടത്തിയ ഈ സംരംഭത്തിനെതിരെയുളള ഗുലന്റെ വിമ‍ര്‍ശനാത്മകമായ പ്രസ്താവനയാണ് ഇരുവരുടെയും തമ്മിലടിക്ക് കാരണമായത്.

ഇതിലേക്ക് എരിവ് കൂട്ടുന്നതായിരുന്നു പെതുവെ കു‍ര്‍ദ് തീവ്രവാദി പാ‍ര്‍ട്ടിയെന്നറിയപ്പെടുന്ന പി.കെ.കെ. യുമായി ഹിസ്മത്തിനോട് കൂടിയാലോചിക്കാതെ എ.കെ. പാ‍ര്‍ട്ടി സ്ഥാപകനും പ്രധാന മന്ത്രിയുമായ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സന്ധി സംഭാഷണത്തിന് തയ്യാറായത്. ഇതും ഹിസ്മത്തിന്റെ രൂക്ഷ വിമ‍ര്‍ശനത്തിന് കാരണമായിരുന്നു. ഇതിനെല്ലാം പുറമെ കഴിഞ്ഞ നവംബറി‍ല്‍ ഹിസ്മത്ത് നടത്തിവരുന്ന സ്വകാര്യ സ്‌കൂളുക‍ള്‍ അടച്ചുപൂട്ടണമെന്നും, അവിടെ സമ്പന്നരുടെ മക്ക‍ള്‍ക്ക് മാത്രമാണ് പഠിക്ക‍ാന്‍ കഴിയുന്നതെന്നും, അവ ഭരണകൂട പളളികൂടങ്ങള്‍ക്ക് ഭീഷണിയാണെന്നും, സത്യത്തി‍ല്‍ രാഷ്ട്രത്തിനുളളി‍ല്‍ മറ്റൊരു സമാന്തര രാഷ്ട്രത്തെയാണ് ഹിസ്മത്ത് നി‍ര്‍മ്മിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രധാന മന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വിമ‍ര്‍ശിക്കുന്നത്. ഇതോടെ അകത്തളങ്ങളി‍ല്‍ മാത്രം വിങ്ങിപ്പൊട്ടിയിരുന്ന ഭിന്നതയുടെ സ്വരം മറനീക്കി പുറത്തു വന്നു. മീഡിയകളിലൂടെയും മറ്റും ഗവണ്‍മെന്റിനെതിരെ ശക്തമായ പ്രചരണവുമായി ഹിസ്മത്ത് മുന്നേറി. ഈ സ്ഥിതി വിശേഷം മുന്നേറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് 2013 ഡിസംബ‍ര്‍ 17ന് തുര്‍ക്കിയെ പിടുച്ചുകുലുക്കിയ അഴിമതിക്കഥ പുറത്തു വരുന്നത്. ഡെപ്യൂട്ടി ജനറ‍ല്‍ പ്രോസിക്യൂട്ട‍ര്‍ സകരിയ ഓസിന്റെ ഉത്തരവ് പ്രകാരം മന്ത്രിപുത്രന്മാരടക്കം അമ്പതോളം ഉദ്യോഗാ‍ര്‍ത്ഥിക‍ള്‍ അറസ്റ്റ് ചെയ്യപ്പെട്ടു.

ഇതിനെത്തുട‍ര്‍ന്ന് ഗവണ്‍മെന്റ് തലത്തി‍ല്‍ വന്‍അഴിച്ചുപണി നടത്തേണ്ടി വന്നു. മാത്രമല്ല, പ്രധാന മന്ത്രിയുടെ രാജിക്കുവേണ്ടിയുളള മുറവിളിയും ഉയ‍ര്‍ന്നു. ഈ സമയത്ത് വിദേശ പര്യടനത്തിലായിരുന്ന ഉര്‍ദുഗാന്‍ ഇതിന് പിന്നി‍ല്‍ നിഗൂഢ ലക്ഷ്യമുണ്ടെന്നും എ.കെ. പാര്‍ട്ടിയെയും തുര്‍ക്കിയെയും തകര്‍ക്കാ‍ന്‍‍ പുറത്തുനിന്നും അകത്തുനിന്നും സമാന്തര രാഷ്ട്ര്രീയക്കാ‍ര്‍ പ്രവ‍ര്‍ത്തിക്കുകയാണെന്നും ഹിസ്മത്തിന്റെ പേരെടുത്ത് പറയാതെ തുറന്നടിച്ചു. ശേഷം ഹിസ്മത്ത് കൈയ്യടക്കി വെച്ചിരുന്ന പോലീസിലും ജൂഡീഷ്യറിയിലും സമൂലമായ സ്ഥലം മാറ്റലും വെട്ടിനിരത്തലും നടത്തി, ഇതിനെ നേരിട്ടുകൊണ്ടിരിക്കുകയാണ് ഉര്‍ദുഗാന്‍. ഇസ്തംബൂളി‍ല്‍ മാത്രം ഇതിന്റെ പേരി‍ല്‍ 800ഓളം പോലീസുകാരെ സ്ഥലം മാറ്റി. ഇപ്പോഴും ഇതിന്റെ അലയൊലിക‍ള്‍ കെട്ടടങ്ങിയിട്ടില്ല.

ഹിസ്മത്ത് ഈ ആരോപണത്തെ ശക്തമായി നിഷേധിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, ഈയ്യടുത്ത് നടന്ന ഒരു സ്വകാര്യ സര്‍വ്വേയി‍ല്‍ ഉര്‍ദുഗാനെയും എ.കെ. പാ‍ര്‍ട്ടിയെയും അനുകൂലിച്ചുകൊണ്ടാണ് 52% ജനങ്ങളും അഭിപ്രായം രേഖപ്പെടുത്തിയത്. ഈ വരുന്ന മാര്‍ച്ച് 31 തുര്‍ക്കിയി‍ല്‍ മുന്‍സിപ്പ‍ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഏതായാലും ഹിസ്മത്തിന് പ്രതിപക്ഷത്തിരിക്കുന്ന കമാലിസ്റ്റ് പാ‍ര്‍ട്ടിയെ അനുകൂലിക്കാ‍ന്‍‍‍ കഴിയില്ല. ഒന്നുകി‍ല്‍ അവ‍ര്‍ സ്വയം രാഷ്ട്ര്രീയത്തിലിറങ്ങി സ്ഥാനാ‍ര്‍ത്ഥികളെ പ്രഖ്യാപിക്കണം, അത് ഇതുവരെ നടന്നിട്ടില്ല. അല്ലെങ്കി‍ല്‍ വോട്ടി‍ല്‍നിന്ന് വിട്ടു നില്‍ക്കണം, അതും ഇതുവരെ വ്യകതമല്ല. എന്തു പറഞ്ഞാലും, ഇസ്‍ലാമിക വിരുദ്ധ ശക്തിയുടെ 'ഭിന്നിപ്പിച്ചു ഭരിക്ക‍ല്‍' തന്ത്രം കൊളേളണ്ടിടത്ത് തന്നെ കൊണ്ടു. പട്ടാള ജനറ‍ല്‍മാരുടെയും കമാലിസ്റ്റ് പിന്തിരിപ്പന്മാരുടെയും അഴിഞ്ഞാട്ടത്തിന് വിലങ്ങിട്ട ഈ കൂട്ടുകെട്ട് രമ്യതയിലെത്തുകയാണ് ഇസ്‍ലാമിക തുര്‍ക്കിക്കും ലോകത്തിനും അഭികാമ്യം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter