അമേരിക്ക

വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുള്ള 50 സംസ്ഥാനങ്ങൾ ചേർന്നുള്ള ഫെഡറൽ റിപ്പബ്ലിക്ക്‌ ആണ്‌ അമേരിക്കൻ ഐക്യനാടുകൾ അഥവാ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഓഫ്‌ അമേരിക്ക (പൊതുവേ യു.എസ്‌.എ, യു.എസ്‌, അമേരിക്ക എന്നിങ്ങനെയും അറിയപ്പെടുന്നു). വടക്കേ അമേരിക്കയുടെ മദ്ധ്യഭാഗത്തായി ഭൂമിശാസ്ത്രപരമായി ഒരുമിച്ചുകിടക്കുന്ന 48 സംസ്ഥാനങ്ങളും തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി.യും സ്ഥിതി ചെയ്യുന്നു. ശാന്തസമുദ്രത്തിനും അറ്റ്‌ലാന്റിക്ക് സമുദ്രത്തിനും മദ്ധ്യേ വടക്ക് കാനഡയ്ക്കും തെക്ക് മെക്സിക്കോയ്ക്കും ഇടയ്ക്കാണ്‌ ഈ പ്രദേശം. അലാസ്ക സംസ്ഥാനം ഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറായി കാനഡയ്ക്ക് പടിഞ്ഞാറ്, ബെറിങ് സ്ട്രെയ്റ്റിനു കുറുകെ, റഷ്യയ്ക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു. ഹവായി സംസ്ഥാനം ശാന്തസമുദ്രത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് സമൂഹമാണ്‌. ഇവകൂടാതെ കരീബിയനിലും ശാന്തസമുദ്രത്തിലും അനേകം കൈവശാവകാശ പ്രദേശങ്ങളും സ്വന്തമായുണ്ട്.

1178ല്‍ മുസ്‍ലിം കച്ചവടക്കാരാണ് അമേരിക്ക ആദ്യം കണ്ടുപിടിച്ചതെന്നും  ഹവാനയിലെ ഒരു കുന്നിൻ മുകളിൽ മസ്ജിദിന്റെ മാതൃകയിലുള്ള കെട്ടിടം കണ്ടതായി കൊളംബസ് രേഖപ്പെടുത്തി വെച്ചിട്ടുണ്ടെന്നും വാദമുണ്ട്. കൊളംബസ് അമേരിക്ക കണ്ടു പിടിക്കുന്നതിനു മുൻപ് മുസ്‍ലിംകളായ എട്ടംഗസംഘം അമേരിക്കയിൽ എത്തിയതായി 'നുസ്ഹതുൽ മുശ്താഖ് ഫീ ഇഖ്തിറാഖിൽ ആ ഫാഖ്' എന്ന ഗ്രന്ഥത്തിൽ അറബ് ഭൂമി ശാസ്ത്രജ്ഞൻ ഇദ്‍രീസി വിവരിക്കുന്നുണ്ട്. സൗദി അറേബ്യയിൽ നിന്നുള്ള 'അദ്ദഅവ' പത്രം അമേരിക്കയിലെ മുസ്‌ലിം സാന്നിധ്യം സംബന്ധിച്ച വിശദലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
പത്തൊമ്പതാം നൂറ്റാണ്ടിലാണ് മുസ്‍ലിം നാടുകളിൽ നിന്ന് അമേരിക്കയിലേക്കുള്ള ശക്തമായ പ്രവാഹം ആരംഭിച്ചത്. 1875ല്‍ ലബനാൻ, ജോർദാൻ, ഫലസ്തീൻ, സിറിയ എന്നീ പ്രദേശങ്ങൾ ഉസ്മാനി ഭരണത്തിന് കീഴിലായിരുന്നപ്പോൾ അവിടത്തെ ആളുകൾ ഉപജീവനമാർഗ്ഗം തേടിയാണ് അമേരിക്കയിലേക്കെത്തുന്നത്.  ഫാക്ടറികളിലും, ഖനികളിലും തൊഴിലെടുത്തും ചെറിയ കച്ചവടം നടത്തിയും അവർ ജീവിതം കഴിച്ചുകൂട്ടി.

Also Read:ഇന്തോനേഷ്യയിലെ മുസ്‌ലിംകള്‍

വിദ്യാസമ്പന്നരായ നിരവധി മുസ്‍ലിംകൾ അമേരിക്കയിലേക്കെത്തുന്നുണ്ട്. ഭരണ അരക്ഷിതാവസ്ഥകൾ നേരിട്ട രാജ്യങ്ങളിലെ സമ്പന്ന വിഭാഗം, സ്വസ്ഥ തേടിയെത്തിയത് പലപ്പോഴും ഇവിടെയായിരുന്നു. അറേബ്യയിൽ നിന്നുള്ള കുടിയേറ്റക്കാരിൽ സാഹിത്യകാരന്മാരുമുണ്ട്. 3.45 മില്യൺ മുസ്‍ലിംകളാണ് ഇന്ന് അമേരിക്കയിലുള്ളത്. 1950 ൽ മൂന്ന് പള്ളികൾ മാത്രമുണ്ടായിരുന്ന രാജ്യത്ത് 2000 ലധികം പള്ളികളാണ് ഇന്ന് സ്ഥിതി ചെയ്യുന്നത്. 

ഇസ്ലാമിന്റെ മഹിതമായ ആദർശവും, എല്ലാ മനുഷ്യരെയും തുല്യരായി പരിഗണിക്കണമെന്ന ജീവിതരീതിയും അമേരിക്കയിലെ പല ബുദ്ധിജീവികളെയും ഏറെ സ്വാധീനിച്ചിട്ടുണ്ട്. മുഹമ്മദലി ക്ലേ, വെയിൽസ് മുഹമ്മദ്, മാൽകം എക്സ്, മൈക് ടൈസൻ തുടങ്ങിയവർ ഇസ്‍ലാം പുൽകിയവരാണ്. അത് പോലെ സ്ത്രീകൾക്ക് ഇസ്‍ലാം നൽകുന്ന അന്തസ്സിൽ ആകൃഷ്ടരായി, കുറെ സ്ത്രീകളും ഇസ്‍ലാം സ്വീകരിച്ചു.

2001 സെപ്റ്റംബർ 11ന്, അമേരിക്കയിലെ പ്രസിദ്ധമായ വേൾഡ് ട്രേഡ് സെൻറർ വിമാനം ഇടിച്ചിറക്കി തകർക്കപ്പെട്ട സംഭവം അമേരിക്കയിൽ വലിയ മാറ്റത്തിന് തിരുകൊളുത്തി. ആരോപണങ്ങൾ കൊണ്ട് ഇസ്‍ലാമിനെ വേട്ടയാടുമ്പോൾ ജനങ്ങൾ മറിച്ച് ചിന്തിക്കാനും ഇസ്‍ലാമിനെക്കുറിച്ച് പഠിക്കാനും തുടങ്ങി എന്നതാണ് സത്യം. അതിലൂടെയും പലരും ഇസ്‍ലാമിലേക്ക് കടന്നുവരികയാണുണ്ടായത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter