പലിശയും  സാമ്പത്തിക രംഗവും

ആധുനിക സാമ്പത്തിക ഇടപാടുകളില്‍ നമ്മെ ഏറെ വിഷമവൃത്തത്തിലാഴ്ത്തുന്ന ഒരു മേഖലയാണ് രിബ, അഥവാ, പലിശ.  ഇടത്തരം വ്യാവസായിക സാമ്പത്തിക സംരഭങ്ങള്‍ മുതല്‍ വന്‍കിട സംരഭങ്ങളില്‍ വരെ നമ്മെ വിടാതെ പിന്തുടരുന്നുണ്ട്. പലിശയുടെ നീരാളിപ്പിടുത്തങ്ങള്‍. അത് ഒഴിവാക്കിയുള്ള ഒരിടപാട് ഇന്ത്യയെപ്പോലുള്ള അമുസ്‌ലിം രാജ്യങ്ങളില്‍ ഔദ്യോഗിക സംരഭങ്ങളില്‍ അസാധ്യമാണ്. പലിശ, ഔദ്യോഗികമായി നിരോധിച്ച് ചില രാജ്യങ്ങള്‍ ചര്‍ച്ചക്കപ്പുറത്താണ്.

സാമ്പത്തിക ക്രയവിക്രയങ്ങളെ ആഴത്തില്‍ ഗ്രസിച്ച് ഈ പ്രശ്‌നത്തില്‍ ഇസ്‌ലാമിന്റെ നിലപാട് എന്താണ്? ഇന്ന് നിലവിലുള്ള പലിശ (intrest) തന്നെയാണോ ഇസ്‌ലാം ശക്തമായി നിരോധിച്ച രിബാ? കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ വിശലനം ചെയ്യപ്പെട്ട രിബയുടെ വിവിധ വകഭേദങ്ങള്‍ ഇപ്പോഴത്തെ ഇടപാടുകളില്‍ നിലനില്‍ക്കുന്നുണ്ടോ? തുടങ്ങി ഇവ്വിഷയകമായി നിരവധി ചോദ്യങ്ങള്‍  സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് പലപ്പോഴായി ഉയര്‍ന്നു കേക്കാറുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചര്‍ച്ചകളും വിശകലനങ്ങളും നടന്ന ഈ പ്രശ്‌നത്തിന്റെ കര്‍മശാസ്ത്ര വിശകലനം വളരെ സങ്കീര്‍ണമെങ്കിലും സുവ്യക്തമാണ്. വ്യത്യസ്ത മേഖലകള്‍ക്കനുസരിച്ച് വിശദവിശകലനം ആവശ്യമായതിനാല്‍  തന്നെ ഒരാമുഖം മാത്രമാണിവിടെ നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

പലിശ സംബന്ധമായി ഇസ്‌ലാമിന്റെ വീക്ഷണം വളരെ വ്യക്തമാണ്. അര്‍ഥശങ്കക്കിടയില്ലാത്ത വിധം ഖുര്‍ആനും സുന്നത്തും ഫിഖ്ഹും ഈ വിഷയത്തില്‍ നിലപാടുകളറിയിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: 'അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു' (വി.ഖു 2/275)  പലിശ ഭക്ഷിക്കുന്നവനെയും അതു ഭിക്ഷിപ്പിക്കുന്നവനെയും അത് രേഖപ്പെടുത്തുന്നവനെയും അതിന്റെ സാക്ഷികളെയും അല്ലാഹുവിന്റെ തിരുദൂതര്‍ (സ) ശപിച്ചിട്ടുണ്ടെന്നതാണ് ഹദീസുകളുടെ അധ്യാപനം. ഈ ആയത്തിന്റെയും ഹദീസിന്റെയും പിന്‍ബലത്തില്‍ കര്‍മശാസ്ത്ര വിശാരദന്മാര്‍ പലിശ തീര്‍ത്തും നിഷിദ്ധമാണെന്ന് വിധിയെഴുതിയിട്ടുമുണ്ട്.

അനുവദനീയങ്ങളെ അനുവദനീയങ്ങളായും നിഷിദ്ധങ്ങളെ നിഷിദ്ധങ്ങളായും അവതരിപ്പിച്ച് സമൂഹത്തെ നേരിന്റെ പാതയിലേക്ക് വഴിനടത്തുക എന്നതാണ് ഖുര്‍ആന്റെയയും സുന്നത്തിന്റെയും അടിസ്ഥാന ലക്ഷ്യം. മേലുദ്ധരിച്ച സൂക്തം സൂചിപ്പിതു പോലെ അല്ലാഹു കച്ചവട വായ്പ തുടങ്ങിയ ഇടപാടുകളെല്ലാം ഇസ്‌ലാം അനുവദനീയമാക്കി. ഏറ്റവും ധനാഗമമാര്‍ഗവും ജോലിയും കച്ചവടമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.  ശക്തമായി നരോധിച്ചു. പിടിച്ചുപറി, മോഷണം, വേശ്യാവൃത്തി, കരിഞ്ചന്ത, പൂഴ്തി വെപ്പ് വഞ്ചന തുടങ്ങിയ തരം താഴ്ന്ന വിക്രയ കവഴികളെല്ലാം വിശ്വാസികള്‍ക്ക് നിശിദ്ധമാക്കി. പ്രമാണങ്ങളുടെ അടിസ്ഥാനത്തിലല്ല വിശേഷ ബുദ്ധി കൊണ്ട് ആലോചിച്ചാല്‍ തന്നെ ഇവയിലെ കുടിലത ആര്‍ക്കും വ്യക്തമാവും. മതത്തിന്റെയും  ധര്‍മത്തിന്റെയും ധര്‍മ്മശാസ്ത്രങ്ങളുടെയും നിയമസംഹിതകളുടെയം അസടിസ്ഥാനത്തിലല്ല വിശേഷ ബുദ്ധി കൊണ്ട്  ആലോചിച്ചാല്‍  തന്നെ നൂറ്റാണ്ടുകളായി മാന  സമൂഹം  ഇവയോട് വ്യക്തമായി അകലം പാലിച്ചു പോരുന്നു. ഇവ നിയമപരമായി നിരോധിക്കുക മാത്രമല്ല വ്യക്തമായ പരിഹാര മാര്‍ഗം കൂടി നിര്‍ദ്ദേശിച്ചു നല്‍കി എന്നതാണ് ഇവ്വിഷയമായി ഇസ്‌ലാമിന്റെ നിലപാടുകളെ വ്യതിരിക്തമാക്കന്നത്. മേല്‍പറഞ്ഞ ധനാഗമ മാര്‍ഗങ്ങളില്‍  ഏറ്റവും ക്രൂരിമായതാണ്  പലിശ. അതിനെ  കുറിച്ചാണ് നാമിവിടെ വിഷകലനം ചെയ്യുന്നത്.

പലിശ നിഷിദ്ദമാക്കി അവതീര്‍മായ ഖുര്‍ആന്‍ സൂക്തമായി ബന്ധപ്പെട്ട് ധനസമ്പാദനത്തിന്റെയും  വിനിയോഗത്തിന്റെയും പലിശ നിരോധത്തിന്റെയും വിവിധ തലങ്ങള്‍ അല്ലാഹു വളെര വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. പലിശയും സാമ്പത്തികവും സാമൂഹികവും സാംസ്‌കാര്കവുമായ പ്രത്യാഘാതങ്ങള്‍ ഈ സൂക്തങ്ങള്‍ വിശദീകരക്കുന്നു.

രാവും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ ധനങ്ങള്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് രക്ഷിതാവിങ്കല്‍ അവരഹ്ഹിക്കുന്ന പ്രതിഫലമുണ്ട് അവര്‍ക്ക്. അവര്‍ക്ക് ഭയമേതുമില്ല. അവര്‍ ദുഃഖിക്കേണ്ടതുമില്ല.  പലിശ ഭക്ഷിക്കുന്നവന്‍  പിശാചു ബാധ എഴുന്നേല്‍ക്കുന്നത് പോലെ (വേച്ച് വേച്ച്) ആയിരിക്കും (പുനരുത്ഥാന നാളില്‍ ) എഴുന്നേല്‍ക്കുക. കച്ച്വവും പലിശ പോലെത്തന്നെയാണ് എന്നും വാദിച്ചതു കൊണ്ടാണ്  അവര്‍ക്കീഗതി വന്നു പെട്ടത്. അല്ലാഹു അനുവദനീയമാക്കുകയും  പലിശ നിഷിമാക്കുകയും ചെയ്തിരിക്കുന്നു. ഒരാള്‍ക്ക് തന്റെ രക്ഷിതാവിന്റെ പക്ക്‌ലല്‍ നിന്നുള്ള ഉപദേശം വന്നു കിട്ടുകയും (പലിശയടപാടില്‍ നിന്ന്) അവന്‍ വിരമിക്കുകയും ചെയ്താണ്. അവന്റെ കാര്യം അല്ലാഹുവിങ്കലാകുന്നു. ഇനി ആരെങ്കിലും (പലിശ ഇടപാടിലേക്ക്) മടങ്ങുന്നുവെങ്കില്‍ അവരാകുന്നു നരകാവകാശികള്‍. അവരതില്‍ സാശ്യത വാസികളായിരിക്കും.

പലിശയെ അല്ലാഹു നശിപ്പികകയും ദാനധര്‍മങ്ങളെ അവന്‍ പരിപോശിപ്പിക്കുകയും ചെയ്യുന്നു. നന്ദികെട്ടവരും കുറ്റവാളികളുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല്. നിശ്ചയം ,ത്യ വിശാസം കൈകൊള്ളുകയും  നിര്‍ബന്ധ ദാനം കെടുത്തു വീട്ടുകയും  ചെയ്യുന്നവര്‍ക്ക് തങ്ങളുടെ  നാഥന്റെ പക്കല്‍ അവര്‍ക്കുഅഅളള പ്രതിഫലവുമുണ്ട്. അവര്‍ക്കൊന്നുമേ ഭയപ്പെയാനില്ല. അവര്‍ ദുഃഖിക്കേണ്ടതുമില്ല.

സത്യ വിള്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുകയും പലിശ നയത്തില്‍ (ജനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് കിട്ടാന്‍) ബാക്കിയുള്ളത് ഉപേക്ഷിക്കുകയും ചെയ്യുക, നിങ്ങള്‍ സത്യ വിശ്വാസികള്‍ തന്നെയാണെങ്കില്‍, എന്നാല്‍ അങ്ങനെ നിങ്ങള്‍ ചെയ്യുന്നില്ലങ്കിലോ, അല്ലാഹുവിങ്കല്‍ നിന്നും അവന്റെ ദൂതനില്‍ നിന്നും (നിങ്ങള്‍ക്കെതിരില്‍) യുദ്ധപ്രഖ്യാപനമുണ്ടെന്ന് നിങ്ങള്‍ അറിഞ്ഞു കൊള്ളുക. നിങ്ങള്‍ പാശ്ചാതപിച്ചു മടങ്ങുന്നുവെങ്കില്‍ നിങ്ങളുടെ  മൂലധനം തിരിച്ചെടുക്കാവുന്നതാണ്. (പലിശ വാങ്ങി) നിങ്ങള്‍ അക്രമിക്കുകയോ അക്രമിക്കപ്പെടുകയോ ചെയ്യാന്‍ പാടില്ല. (പലിശ വാങ്ങി നിങ്ങള്‍ കടക്കാരെ ഉപദ്രവിക്കരുത്). (നിങ്ങളുടെ കടക്കാരില്‍) ആരെങ്കിലും ഞെരുക്കതിത്താലാണെങ്കില്‍ അവന് ആശ്വാസമുണ്ടാക്കുന്നത് വരെ നിങ്ങള്‍ കാത്തിരിക്കുക. അത് ദാനമായി നിങ്ങള്‍ വിട്ട് കൊടുക്കുകയാണെങ്കങ്കില്‍ അതാവുന്നു നിങ്ങള്‍ക്ക് ഏറ്റവും ഉത്തമം. നിങ്ങള്‍ ഗ്രഹിക്കുന്നവരെങ്കില്‍ നിങ്ങള്‍ അല്ലാഹപവിങ്കലേക്ക് കടക്കപ്പെടുന്ന നാളിനെ നിങ്ങള്‍ സൂക്ഷിച്ച് കൊള്ളുക. പിന്നീട് ഓരോരുത്തരും അദ്ധ്വാനിച്ചതിനുള്ള പ്രതിഫലം പൂര്‍ണ്ണമായും നല്‍കപ്പെടും. അവര്‍ ഒരിക്കലും അക്രമിക്കപ്പെടുകയില്ലല്ല.' അല്‍ ബഖറ (274-285)

പലിശയുടെ സര്‍വ്വ പഴുതുകളും അടച്ച് കൊണ്ട് ഇസ്‌ലാമിന്റെ സാമ്പത്തിക നിലപാടുകളുടെ നയപ്രഖ്യാപനമാണീ സൂക്തങ്ങള്‍ പൂര്‍ണമായും  നിരോധിക്കുകയും ആരെങ്കിലും അതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍  ഉടന്‍ പിന്‍ വലിക്കുകയും ചെയ്യണമെന്ന് അല്ലാഹു പറയുന്നു. അത് സാമൂഹത്തില്‍ സൃഷ്ടിക്കുന്ന സാമ്പത്തിക സാമൂഹിക പ്രതിസന്ധികളെയെല്ലാം മുന്നില്‍ കണ്ടുള്ള ഒരു പ്രഖ്യാപനമാണ്. വ്യഭിചാരം പോലെയോ അല്ലെങ്കില്‍ അതിനെക്കാളും നീചമായോ ആണ് ഇസ്‌ലാം പലിശയെ കാണുന്നത്. ഏഴ് വന്‍ദോഷങ്ങളിലൊന്നായി പലിശയെ എണ്ണുന്ന നിരവധി പ്രവാചക വചനങ്ങളുണ്ട്. അബ്ദുല്ലാഹിബ്‌നു ഹന്‍ളല ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ നബി(സ) പറയുന്നു: 'അറിഞ്ഞുകൊണ്ട് ഒരാള്‍ ഭക്ഷിക്കുന്ന ഒരു പലിശ ദിര്‍ഹം മുപ്പിത്തിയാറ് തവണ വ്യഭിചരിക്കുന്നതിനെക്കാള്‍ ഗുരുതരമാകുന്നു. ( അഹ്മദ്, ദാറഖുത്‌നി, മിശ്കാത്ത്)'

അബൂഹുറൈറ (റ) ഉദ്ധരിച്ച ഹദീസില്‍ തിരുമേനി (സ) പറയുന്നു:  'പിലിശ എഴുപത് ഭാഗമാണ്. അവയില്‍ ഏറ്റവും ലഘുവായത് ഒരാള്‍ തന്റെ മാതാവിനെ വ്യഭിചരിക്കുന്നതിന് തുല്യമാണ്.' (ഇബ്‌നു മാജ). നബി (സ) പറഞ്ഞു: ഒരാള്‍ മറ്റൊരാള്‍ക്ക് കടം കൊടുത്താല്‍ അവനില്‍ നിന്നവന്‍ സമ്മാനം സ്വീകരിക്കരുത്. (മിശ്കാത്ത്).

പലിശയുടെ നിഷിദ്ധത ഇവിടെ ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ വ്യക്തമാവുകയുണ്ടായി. പലിശയുമായി ബന്ധപ്പെടുന്ന ഈ പേരുകള്‍ക്ക് ചെറുസാധ്യതകള്‍ പോലും വകവെച്ചു കൊടുക്കാന്‍ ഇസ്‌ലാം ~ഒരുക്കമല്ലെന്ന് മേല്‍ ഉദ്ധരണികള്‍ അടിവരയിട്ടു പറയുന്നു. എന്താണ് പലിശ എന്നതാണ് അടുത്തതായി സ്വാഭാവികമായും ഉയരുന്നത.് 'രിബ' എന്ന പദത്തിന്റെ ഭാഷാര്‍ഥം വര്‍ദ്ധനവ് എന്നതാണ്. കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ നല്‍കുന്ന നിര്‍വ്വചനം നോക്കൂ:

'ഇടപാടുകളുടെ സമയത്ത് ശറഇന്റെ മാനദണ്ഡമനുസരിച്ച് അളവ് അറിയപ്പെടാതെയോ കൈമാറ്റ വസ്തുക്കളില്‍ രണ്ടും തന്നെയോ അല്ലെങ്കില്‍ ഒന്നുമാത്രമോ പിന്നിപ്പിച്ചുകൊണ്ടോ പ്രത്യേക വിനിമയവസ്തുക്കളില്‍ നടത്തുന്ന ഇടപാടാണ് പലിശ'. (തുഹ്ഫ: 4/272). ഈ നിര്‍വ്വചനത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നുതരം പലിശകള്‍ കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു.

1. അന്യോന്യം പകരം നല്‍കപ്പെടുന്ന വസ്തുക്കളില്‍ ഒന്നിനെ മറ്റേതിനെക്കാള്‍ വര്‍ദ്ധിപ്പിക്കുന്ന അധികപ്പലിശ. 2. വസ്തുവും വിലയും പരസ്പരം കൈമാറുന്നതിന് മുമ്പ് ഇടപാട് നടത്തിയവരില്‍ ഒരാള്‍ സദസ്സ് വിട്ടുപിരിയുമ്പോഴുണ്ടാവുന്ന കൈപലിശ. 3. പരസ്പരം വിനിമയം ചെയ്യപ്പെടുന്ന രണ്ടു വസ്തുക്കളില്‍ ഒന്നില്‍ മാത്രം അവധി നിശ്ചയിക്കുന്ന  അധികപ്പലിശ. (ഫത്ഹുല്‍ മുഈന്‍) ഈ തരം തിരുവുകള്‍ക്ക് തിരുമേനിയുടെ വ്യക്തമായ ഹദീസ് സാക്ഷ്യമുണ്ട്. നബി (സ) പറയുന്നു:  പൊന്നിനു പകരം പൊന്നും വെള്ളിക്കു പകരം ഗോതമ്പിന് പകരം ഗോതമ്പും യവത്തിനു പകരം യവവും കാരക്കക്കു പകരം കാരക്കയും ഉപ്പിനു പകരം ഉപ്പും സമത്തിന് സമമായും റൊക്കത്തിന് റൊക്കമായും കൈക്ക് കൈയ്യായുമല്ലാതെ നിങ്ങള്‍ വില്‍ക്കരുത്. ഇവയില്‍ ഒരിനം മറ്റൊരിനത്തിന് പകരം  വില്‍ക്കുന്ന പക്ഷം റൊക്കത്തിന് റൊക്കമായി നിങ്ങള്‍ ഉദ്ദേശിക്കും വിധം വിറ്റുകൊള്ളുക. നിരവധി മസ്അലകളടങ്ങിയ ഈ ഹദീസിന്റെ വിശകലനം ദൈര്‍ഘ്യം ഭയന്ന് ഒഴിവാക്കുന്നു.

ഈ ഹദീസിന്റെ വെളിച്ചത്തിലുള്ള മൂന്നു തരം പലിശകള്‍ക്ക് പുറമെ നാലാമതായി പണ്ഡിതന്മാര്‍ മറ്റൊരിനം പലിശ കൂടി എണ്ണുന്നുണ്ട്; കടപ്പലിശ. കടം കൊടുത്തവന് ആധാരം ലഭിക്കാനുപയുക്തമായ വ്യവസ്ഥ വെക്കലാണത്. (ഫത്ഹുല്‍ മുഈന്‍). തിരുമേനി (സ) യുടെ തിരുവാക്യങ്ങള്‍ അതു സാക്ഷ്യപ്പെടുത്തുന്നു. : 'ഉപകാരം പ്രതീക്ഷിച്ചുള്ള എല്ലാ കടവും പലിശയാകുന്നു.'

അനസ് (റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ നബി (സ) പറയുന്നു: 'നിങ്ങളില്‍ ~ഒരാള്‍ വല്ല കടവും നല്‍കിയാല്‍ കടം വാങ്ങിയവന്‍ അവന് വല്ലതും സമ്മാനിക്കുകയോ അവനെ വാഹനത്തില്‍ കയറ്റുകയോ ചെയ്യുന്നുവെങ്കില്‍ ആ വാഹനപ്പുറത്ത് അവന്‍ കയറുകയോ ആ സമ്മാനം സ്വീകരിക്കുകയോ ചെയ്യരുത്; അതിന് മുമ്പ് അങ്ങനെ പതിവുണ്ടെങ്കിലൊഴികെ.' (ഇബ്‌നുമാജ, ബൈഹഖി). മുമ്പു പറഞ്ഞ മൂന്നു പലിശകളെക്കാളുമിന്ന് പ്രചാരത്തിലുള്ളത് കടപ്പലിശയാണെന്നിരിക്കെ വളരെ ഗൗരവമര്‍ഹിക്കുന്ന ഒരു ഹദീസാണിത്. ബുഖാരി ഉദ്ധരിച്ച ~ഒരു ഹദീസില്‍ അബ്ദുല്ലാഹിബ്‌നു സലാം (റ) അബൂബക്കര്‍ (റ) നോട് പറഞ്ഞു: 'പലിശ വ്യാപിച്ച ഒരിടത്താണ് താങ്കളിപ്പോഴുള്ളത്. അതിനാല്‍ താങ്കള്‍ക്ക് വല്ല വ്യക്തിയില്‍ നിന്നും വല്ല കടവും കിട്ടാനുണ്ടെങ്കില്‍ അവന്‍ നിങ്ങള്‍ക്ക് ഒരു ചുമട് വൈക്കോലോ ഒരു ചുമട് യവമോ ~ഒരു ചുവട് ക്ലോവര്‍ ചെടിയോ സമ്മാനിക്കുന്നുവെങ്കില്‍ താങ്കളത് സ്വീകരിക്കരുത്. എന്തുകൊണ്ടെന്നാല്‍ അത് പലിശയാകുന്നു' (ബുഖാരി 3814).

പലിശ കടത്തിന്റെ പേരില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വളരെ ശ്രദ്ധയര്‍ഹിക്കുന്നുണ്ട് മേല്‍ വചനങ്ങള്‍. ആവശ്യത്തിലധികം കാശുള്ളവരെല്ലാം കടം കൊടുക്കാനും ആവശ്യമുള്ളവരെല്ലാം  അതുവാങ്ങാനും മുന്നോട്ടുവരുമ്പോള്‍ അവര്‍ക്കിടയില്‍ ഈടും പ്രചോദനവുമായി നില്‍ക്കുന്നത് പലിശയാണ്. വ്യക്തിപരമായും സ്ഥാപനവല്‍ക്കരിച്ചും സര്‍ക്കാര്‍ തലത്തിലുമൊക്കെ ഇത്തരം കൊള്ളക്കൊടുക്കലുകള്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നു. വീടെടുക്കാനോ വാഹനം വാങ്ങാനോ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കോ പുതിയ ബിസിനസ്സ് തുടങ്ങാനോ ഒക്കെയായി അവ സ്വീകരിക്കാന്‍ മതജാതി ഭേദമന്യേ എല്ലാവരും മുന്നോട്ടുവരുന്നുമുണ്ട്.

ഈയവസരത്തിലാണ് പലിശ സംബന്ധമായി ഇസ്‌ലാം മുന്നോട്ടുവെച്ച കാഴ്ചപ്പാടുകള്‍ പ്രസക്തമാകുന്നത്. സമ്പന്നന്‍ കൂടുതല്‍ സമ്പന്നനാകാനും ദരിദ്രന്‍ കൂടുതല്‍ ദരിദ്രനാകാനും മാത്രമേ പലിശ സഹായിക്കുന്നുള്ളൂ. പ്രത്യക്ഷത്തില്‍, വളരെ ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ നമുക്ക് നേരെ വരുന്ന ഒരു സഹായ-കാരുണ്യഹസ്തമാണതെന്ന് തോന്നാമെങ്കിലും ജീവിതാവസാനം വരെ നമ്മെ വേട്ടയാടാന്‍ നമ്മുടെ സമ്പാദ്യമൊന്നടങ്കം ഊറ്റിക്കുടിക്കാനും മാത്രം ശക്തിയുള്ള കരാളഹസ്തങ്ങളാണവയെന്ന് തിരിച്ചറിയാന്‍ അല്‍പം സമയമെടുത്തേക്കും. ബ്ലൈഡ് പലിശയുടെയും വട്ടിപ്പലിശയുടെയും നീരാളിപ്പിടുത്തത്തില്‍ പെട്ട് ജീവനൊടുക്കിയ ഉദാഹരണങ്ങള്‍ എത്രയുണ്ട് നമുക്ക് ചുറ്റിലും! ഭവന നിര്‍മ്മാണ്ത്തിന് ബാങ്കില്‍ നിന്ന് പലിശ വാങ്ങി അവസാനം സ്ഥലമടക്കം മുഴുവന്‍ സ്വത്തം ബാങ്ക് ജപ്തി ചെയ്ത് കൊണ്ടുപോവുന്ന സംഭവങ്ങളും നിരവധി! മൂലധനത്തിന്റെ പലിശയും പലിശയുടെ പലിശയുമൊക്കെയാണ് അവരെ വെട്ടിലാഴ്ത്തുന്നത്. അതിനാലാണത് ഇസ്‌ലാം ആ വിഷയം തന്നെ ചെറിയൊരിട പോലും നല്‍കാതെ നിരോധിച്ചത്.

മെയ്യനങ്ങാതെ സമ്പാദിക്കാം എന്നതാണ് പലിശക്ക് കടം കൊടുക്കുന്നവന്റെ ഏറ്റവും വലിയ പ്രചോദനം. ഒന്നോ രണ്ടോ ലക്ഷം സമ്പാദിച്ച് ദീര്‍ഘകാലത്തേക്ക് ബാങ്കിലടച്ചാല്‍ ഏഴും എട്ടും ശതമാനം പലിശയായി കിട്ടുമെന്നിരിക്കെ വിയര്‍പ്പൊഴുക്കി അധ്വാനിക്കാനും ബിസിനസ്സുകള്‍ നടത്താനും ആരു മുന്നോട്ടുവരാവനാണ്. സമൂഹത്തിന്റെ ഉല്‍പ്പാദന-നിര്‍മ്മാണ മേഖലയെത്തന്നെ തിരസ്‌ക്കരിക്കുകയും ഇല്ലാതാക്കുകയും ചെയ്യാന്‍ പലിശയുടെ വളര്‍ച്ച വഴിയൊരുക്കുന്നു. സമൂഹത്തിന്റെ സന്തുലിതാവസ്ഥ പാടേ തകര്‍ക്കപ്പെടുന്നു. ഇമാം ഗസാലി (റ) വളരെ വ്യക്തമായിത്തന്നെ പറയുന്നുണ്ട്:

പലിശ നിരോധിക്കാനുള്ള കാര്യങ്ങളില്‍ മുഖ്യം അത് ജനങ്ങളെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളില്‍ നിന്ന് തടയുന്നുവെന്നതാണ്. പണത്തിന് പകരം കൂടുതല്‍ പണം സ്വീകരിക്കാനനുവദിച്ചാല്‍ അധ്വാനമില്ലാതെ, യാതൊരു നഷ്ടവുമില്ലാതെ അതു നേടാനായിരിക്കും എല്ലാവര്‍ക്കും താല്‍പര്യം.  അതോടെ ഉല്‍പ്പാദനം മന്ദീപവിക്കുന്നു. മനുഷ്യവംശത്തിന്റെ മൊത്തം താല്‍പര്യം ഹനിക്കപ്പെടുന്നു. കച്ചവടം, വ്യവസായം, നിര്‍മ്മാണം, കൃഷി തുടങ്ങിയ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് മനുഷ്യവംശത്തിന്റെ താല്‍പര്യം.

പുതിയ സാമ്പത്തിക വ്യവസ്ഥകളില്‍ പെട്ടന്നുള്ള സമ്പാദനമാര്‍ഗങ്ങളായി കടം കൊടുക്കുന്നതും പകരം പലിശ വാങ്ങുന്നതും പരിണമിച്ചിരിക്കുന്നു. അനുകമ്പാ പൂര്‍വ്വമോ സമ്പാദ്യസ്വരൂപമാര്‍ഗമെന്ന നിലയിലോ പണം കടം നല്‍കുന്നത് തീരെ ഇല്ലാതായിരിക്കുന്നു. അങ്ങനെ നല്‍കപ്പെടുന്നുണ്ടെങ്കില്‍ തന്നെ അതിനു പിന്നില്‍ വ്യക്തമായ താല്‍പര്യങ്ങളുണ്ടായിരിക്കും. ലാഭനഷ്ട പങ്കാളിത്തത്തിനോ നിക്ഷിത തുകക്കോ കടം നല്‍കുക എന്നത് മാത്രമാണ് മുതലാളിത്തത്തിന്റെ രീതി ശാസ്ത്രം. പലിശാധിഷ്ഠിത നിക്ഷേപത്തില്‍ നിക്ഷേപകന് നിശ്ചിത പലിശ മാത്രം നിശ്ചയിച്ചുള്ള പങ്കാളിത്ത ഇടപാടുകളില്‍ രണ്ടാലൊരു വശത്ത് അനീതിയും ചൂഷണവും അരങ്ങേറുന്നുണ്ട്. ജസ്റ്റിസ് മുഹമ്മദ് തഖി ഉസ്മാനി ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്: 'സംരഭം നഷ്ടത്തിലായാല്‍ നിക്ഷേപകന് നല്‍കേണ്ട പലിശയുടെ ബാധ്യത കൂടി സംരഭകന്‍ ചുമക്കേണ്ടി വരുന്നു. ഇത് സംരഭകനോടുള്ള അനീതയാണ്. അതേസമയം സംരഭകന്‍ വന്‍ലാഭമുണ്ടാക്കിയാല്‍ നിക്ഷേപകന് ലഭിക്കുന്നത് നിശ്ചിത പലിശ മാത്രമാണ്. ഇത് നിക്ഷേപകനോടുള്ള അനീതിയാണ്.' സംശുദ്ധമായ കൂറ് കച്ചവടത്തെ പോലും പലിശ കളങ്കിതമാക്കുന്നുവെന്ന് ഇത് തെളിയിക്കുന്നു.

ഇന്ന് ആഗോള തലത്തില്‍ തന്നെ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന  പണപ്പെരുപ്പത്തിന്റെ അടിസ്ഥാനം പലിശയുടെ അമിതമായ വ്യാപനമാണെന്നതില്‍ തര്‍ക്കമില്ല. ഇന്നും നാം ബാങ്കില്‍ നിക്ഷേപിക്കുന്ന തുകയേതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിച്ചെടുക്കുമ്പോള്‍ അതിന്റെ മൂല്യം പണപ്പെരുപ്പം കാരണം വളരെ കുറയുന്നു. നമ്മുടെ സമ്പാദ്യത്തെ മറഞ്ഞിരുന്ന് മോഷ്ടിക്കുന്ന കള്ളനെന്നാണ് പണപ്പെരുപ്പത്തെ സാമ്പത്തിക വിചക്ഷണന്മാര്‍ വിശേഷിപ്പിക്കുന്നത്. സാധനങ്ങളുടെ അമിതമായ വിലവര്‍ദ്ധനവിലും ജീവിതച്ചെലവുകളുടെ അപാരമായ ഉയര്‍ച്ചക്കുമൊക്കെ ഇത് വഴിവെക്കുന്നു.

തയ്യാറാക്കിയത്:മഹ്മൂദ് പനങ്ങാങ്ങര

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter