മഹാരാഷ്ട്രയില്‍ ഹിന്ദുഭൂമിയെന്ന് ആരോപിച്ച് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മസ്ജിദിന് സീല്‍വെച്ച് ജില്ലാ ഭരണകൂടം
മഹാരാഷ്ട്രയിലെ എരണ്ടോള്‍ പട്ടണത്തില്‍ ഹിന്ദുത്വയുടെ അവകാശവാദത്തെത്തുടര്‍ന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മസ്ജിദിന് ജില്ലാ ഭരണകൂടം താല്കാലികമായി സീല്‍ ചെയ്തു.ഹൈന്ദവ കെട്ടിടം തകര്‍ത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് സംഘടനയുടെ ആരോപണം.മസ്ജിദ് പരിപാലന കമ്മിറ്റി ട്രസ്റ്റ് ജില്ലാ ഭരണകൂട ഉത്തരവിനെതിരെ ഔറംഗബാദ് ഹൈക്കോടതിയെ സമീപിക്കുകയും പ്രശ്നത്തില്‍ അടിയന്തരമായി നടപടിയെടുക്കണമെന്നാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മസ്ജിദ് വഖഫ് ഭൂമിയായതിനാല്‍ സീല്‍ ചെയ്യാനുള്ള കളക്ടറുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് ട്രസ്റ്റിന് വേണ്ടി ഹാജരായ ഷാഹിദ് നദീം വാദിച്ചു.
വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വഖഫ് ട്രിബ്യൂണല്‍ പരിഹരിക്കണമെന്നും കളക്ടറുടെ നിരുത്തരവാദിത്ത നിലപാടിന്റെ ഫലമാണീ നടപടിയെന്നും അദ്ദേഹം ആരോപിച്ചു.മസ്ജിദ് വഖഫ് ഭൂമിയിലാണന്ന് സ്ഥിരീകരിക്കുന്ന രേഖകള്‍ അദ്ദേഹം പങ്കുവെക്കുകയും ചെയ്തു.എന്നാല്‍ പാണ്ഡവര്‍ വാര നിര്‍മ്മിതി തകര്‍ത്താണ് മസ്ജിദ് സ്ഥാപിച്ചതെന്നാണ് ഹിന്ദുത്വരുടെ അവകാശവാദം.
മസ്ജിദ് കമ്മിറ്റി തങ്ങളുടെ ഭൂമി അനധികൃതമായി കൈയേറിയെന്ന് ആരോപിച്ച് ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഹിന്ദുത്വയുടെ പ്രസിഡന്റ് പ്രമോദുസദന് ദണ്ഡ്വതെ ജല്‍ഗാവ് ജില്ലാ മജിസ്ട്രേറ്റിന് പരാതി നല്‍കിയത്.പരാതിയെ തുടര്‍ന്ന് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ജില്ലാ കളക്ടര്‍ സെക്ഷന്‍ 144 പ്രകാരം പള്ളിയില്‍ പ്രാര്‍ത്ഥന നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment