ദാദ്രി:  അഖ്‌ലാഖ് കേസിലെ കുറ്റാരോപിതന്‍ ബി.ജെ.പി റാലിയുടെ മുന്‍നിരയില്‍

ദാദ്രിയിലെ ബീഫിന്റെ പേരിലുള്ള ആള്‍കൂട്ടവധം അങ്ങനെ ആരു മറക്കാന്‍ സാധ്യതയില്ല,പെരുന്നാള്‍ തലേന്ന് (സെപ്തംബര്‍ 28, 2015)ബീഫ് കഴിച്ചുവെന്നും സൂക്ഷിച്ചുവെന്നും ആരോപിച്ച് അഖ്‌ലാഖെന്ന മുസ്‌ലിം മധ്യവയസ്‌കനെ (50) ഹിന്ദ്വുത്വ ഭീകരര്‍ വധിക്കുകയായിരുന്നു.

അക്കൂട്ടത്തിലെ കുററാരോപിതനായ വിശാല്‍ സിംഗായിരുന്നു ബി.ജെ.പി റാലിയില്‍ മുന്‍നിരയില്‍ തന്നെ പങ്കെടുത്തത്.അദ്ധേഹം കേസിലെ പ്രഥമ കുറ്റാരോപിതനായിരുന്നു.
ഉത്തര്‍ പ്രദേശിലെ  ദാദ്രി ഗ്രാമത്തില്‍ മുഖ്യമന്ത്രി യോഗി ആദിഥ്യനാഥ് പങ്കെടുത്ത റാലിയിലാണ് മുന്‍ സീറ്റില്‍ കുറ്റാരോപിതന്‍ ഇരുന്നിരുന്നതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മഹേഷ് ശര്‍മ്മ മത്സരിക്കുന്ന തെരഞ്ഞെടുപ്പ് കാമ്പയിനിലാണ് ആദിനാഥും വിശാലും പങ്കെടുത്തിരുന്നത്.
ദാദ്രി ആള്‍ക്കൂട്ടവധത്തിലെ പ്രധാന കുറ്റാരോപിതനായ വിശാല്‍ സിംഗായിരുന്നു അഖ്‌ലാഖ് ബീഫ് കൈവശം വെച്ചുവെന്നും സൂക്ഷിച്ചിട്ടുണ്ടെന്നും ക്ഷേത്രത്തില്‍ വെച്ച് വിളമ്പരം ചെയ്തിരുന്നതെന്ന് പോലീസ് കേസ് ഫയലില്‍ വ്യക്തമാക്കുന്നു. 
എന്നാല്‍ കേസില്‍ രാജ്യത്തെ നീതിന്യായ നിയമങ്ങളെ നോക്കുക്കുത്തിയാക്കി വിശാലടക്കം 17 പേര്‍ക്ക് ജാമ്യം ലഭിക്കുകയാണുണ്ടായത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter