മുഅല്ലിംകൾ സമൂഹത്തിന്റെ വഴികാട്ടികൾ: ഡോ: നദ്‌വി
മലപ്പുറം: കേരളത്തിനകത്തും പുറത്തുമായി മദ്രസ അധ്യാപക രംഗത്ത് വ്യാപൃതരായ മുഅല്ലിംകൾ സമൂഹത്തിന്റെ വഴികാട്ടികളാണെന്നും പ്രതിസന്ധികളിലെല്ലാം അവരെ ചേർത്തു പിടിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ഡോ: ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അഭിപ്രായപ്പെട്ടു.

ജംഇയ്യത്തുൽ മുഅല്ലിമീൻ കേന്ദ്ര കൗൺസിൽ നടത്തുന്ന മുഅല്ലിം ഡേ ക്യാമ്പയിനിൽ സമാഹരിച്ച മുഅല്ലിം ഡേ ഫണ്ട് ജില്ലാതലത്തിൽ ഏറ്റുവാങ്ങുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പയിന് ലഭിക്കുന്ന ആവേശകരമായ വിജയം കോവിഡ് കാലത്തും സമൂഹവും സമുദായവും മുഅല്ലിംകൾക്ക് നൽകുന്ന പ്രാധാന്യത്തിന്റെ നിദർശനമാണെന്നും പൂർവ്വാധികം ശക്തിയോടെ അത് തുടരണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ സമസ്ത കേരള കേരള ജംഇയ്യത്തുൽ ഉലമ, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് നേതാക്കൾ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter