സമാധാന നോബേല്‍ തനിക്കല്ല, അത് കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നവര്‍ക്കാണ് നല്‍കേണ്ടത്:  ഇമ്രാന്‍ഖാന്‍

സാമാധാന നോബേല്‍ ലഭിക്കാന്‍ മാത്രം അര്‍ഹതയൊന്നും തനിക്കില്ലെന്നും ജമ്മു കാശ്മീര്‍ പ്രതിസന്ധിയും പ്രശ്‌നവും പരിഹരിക്കുന്നവര്‍ക്കാണ് അത് നല്‍കേണ്ടെതെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍.

ഇന്ത്യ-പാക് യുദ്ധസമാനമായ അന്തരീക്ഷത്തെ സമാധാനത്തിലേക്ക് കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലും പാക് പാര്‍ലമെന്റിലും ഇമ്രാന്‍ഖാന് സമാധാന നോബേല്‍ നല്‍കണമെന്ന ആവശ്യമുയര്‍ന്നിരുന്നു.
വ്യോമസേന വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാകിസ്ഥാന്‍ വിലപേശാതെ മോചിപ്പിച്ചതാണ് ഇമ്രാന്‍ഖാന് സമാധാന നോബേല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്ന് വരാന്‍ കാരണമായത്.

എന്നാല്‍ താനല്ല അതിനര്‍ഹനെന്നും ജമ്മുകാശ്മീര്‍ വിഷയം പരിഹരിക്കുന്നവരാണ് അതിന് അര്‍ഹരെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.
കാശ്മീരിലെ ജനങ്ങളുടെ ആഗ്രഹ പ്രകാരം പ്രശ്‌നം പരിഹരിച്ച് മേഖലയില്‍ സമാധാനവും സമൂഹ്യവളര്‍ച്ചയും കൊണ്ടുവരുന്നവര്‍ക്കായിരിക്കണം നോബേല്‍ നല്‍കേണ്ടതെന്നും അദ്ധേഹം പറഞ്ഞു.
വിവര മന്ത്രി ഫവാദ് ചൗധരിയാണ് ഇമ്രാന്‍ ഖാന് നോബേല്‍ നല്‍കണമെന്ന് പാക് പാര്‍ലിമെന്റില്‍ പ്രമേയം അവതരിപ്പിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter