അയല്‍ രാജ്യം കൊണ്ടുപോയ അഭിനന്ദനെ മോചിപ്പിച്ചു, എന്റെ മകന്‍ എപ്പോള്‍ തിരകെവരും: നജീബിന്റെ  ഉമ്മ ചോദിക്കുന്നു

വ്യോമസേന വിങ്ങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധ്മാനെ അയല്‍ രാജ്യം മോചിപ്പിച്ചു, എബി.വിപിക്കാര്‍ കൊണ്ടുപോയ എന്റെ മകന്‍ എപ്പോള്‍ തിരികെ വരുമെന്ന് ചോദിച്ച് ജെ.എന്‍.യുവില്‍ നിന്ന് കാണാതായ നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ.

പാകിസ്ഥാന്റെ പിടിയിലായിരുന്ന അഭിനന്ദന്റെ തിരിച്ചുവരവ് രാജ്യമൊട്ടാകെ വാര്‍ത്തയും ചര്‍ച്ചയുമായ സാഹചര്യത്തിലാണ് സ്വന്തം രാജ്യത്ത് നിന്ന് കൊണ്ട് പോയ മകനെ ഈ ഉമ്മ അന്വേഷിക്കുന്നത്.
രണ്ടര വര്‍ഷം മുമ്പ് 2016 ഒക്ടോബര്‍ മുതലാണ് ജെ.എന്‍.യുവിലെ കാംപസ് ഹോസ്റ്റലില്‍  നിന്ന് നജീബിനെ കാണാതാവുന്നത്. കാണാതാവുന്നതിന്റെ തലേദിവസം എബി.വി.പി.ക്കാര്‍ നജീബിനെ മര്‍ദിക്കുകയും ചെയ്തിരുന്നു.
പാകിസ്ഥാന്‍ നമ്മുടെ പൈലറ്റിനെ തിരിച്ചുനല്‍കി, എന്നാല്‍ എബി.വി.പിക്കാര്‍ എപ്പോഴാണ് എന്റെ മകനെ തിരിച്ചു നല്‍കുക ട്വിറ്ററിലിട്ട കുറിപ്പിലാണ് മാതാവ് ഫാത്തിമ നഫീസ ചോദിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter