സിറിയ,യമന്‍, അഫ്ഗാന്‍, രാഷ്ട്രങ്ങളിലെ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നതിന്റെ ഉത്തരവാദികള്‍ യൂറോപ്യന്‍യൂണിയനും യു.എസും: പോപ്പ് ഫ്രാന്‍സിസ്.

യുദ്ധത്തില്‍ മുസ്‌ലിം കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നതിന്റെ ഉത്തരവാദികള്‍ യൂറോപ്യന്‍ യൂണിയനും യു.എസുമെന്ന് പോപ് ഫ്രാന്‍സിസ്

യൂറോപ്പും അമേരിക്കയുമാണ് സിറിയയിലും യമനിലും അഫ്ഗാനിലും യുദ്ധങ്ങളില്‍ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ ഉത്തരവാദികളെന്നും ആയുധവ്യാപാരവും  സംഘര്‍ഷങ്ങളുമാണ് അത്തരം ചെയ്തികളിലേക്ക് നയിക്കുന്നതെന്നും പോപ്പ് ഫ്രാന്‍സിസ്.
മിലാന്‍സ് കാര്‍ലോ ഇന്‍സ്റ്റിററ്യൂട്ടില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ധേഹം.
യൂറോപ്യന്റെയും അമേരിക്കയുടെയും സമ്പന്നതയാണ് ആയുധം വില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതും വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തുന്നതുമെന്നും പോപ്പ് ഫ്രാന്‍സ്.
അത്തരം ആയുധ വ്യവഹാരമില്ലാതെ അഫ്ഗാന്‍,യമന്‍,സിറിയ രാഷ്ട്രങ്ങളില്‍ ഒരിക്കലും യുദ്ധമുണ്ടാവുകയില്ലെന്നും മനുഷ്യനെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയില്ലെന്നും അദ്ധേഹം പ്രതികരിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter