തകർന്ന ലബനാന്​ സഹായത്തിന് ​ 'ദാതാക്കളുടെ സമ്മേളനം':   ട്രംപും മൈക്രോണും പങ്കെടുക്കും
ബൈറൂത്ത്​: ലബനീസ്​ തലസ്ഥാനമായ ബൈറൂത്തിനെ നടുക്കി ദിവസങ്ങള്‍ മുമ്പുണ്ടായ ഉഗ്ര സ്ഫോടനത്തിന് പിന്നാലെ ലബനാന്​ സഹായമെത്തിക്കുന്നതിന്​ ഞായറാഴ്​ച 'ദാതാക്കളുടെ സമ്മേളനം' നടക്കും. ഇതിൽ യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മൈക്രോണും പങ്കെടുക്കും. ഒന്നാം ലോക മഹായുദ്ധാനന്തരം ഫ്രഞ്ച് യൂണിയന് കീഴിലായിരുന്നു ലബനാൻ.

അതിനിടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 154 ആയി. മരിച്ചവരിൽ 25 പേരെ ഇനിയും തിരിച്ചറിയാനായിട്ടില്ല. സ്ഫോടനത്തിൽ 6000ല്‍ അധികം പേർക്ക് സാരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ 60ലധികം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അതേസമയം, സ്​ഫോടനത്തിന്​ അശ്രദ്ധയും കൃത്യവിലോപവും കാരണമായിട്ടുണ്ടാകാമെങ്കിലും പുറത്തുനിന്നുള്ള ഇടപെടല്‍ നടന്നിട്ടുണ്ടോയെന്ന്​ പരിശോധിക്കുമെന്ന്​ ലബനീസ്​ പ്രസിഡന്‍റ്​ മൈക്കല്‍ ഔന്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter