വാര്‍പ്പ് മാതൃകകളെ തിരുത്തി ആവശ്യക്കാര്‍ക്ക് ഭക്ഷണവും വിദ്യഭ്യാസവും ജോലിയും നല്‍കി തമിഴ്‌നാട് മസ്ജിദുകള്‍

സാമൂഹിക നവോത്ഥാനത്തിന്റെ പ്രഭവ കേന്ദ്രമായി ആവശ്യക്കാര്‍ക്ക് ഭക്ഷണവും ജോലി അവസരങ്ങളും വിദ്യഭ്യാസവും തുറന്ന് കൊടുത്ത് തമിഴ്‌നാട്ടില്‍ നിന്നുള്ള മസ്ജിദുകള്‍.

പള്ളിയെന്ന് കേള്‍ക്കുമ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ മാത്രമുള്ളതാണെന്ന വാര്‍പ്പുമാതൃകകളെ തിരുത്തുകയാണ് തമിഴ്‌നാട്ടിലെ  മസ്ജിദ് സെവ കുഴു പ്രവര്‍ത്തകര്‍ .25 ഓളം ഈ സേവന മേഖലകളിലാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി ഇവര്‍ ജനങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്നത്. ഭക്ഷണം,ജോലി വിദ്യഭ്യാസം, ആതുരസേവനം തുടങ്ങിയ മേഖലകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
സഹായം ഒരു പ്രത്യേക പ്രദേശം കേന്ദ്രീകരിച്ചല്ല, മറിച്ച് ആവശ്യക്കാരെ കണ്ടെത്തി അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുകയാണ്.

മസ്ജിദ് കേന്ദ്രീകരിച്ച് മാത്രം എല്ലാവിധ മേഖലകളിലുമുള്ള സേവനം നടത്തിവരികയാണ്,പ്രവാചകചര്യയാണ് ഞങ്ങള്‍ പിന്തുടരുന്നത്. തമിഴ്‌നാട്ടിലെ ഇറോടില്‍ 2013 ജനുവരി 1 നാണ് ഈ സംരഭത്തിന്റെ തുടക്കം, ജനങ്ങള്‍ വളരെ സന്തോഷത്തോടെയാണ് ഇതിനെ സ്വീകരിക്കുന്നത്. ഇപ്പോള്‍ 700 ഓളം മസ്ജിദുകളില്‍ ഈ സംരഭം നടന്നുവരുന്നു.
മസ്ജിദ് സേവായ് കുസു സംരഭത്തിലെ ദേശീയ സംഘാടകരിലൊരാളായ സയിദ് ഇബ്രാഹീം പറയുന്നു.

ഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ മുസ്‌ലിം ശാക്തീകരണ വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ ഇബ്രാഹീമിന് സാമൂഹിക സേവന രംഗത്തെ സംഭാവനകള്‍ക്ക് സോഷ്യല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് (സാമൂഹിക നേതൃത്വ പുരസ്‌കാരം) ലഭിച്ചിരുന്നു.
ബിസിനസ്സ്‌കാരനാണ് ഇബ്രാഹിം.
സാമൂഹിക സേവനരംഗത്തെ കേന്ദ്രമായി മസ്ജിദ് മാറുന്നതോടെ ഒരുപാട് ജനതയാണ് ഈ ഒരു പദ്ധതിക്ക് പിന്തുണയര്‍പ്പിക്കുന്നത്.
മസ്ജിദില്‍ നിന്ന് തന്നെയാണ് വളണ്ടിയര്‍മാര്‍  തയ്യാറായി വരുന്നതെന്ന് സംഘാടകര്‍ പറയുന്നു.

ഫ്രൈഡെ ടു ഫ്രൈഡെ എന്ന ഒരാഴ്ചത്തെ പദ്ധതിയായാണ് ഇത് അവതരിപ്പിക്കുന്നത്. ആദ്യം മസ്ജിദില്‍ നിന്ന്  അനുവാദം ചോദിക്കും,പിന്നീട് അവിടെ സര്‍വെ നടത്തും.പ്രശ്‌നങ്ങളുടെ കണക്കെടുപ്പ് നടത്തുകയും  അതിന് ഒരാഴ്ചക്കുള്ളില്‍ പരിഹാരം കാണുകയും ചെയ്യും, ഇബ്രാഹീം പറയുന്നു.
പദ്ധതിയിലൂടെ ട്വൂഷന്‍ സെന്ററുകളും സ്‌കൂളുകളും വിജയകരമായി നടന്നുകൊണ്ടിരിക്കുന്നു.വിദ്യഭ്യാസം, സ്ത്രീ രംഗത്തെ തൊഴില്‍ സഹായം, വിദ്യഭ്യാസ സ്‌കോളര്‍ഷിപ്പ് ഹെല്‍പ്പ് ഡെസ്‌ക്ക്, ദരിദ്രര്‍ക്ക്  ആവശ്യമായ ഭക്ഷണ കിറ്റ് വിതരണം,ലഹരിവിമുക്ത കേന്ദ്രങ്ങള്‍,അനാഥര്‍ക്ക് താമസസൗക്യരം, യുവാക്കള്‍ക്ക് ബിസിനസ് രംഗത്തേക്ക് നിര്‍ദേശം  നല്‍കുക തുടങ്ങിയവയെല്ലാം സേവനങ്ങളില്‍ പെടും.
മെഡിക്കല്‍ ബോധവത്കരണ ക്യാമ്പ്, നിയമ ബോധവത്കരണ ക്യാമ്പ്, ജോലി പ്ലൈസ്‌മെന്റ് (നിര്‍ണ്ണയ) ക്യാമ്പുകള്‍, കൗണ്‍സിലിംഗ് ക്യാമ്പുകള്‍ തുടങ്ങിയവയും മസ്ജിദിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter