സിറിയന്‍ ജനതക്ക് 130മില്യണ്‍ ഡോളര്‍ സഹായഹസ്തവുമായി ബ്രിട്ടണ്‍

യുദ്ധവും ആഭ്യന്തരകലഹവും കാരണം ജനജീവിതം ദുസ്സഹമായ സിറയന്‍ ജനതക്ക് 130 മില്യണ്‍ ഡോളര്‍ സഹായഹസതവുമായി ബ്രിട്ടനിലെ സര്‍ക്കാര്‍. മാനുഷിക പ്രതിസന്ധി നേരിടുന്ന സിറിയന്‍ ജനതയെ സംബന്ധിച്ചെടുത്തോളം ഈ തുക ഏറെ സഹായകമാകും. ബ്രസല്‍സില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയുടെ ഭാഗമായാണീ  മുന്നേറ്റമെന്നും സിറിയയിലെ അന്താരാഷ്ട്ര കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ഈ വിഷയത്തില്‍ വേണ്ടത് ചെയ്യുമെന്നും പശ്ചിമേഷ്യ വകുപ്പ് സ്റ്റേറ്റ് സെക്രട്ടറി അലിസ്‌ററര്‍ ബര്‍ട്ട് പറഞ്ഞു.

2012 മുതലിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഈ വര്‍ഷമാണ് സിറിയന്‍ ജനതക്ക് ബ്രിട്ടന്‍ ഏറ്റവും കൂടുതല്‍ സഹായം നല്‍കിയിരിക്കുന്നതെന്നും ബര്‍ട്ട് വിശദീകരിച്ചു. ഈ വര്‍ഷം ആകെ 520 മില്യണ്‍ ഡോളറായി ബ്രിട്ടണ്‍ ഇത് വരെ സിറിയക്ക് നല്‍കിയിട്ടുണ്ട്.
സിറിയയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും രാജ്യത്തിന്റെ  പ്രാദേശിക അന്തര്‍ദേശീയ സുരക്ഷ വിഷയങ്ങളില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും ബ്രിട്ടണ്‍ ശ്രമിക്കുന്നുണ്ടെന്നും ബ്രിട്ടീഷ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter