ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമം, സ്ത്രീ സുരക്ഷ: ഡൽഹിയിൽ കോൺഗ്രസിന്റെ വൻ പ്രതിഷേധ റാലി
ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമം, സ്ത്രീ സുരക്ഷ എന്നിവയടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേന്ദ്ര സർക്കാരിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു. രാംലീല മൈതാനത്താണ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ബച്ചാവോ റാലി നടത്തിയത്. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ കടന്നതോടെ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാണ്. ഇത് ആളിക്കത്തിച്ച് കൊണ്ടാണ് കോണ്‍ഗ്രസിന്റെ ഭാരത് ബച്ചാവോ റാലി. പൗരത്വ ഭേദഗതി ബില്ലിന് ഒപ്പം സ്ത്രീ സുരക്ഷ, സാമ്പത്തിക തകർച്ച, തൊഴിലില്ലായ്മ, വിലക്കയറ്റം, കര്‍ഷക പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് പ്രതിഷേധം നടന്നത്. മോഡി ഒറ്റക്ക് ഇന്ത്യയുടെ സാമ്പത്തികരംഗം തകർത്തു രാഹുൽ ഗാന്ധി ആരോപിച്ചു. ഈ രാജ്യത്തിന്റെയും ഭരണഘടനയുടെയും മൂല്യങ്ങൾ നിലനിർത്തുവാൻ കോൺഗ്രസ് അവസാനം വരെ പോരാടുമെന്നും അദ്ദേഹം ഉറപ്പുനൽകി. 'എന്‍റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, എന്‍റെ പേര് രാഹുല്‍ ഗാന്ധി' എന്നാണ്. ഒരു കാരണവശാലും സത്യം പറഞ്ഞതിന്‍റെ പേരില്‍ ഞാന്‍ മാപ്പ് പറയില്ല. അങ്ങനെ ഒരു കോണ്‍ഗ്രസുകാരനും മാപ്പ് പറയേണ്ടതില്ല. ഈ രാജ്യത്തിന്‍റെ സാമ്ബത്തികസ്ഥിതി തച്ചുടച്ചതിന് നരേന്ദ്രമോദിയും അസിസ്റ്റന്‍റ് അമിത് ഷായുമാണ് മാപ്പ് പറയേണ്ടത്', അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter