ഹിംസയുടെ തലങ്ങളില്‍ നിന്ന് ഇബ്‌റാഹീം കില്ലിംങ്ടന്‍  ഇസ്ലാമിലേക്ക്

മുസ്‌ലിമിന്റെ സംസ്‌കാരം സത്യാത്മകമായിരുന്നു. നീതി ബോധമാകട്ടെ അപാരവും. പക്ഷപാതിത്വം അവനുണ്ടായിരുന്നില്ല. അവന്റെ പ്രകൃതിവ്യക്ഷത്തെ ചൈതന്യമാക്കിയത് വിനയവും ലജ്ജയുമായിരുന്നു. ഇല്ലായ്മയില്‍ നിന്നാണവന്റെ ഉണ്മ. പാനപാത്രം പോലെ അവന്റെ ജീവിതം മറ്റുള്ളവര്‍ക്കായി സമര്‍പ്പിച്ചു. (ഇഖ്ബാല്‍) സെപ്തംബര്‍ പതിനൊന്നിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന് മുസ്ലിം വിരോധത്തിലേക്ക് മനസ്സാവാചാകര്‍മണാ ഇറങ്ങിത്തിരിച്ച പടയാളിയായിരുന്നു ഇബ്‌റാഹിം കില്ലിങ്ങ്ടന്‍. ഏതൊരു അമേരിക്കന്‍ പൗരനെയും ഉറക്കം കെടുത്തിയ ഈ അക്രമണം മുസ്ലിം വിരോധത്തിന്റെ കനല്‍പ്പാടുകള്‍ ലോക ജനതയുടെ ഉമ്മറത്തിരുന്ന് വിങ്ങിപ്പൊട്ടിയപ്പോള്‍ കാണാതെപ്പോയ സയണിസ്റ്റ് പൊയ്മുഖത്തിന്റെ ഇരയായിരുന്നു ഇബ്രാഹിം കില്ലിംങ്ങ്ടന്‍.

ഹ്യദയാന്തരങ്ങളില്‍ ഹിംസയുടെ ജപമാലകള്‍ എണ്ണിതീര്‍ത്ത് മുസ്ലീങ്ങളെ ഒന്നടങ്കം തേജോവധം ചെയ്യാനിങ്ങിത്തിരിച്ച കില്ലിംങ്ങിടന്‍ ശഹാദത്ത് കലിമ ചെല്ലാന്‍ മുന്നിട്ടിറങ്ങിയ കഥ ഏതൊരു വിശ്വാസിയേയും ഞെട്ടിപ്പിക്കുതായിരുന്നു.സെപ്തംബര്‍ പതിനൊന്ന് ഒരര്‍ത്ഥത്തില്‍ മുസ്ലീംങ്ങളെ വേട്ടയാടുട്ടുണ്ടെങ്കിലും അതിന്റെ പിന്നാമ്പുറങ്ങളില്‍ നിഴലിച്ചിരുന്നത് ഇസ്ലാമിലേക്കുള്ള പാശ്ചാത്യരുടെ കടന്നുകയറ്റമായിരുന്നു.യുറോപ്യരുടെ ഇസ്ലാമിലേക്കുള്ള കടന്നു കയറ്റത്തെക്കുറിച്ച് വന്ന നിരവധിപഠനങ്ങളില്‍ സെപ്തംബര്‍ പതിനൊന്നായിരുന്നു വലിയ ചര്‍ച്ച വിഷയം. ഇതില്‍ സ്ത്രീകളുടെ സാനിധ്യവും വിസ്മരിക്കാവുന്നതല്ല.ബ്രിട്ടന്‍ പ്രധാനമന്ത്രി ജോ ബഌയറിന്റെ ഭാര്യയുടെ അനുജത്തിപോലും ഈക്കുട്ടത്തില്‍ ഒരങ്കമായിരുന്നു. നെരെറ്റീവ് ഓഫ് കണ്‍വേഷന്‍ ടു ഇസ്ലാം ഒ ഫീമെയില്‍ പ്രസ്‌പേക്ടീവ് എന്ന പുസ്തകത്തില്‍ വിവരിച്ചതും ഈ കടന്നുകയറ്റത്തില്‍ ബ്രിട്ടനിലുള്ള സ്ത്രികളുടെ പങ്കിനെക്കുറിച്ചായിരുന്നു. ഇബ്രാഹീം കില്ലീങ്ടന്റെ വിവരണത്തില്‍ നിന്ന് നമുക്കദ്ദേഹത്തിന്റെ ഇസ്ലാമിക സങ്കലപ്പത്തെ ഇവിടെ വിശകലനം ചെയ്യാം.ഇസ്ലാം സ്വീകരിക്കുതിന്റെ മുമ്പ് ഞാനൊരു കടുത്ത മധ്യപാനിയായിരുന്നു.കളിയും,ചിരിയും,തമാശയുമാണ് ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് കരുതിയിരുന്നു ഞാന്‍ സെപ്തംബര്‍ പതിനൊന്നിന്റെ ഞെട്ടലുകളില്‍ നിന്നാണ് പുനര്‍ജനിച്ചത്. യുവത്വം തുളുമ്പി നില്‍ക്കു അക്കാലത്ത് അക്രമണത്തെക്കുറിച്ച് എനിക്ക് ധാരണകളുണ്ടായിരുന്നില്ല.

ചാനലുകളിലും മാധ്യമങ്ങളിലും നിറഞ്ഞു നിന്ന സംഭവത്തെക്കുറിച്ച് ഞാന്‍ പറഞ്ഞത് നമുക്കെതിരെ ആ ടൂറിസ്റ്റുകള്‍ യുദ്ധം പ്രഖ്യപിച്ചിട്ടുണ്ടൊന്നായിരുന്നു. കാരണം ഞാനതിന് മുമ്പ് ടെറര്‍ എന്ന പദം പോലും കേട്ടിട്ടില്ലായിരുന്നു.തുടര്‍ന്നങ്ങോട്ട് അഫ്ഗാനിസ്ഥാനിലും ലോകത്തിന്റെ അഷ്ഠദിക്കുകളിലും അരങ്ങേറുന്ന സംഭവ വികാസങ്ങളെക്കുറിച്ച് നിരന്തരം വീക്ഷിച്ചപ്പോള്‍ എനിക്ക് മനസ്സിലായി ഈ ടെററിസ്റ്റുകള്‍ മുസ്ലിങ്ങളാണെന്ന്. ഈ അവസരത്തിലാണ് അമേരിക്കന്‍ സൈന്യത്തില്‍ ചേരാന്‍ ഞാന്‍ തീരുമാനിച്ചത്്.എന്റെ ലക്ഷ്യം ലോകത്തിന്റെ മൊത്തം ശത്രുക്കളായ ഈ സമുദായത്തെ തകര്‍ക്കുക അതില്‍ നി്ന്ന് നാടിനെയും രാഷ്ട്രത്തെയും രക്ഷിക്കുകയെുള്ളതായിരുന്നു. ഇതായിരുന്നു ഇസ്ലാം സ്വീകരിക്കുതിനു മുമ്പുള്ള കില്ലിംങ്ങടന്റെ ആഗ്രഹങ്ങള്‍. ഏതൊരു പാശ്ചാത്യന്‍ പൗരനും ഇസ്ലാമിനെ മനസ്സിലാക്കിയത് ഇത്തരത്തിലായിരുന്നു.ഇസ്ലാം വാളു കൊണ്ടു പ്രചരിച്ച മതമാണ.് കൊള്ളയും വധവുമാണ് അതിന്റെ മുഖമുദ്ര,ജിഹാദിനെ ഇത്രത്തോളം പോത്സാഹിപ്പിച്ച വേറൊരു സെമിറ്റിക് മതവും ലോകത്തില്ല എന്നുള്ള ജൂതലോബികളുടെ വാദങ്ങളില്‍ നിന്നാണ് പാശ്ചാത്യര്‍ ഇസ്ലാമിനെ വിലയിരുത്തിയിരുന്നത്. കില്ലിംങ്ങടന്റെ ഇസ്ലാം സ്വീകരണം തീര്‍ത്തും യുറോപ്പ് അമേരിക്ക രാഷ്ട്ര പൗരന്മാരുടെ സംശയത്തിനുള്ള മറുപടിയായിരുന്നു.സൈന്യത്തില്‍ സേവനമനുഷ്ടിക്കുതിനിടയിലാണ് ഇസ്ലാമിനെ അടുത്തറിയാന്‍ അദ്ദേഹം ശ്രമിച്ചത്. അമേരിക്കന്‍ റേഡിയോയില്‍ സംപ്രേഷണം ചെയ്ത ഒരു പരിപാടിയില്‍ പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ചുള്ള ചില പരമര്‍ശങ്ങളാണ് ഇബ്രാഹിമിനെ മാറ്റിയിരുന്നത്.തന്നിലുള്ള ഇസ്ലാമികാവേശം ഖുര്‍ആനിന്റെ അതിസുന്ദരമായ സാഹിത്യ സമ്പുഷ്ഠടതയില്‍ അലിഞ്ഞ് ചേര്‍ന്ന്‌കൊണ്ടേയിരുന്നു.ഖുര്‍ആനിന്റെ ഒരോ സൂക്തങ്ങളും ആയത്തുകളും തന്നിലുള്ള വിശ്വാസത്തെ മാറ്റുകൂട്ടുകയും മുസ്ലിം സുഹ്യത്തുകളുമായി കൂടുതല്‍ ഇടപഴകാനുമുള്ള അവസരം ഒരുക്കുകയും ചെയ്തു.

തുടര്‍ന്നങ്ങോട്ട് മാതാപിതാക്കളുടെ അലസോര ശബ്ദങ്ങള്‍ നേരിടേണ്ടി വന്ന ഇബ്രാഹീം കുടുംബത്തെ ഉപേക്ഷിച്ച് ഇസ്ലാമിന്റെ അതിസുന്ദരപാതവിലേക്ക് മുന്നോട്ട് വന്നു. മുസ്‌ലീങ്ങളെ എവിടെ കണ്ടാലും കൊല്ലണം എന്ന മുദ്രവാക്യം മുഴക്കിയ ഇബ്രാഹീം ശഹാദത്തിന്റെ അതി ഭാവുകത്വം നിറഞ്ഞ സാരസാത്മിയതയുടെ പൊരുളറിഞ്ഞ് ഞാനൊരു മുസ്ലിമാണ് എന്ന് പറയാന്‍ ചങ്കുറ്റം കാണിച്ച ഇബ്രാഹീം പാശ്ചാത്യന്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന വേറിട്ടൊരു ശബ്ദമാണ്. ഇസ്ലാമിക് സ്റ്റേറ്റും ബോകോഹറാമും മുസ്‌ലീം വേഷമണിഞ്ഞ് ത്രീവ്രവാദത്തിന്റെ കറുത്ത പൊയ്മുഖം സമ്മാനിക്കുമ്പോള്‍ തീര്‍ത്തും ഇരയുടെ സ്ഥാനം മുസ്ലീം രാഷ്ട്രങ്ങള്‍ക്കും മുസ്‌ലീം നാമങ്ങള്‍ക്കുമാണെന്ന വസ്തുത നമ്മള്‍ മറന്നു പോകരുത്. പ്രവാചകര്‍ ജീവിച്ച് കാണിച്ച് തന്ന രാഷ്ട്രീയ സാമുഹിക സാംസാകാരിക വ്യവസ്ഥകള്‍ നുറ്റാണ്ടിന്റെ അതിപ്രസരണത്തിലും നീലച്ച്‌പോകാതെ കാലകാലങ്ങളായി ജീവിച്ച്‌നില്‍ക്കും.ഇവിടെ മുളച്ച് പൊന്തിയ ത്രീവ്രവാദ പ്രസ്ഥാനങ്ങള്‍ ഇസ്ലാമിക ത്വതസംഹിതകളുടെ പൊരുളുകളില്‍ നിന്ന് ഉയര്‍ത്തേയ്‌ന്നേറ്റതല്ല മറിച്ച് കുരുശു യുദ്ധത്തിന് ശേഷം മുസ്‌ലീങ്ങളെ തകര്‍ക്കാന്‍ ചില ജൂത ക്രൈസ്തവ ലോബികളുടെ പുറപ്പാടുകളില്‍ നിന്ന് ഒലിച്ചിറങ്ങിയ ചീഞ്ഞജലത്തില്‍ നിന്ന് പുനര്‍ജനിച്ചതാണ്. ഇതിന്റെ ബാക്കി പാത്രങ്ങളാണ് കൊര്‍ദോവയിലും സിസ്‌ലീയിലും ബാഗാദാദിലും അവര്‍ ആവിഷ്‌ക്കരിച്ചത്. ഇതാണ്എട്ടുമുതല്‍ പതിനഞ്ചാം നുറ്റാണ്ടുവരെയുള്ള എണ്ണുറു വര്‍ഷക്കാലത്ത് സ്‌പെയിനില്‍ നിലനിന്ന ഇസ്ലാമിക സാമുഹിക ക്രമത്തെയും സംസ്്കാരത്തെയും കുറിച്ച് വില കുറച്ച് കാണുന്ന സംഘടിത നീക്കം ആഗോളതലത്തിലുണ്ടായിട്ടുണ്ട്.എന്നാല്‍ ഇരുണ്ട യുഗങ്ങളില്‍ കഌസിക്കില്‍ പാണ്ഡിത്യത്തെ കാത്തു സൂക്ഷിക്കുന്നതില്‍ മുസ്ലിം സ്‌പെയിനിന്റെ സംഭാവനകള്‍ ഏറെകാലം മുമ്പ്തന്നെ അംഗീകരിച്ചിട്ടുണ്ട്. അവറോസും അവന്‍സുറും അവിസെയും തുടങ്ങിയ നാമങ്ങളിലേക്ക് മാത്രം ചുരുക്കിയതിന്റെ ഓറിയന്റല്‍ ഫിലോസഫിയെ ഇവിടുത്തെ ചരിതാര്‍ത്യമുള്ള ചരിത്രകാരന്മാര്‍ മുഖവിലക്കുടുക്കാത്തതിന്റെ രീതിശാസ്ത്രത്തെയും നമ്മള്‍ വിസ്മരിച്ച് പോയി എന്നുള്ളത് പാശ്ചാത്യ ജൂത ക്രൈസ്തവ ലോബികളുടെ വിജയമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter