റമദാന് 9 – ഇവിടെ എല്ലാവരും തുല്യം

റമദാന് 9 – ഇവിടെ എല്ലാവരും തുല്യം
ഇഫ്താര്‍ ടെന്‍റുകള്‍ റമദാനിലെ മറ്റൊരു സവിശേഷകാഴ്ചയാണ്, പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍. റമദാന്‍ പിറക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ ചെയ്യുന്നത് കാണാം. എയര്‍കണ്ടീഷന്‍ അടക്കമുള്ള എല്ലാ സൌകര്യങ്ങളുമൊരുക്കി, വിഭവ സമൃദ്ധമായ അന്നപാനീയങ്ങള്‍ വിളമ്പി വെച്ച്, എല്ലാവരെയും ഒരു പോലെ സ്വാഗതം ചെയ്യുന്നു. അതില്‍ ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ മുതലാളിയെന്നോ തൊഴിലാളിയെന്നോ വ്യത്യാസമില്ല. ആര്‍ക്കും കടന്ന് ചെല്ലാം. എല്ലാവരെയും ഒരുപോലെ സ്വീകരിക്കും, വിശിഷ്ടാതിഥികളെപ്പോലെ. 
ഭക്ഷണം കഴിക്കുന്നിടത്തും യാതൊരു വ്യത്യാസവും കാണാനാവില്ല. എല്ലാവര്‍ക്കും ഒരേ ഭക്ഷണം.. കഴിക്കുന്നതും ഒരേ പാത്രത്തില്‍നിന്ന്. വിവിധ നാട്ടുകാരും ഭാഷക്കാരും അതിലുണ്ടാവും... ജീവിതത്തില്‍ അതിന് മുമ്പ് ഒരിക്കല്‍പോലും നേരില്‍ കണ്ടിട്ടില്ലാത്തവരായിരിക്കും അധികവും... ഇനി ഒരിക്കല്‍ കൂടി കാണുമോ എന്നതും ഒരു നിശ്ചയവുമില്ലാത്തവര്‍. 
അതാണ് റമദാന്‍. പ്രഭാതം മുതല്‍ അസ്തമയം വരെ നോമ്പ് എടുക്കുന്നവരാണ് എല്ലാവരും. ആ നിയമം എല്ലാവര്‍ക്കും ബാധകമാണ്. അഥവാ, റമദാന്‍ എല്ലാവര്‍ക്കും ഒരു പോലെ വിശപ്പിന്റെ രുചി നല്കുകയാണ്. 
അല്ലെങ്കിലും വിശപ്പ് എന്നത് വലിയൊരു സത്യമാണല്ലോ. ആവശ്യസമയത്ത് ഭക്ഷണം ലഭിക്കാതെ പട്ടിണി കിടക്കേണ്ടിവരുന്നുവെങ്കില്‍, പിന്നെ വേറെ എന്തൊക്കെയുണ്ടായിട്ടെന്ത് കാര്യം. 
അത് കൊണ്ട്തന്നെ, അത് അവസാനിപ്പിക്കുന്നതും ഒരു പോലെയായിരിക്കണം. അതാണ്, ഈ ഇഫ്താര്‍ ടെന്റുകള്‍ നമ്മോട് പറയാതെ പറയുന്നതെന്ന് തോന്നിപ്പോകും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter