പടിഞ്ഞാറ്‌ എന്ത്‌ കൊണ്ട്‌ ഇസ്‌ലാമിനെ ഭയപ്പെടുന്നു?
westഹാര്‍വാഡ്‌ ഡിവിനിറ്റി സ്‌കൂളിലെ പ്രൊഫസറും ഇസ്‌ലാമും പടിഞ്ഞാറും തമ്മിലുള്ള ഇടപെടലുകളെക്കുറിച്ചും ലിബറലിസവുമായുള്ള ഇസ്‌ലാമിന്റെ ഇടപാടുകളെക്കുറിച്ചും ഗവേഷണം നടത്തുന്ന ജോസിലിന്‍ സിസറിയുടെ പുസ്‌തകമാണ്‌ പടിഞ്ഞാറ്‌ എന്ത്‌ കൊണ്ട്‌ ഇസ്‌ലാമിനെ ഭയപ്പെടുന്നു? ( why the west fears islam: an exploration of muslims in liberal democracies). പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ എങ്ങനെ ജീവിക്കുന്നുവെന്നും പാശ്ചാത്യര്‍ എന്ത്‌ കൊണ്ടാണ്‌ ഇസ്‌ലാമിനെ ഭയപ്പെടുന്നുമുള്ള അന്വേഷണങ്ങളാണ്‌ എഴുത്തുകാരി ഈ കൃതിയില്‍ നടത്തുന്നത്‌. അമേരിക്കയിലും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലുമായി മുസ്‌ലിംകള്‍ എത്രത്തോളം ജനാധിപത്യ സംവിധാനങ്ങളുമായ ഇടപഴകി ജീവിക്കുന്നുവെന്നും ഇസ്‌ലാം അതിനു തടസ്സമാണോ എന്ന ചോദ്യത്തിനു കൂടി ഇവര്‍ ഉത്തരം തേടുന്നു. സീസറിയുടെ കണ്ടെത്തല്‍ പ്രകാരം, ' പടിഞ്ഞാറും മുസ്‌ലിംകളും തമ്മില്‍ ഒരു വിധത്തിലുമുള്ള നാഗരിക സംഘട്ടനങ്ങളുമില്ല. അവിടങ്ങളലെ രാഷ്ട്ര്‌ീയ സംവിധനാങ്ങളുമായും ജനാധിപത്യവുമായും സമ്പൂര്‍ണമായി ഒത്തുപോവാന്‍ അവര്‍ക്ക്‌ കഴിയുന്നുമുണ്ട്‌.' അപ്പോഴും ഇസ്‌ലാമും പാശ്ചാത്യ ദേശങ്ങളും തമ്മില്‍ എന്ത്‌ കൊണ്ടാണ്‌ അകലം നിലനില്‍ക്കുന്നത്‌ എന്ന ചോദ്യത്തിനുത്തരം കൂടി എഴുത്തുകാരി കണ്ടെത്തുന്നു. രണ്ട്‌ ഭാഗങ്ങളായി തിരിക്കപ്പെട്ട പുസ്‌തകത്തലെ ആദ്യ ഭാഗത്ത്‌ പാശ്ചത്യ രാഷ്ട്രങ്ങളില്‍ മുസ്‌ലിം ജീവിത്തത്തെ കുറിച്ചുള്ള അന്വേഷണങ്ങളില്‍ നിന്ന്‌ എടുത്തെഴുതുകയാണ്‌ സിസറി. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്‌, ജര്‍മനി തുടങ്ങിയിടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ വലിയൊരു വിഭാഗം മുസ്‌ലിംകള്‍ക്കും അവിടങ്ങളില്‍ മതപരമായ ജീവിത്തത്തിന്‌ പ്രയാസങ്ങള്‍ നേരിടുന്നില്ലെന്നും ലിബറല്‍ ജനാധിപത്യ സംവിധാനങ്ങളുമായി വളരെ പെട്ടെന്ന്‌ താതാത്മ്യം പ്രാപിക്കുന്നതായും പറയുന്നു.രണ്ടാം ഭാഗത്ത്‌ പാശ്ചാത്യ ലോകത്ത്‌ 'ഇസ്‌ലാം പുറന്തപ്പെള്ളാടാനുള്ള ഘടനാപരമായ കാരണങ്ങള്‍' എന്ന അധ്യായമാണ്‌. പ്രധാനമായും മൂന്ന്‌ കാരണങ്ങളാണ്‌ പുസ്‌തകം ചൂണ്ടിക്കാണിക്കുന്നത്‌. ഒന്ന്‌, സെപ്‌തംബര്‍ പതിനൊന്നിനു ശേഷം വ്യാപകമായിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചരണങ്ങളും ഇസ്‌ലാം ഭീതിയും. രണ്ട്‌ബഹുസംസ്‌കാര (multicultural) നയങ്ങളുടെ പരാജയത്തിനു ശേഷം യൂറോപ്പില്‍ വളര്‍ന്നു വരുന്ന ലിബറല്‍-മതേതര രാഷ്ട്രീയ തത്വശാസ്‌ത്രങ്ങളുടെ സ്വാധീനം, മൂന്ന്‌ സലഫിസത്തിന്റെ പ്രചാരം. ഇസ്‌ലാമിന്‌ മറ്റു സംവിധാനങ്ങളുമായി ഒരു നിലക്കും നീക്കുപോക്കുകള്‍ നടത്താന്‍ കഴിയില്ലെന്നും സ്വന്തമായ രാഷ്ട്രീയ സംവിധാനത്തില്‍്‌ മാത്രമേ അതു നിലനില്‍ക്കൂവെന്നും ശഠിക്കുന്ന ഈ ധാരയാണ്‌ പടിഞ്ഞാറില്‍ ഇസ്‌ലാമിനെ പ്രധിനിധീകരിക്കുന്നുവെന്നത്‌. ഇവയെല്ലാം യീറോപ്പില്‍ മുസ്‌ലിംകളെക്കുറിച്ച്‌ തെറ്റായ ധാരണകള്‍ സൃഷ്ടിക്കാന്‍ കാരണമാവുന്നതായി പുസ്‌തകം പറയുന്നു. ആയിരക്കണക്കിന്‌ പേരെ നേരിട്ട്‌ അഭിമുഖങ്ങള്‍ നടത്തിയും പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചുമാണ്‌ ഇതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്‌. ഇതാണ്‌ പുസ്‌തകത്തെ ശ്രദ്ധേയമാക്കുന്നതും. Why the West Fears Islam: An Exploration of Muslims in Liberal Democracies ജോസിലിന്‍ സിസറി പാല്‍ഗ്രൈവ്‌ പബ്ലിക്കേഷന്‍, പേജ്‌ 404

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter