എന്തേ നമുക്ക് കുട്ടികളോടൊപ്പം കളിക്കാന്‍ കഴിയാതെ പോവുന്നത്...
- Web desk
- Jul 15, 2015 - 20:12
- Updated: Jul 15, 2015 - 20:12
ജീവിതത്തില്‍ ഏറെ തിരക്ക് പിടിച്ചവരാണ് നമ്മളൊക്കെ. എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് നമ്മിലധികപേരും. അതിനിടയില്‍ കുട്ടികള്‍ക്കും കുടുംബത്തിനുമൊപ്പം ചെലവഴിക്കാന്‍ പോലും നമുക്ക് പലപ്പോഴും സമയം ലഭിക്കുന്നില്ലെന്നതല്ലേ സത്യം. നാം അധ്വാനിക്കുന്നതും രാപ്പകല്‍ ഓടി നടക്കുന്നതുമെല്ലാം കുടുംബത്തിന് വേണ്ടിയാണെന്നാണ് നമ്മുടെ ന്യായം. എന്നാല്‍, അതേ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താന്‍ നമുക്കാവുന്നില്ല താനും.
കുട്ടികള്‍ക്ക് പിതാവില്‍നിന്ന് കിട്ടേണ്ടത് അന്നപാനീയങ്ങളും മെച്ചപ്പെട്ട താമസസൌകര്യവും ഇതര ഭൌതിക കാര്യങ്ങളും മാത്രമല്ല, സ്പര്‍ശനവും തലോടലും അവരോടൊത്തുള്ള കളിതമാശകളും കളികളും പലപ്പോഴും മേല്പറഞ്ഞവയേക്കാളെല്ലാം പ്രധാനമാണ്.
പ്രവാചകര്‍(സ്വ)യെ കുറിച്ച് ഒന്നാലോചിച്ചുനോക്കൂ, എത്രമാത്രം തിരക്ക് പിടിച്ചതായിരുന്നു ആ ജിവിതം. അവസാനനാള്‍ വരെ വരാനിരിക്കുന്ന മുഴുവന്‍ ജനതക്കാവശ്യമായ നിയമനിര്‍ദ്ദേശങ്ങളും നല്കാനായിരുന്നുവല്ലോ ആ നിയോഗം. ആ കര്‍ത്തവ്യനിര്‍വ്വഹണത്തിനിടയില്‍ ഏല്‍ക്കേണ്ടിവന്ന ഒട്ടേറെ കഷ്ടപ്പാടുകള്‍, പലപ്പോഴും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന യുദ്ധങ്ങള്‍, അവക്കായുള്ള നീണ്ടനീണ്ട യാത്രകള്‍, മരുഭൂമികള്‍ താണ്ടിയുള്ള പ്രയാണങ്ങള്‍, തിരിച്ചെത്തിയാല്‍ ഇതര രാഷ്ട്രനേതാക്കളുമായും നിവേദകസംഘങ്ങളുമായുള്ള നീണ്ട നീണ്ട പ്രബോധലക്ഷ്യത്തോടെയുള്ള നയതന്ത്ര ചര്‍ച്ചകള്‍, വിവിധ സംശയങ്ങളും അതിലേറെ കുശലാന്വേഷണങ്ങളുമായി എത്തുന്ന എണ്ണമറ്റ അനുയായികള്‍...ഇവക്കെല്ലാമിടയിലും കുട്ടികളോടൊപ്പം കളിക്കാന്‍ അവിടുന്ന് സമയം കണ്ടെത്തുന്നു, ഭാര്യമാരെ വീട്ടുജോലികളില്‍ സഹായിക്കാന്‍ തയ്യാറാവുന്നു, അവരോടൊപ്പം ഓട്ടമല്‍സരം നടത്താന്‍ വരെ ഒഴിവുണ്ടാക്കുന്നു.
നോക്കൂ നിങ്ങള്‍, ഇതിലും വലിയ എന്ത് തിരക്കാണ് നമുക്കുള്ളത്... ആ പ്രവാചകരാവട്ടെ നമ്മുടെ മാതൃക, അതാണല്ലോ ഖുര്‍ആന്‍ നമ്മോട് പറഞ്ഞിട്ടുള്ളത്.. ആയതിനാല്‍, നമ്മുടെ ദൈനംദിന ജീവിതത്തിലെ അല്പസമയം കുട്ടികളോടൊപ്പം കളിക്കാനും കുടുംബത്തോടൊപ്പം കളിതമാശകളിലായി ചെലവഴിക്കാനും നാം കണ്ടെത്തുക.. വിശ്വാസിയെ സംബന്ധിച്ചിടത്തോളം, തീര്‍ച്ചയായും അതും പ്രതിഫലാര്‍ഹമായ ആരാധന തന്നെ.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment