പ്രഥമ ഇസ്‌ലാമിക് ഡിജിറ്റല്‍ കറന്‍സി പരിചയപ്പെടുത്തി ഖത്തര്‍
- Web desk
- Mar 20, 2019 - 15:25
- Updated: Mar 22, 2019 - 03:39
പ്രഥമ ഇസ്‌ലാമിക് ഡിജിറ്റല്‍ കറന്‍സി പരിചയപ്പെടുത്താന്‍ ഒരുങ്ങി ഖത്തര്‍. ദോഹയില്‍ നടന്ന ഇസ്‌ലാമിക ഫിനാന്‍സ് (സാമ്പത്തിക) കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് പുതിയ ഇലക്ട്രോണിക് ഡിജിറ്റല്‍ കറന്‍സി പരിചയപ്പെടുത്താനുള്ള കളമൊരുങ്ങിയത്.
ദോഹയില്‍ നടന്ന ഇസ്‌ലാമിക് ഫിനാന്‍സ് സമ്മേളനത്തില്‍ ഐ ദീനാര്‍ എന്നാണ് ഈ ഡിജിറ്റല്‍ കറന്‍സി വിനമയത്തിന്റെ ചിഹ്നമായി അടയാളപ്പെടുത്തിയത്.
ഒരു ഡിജിറ്റല്‍ കറന്‍സിയുടെ മൂല്യമായി കണക്കാക്കുന്നത് ഒരു ഗ്രാം സ്വര്‍ണമായാണ്. നാണയത്തിന്റെ നിറത്തില്‍ ഐ ദീനാര്‍ ഒരു ചിഹ്നം മാത്രമായല്ല, മറിച്ച് ഇലക്ട്രോണിക് പോര്‍ട്ട്‌ഫോളിയോ(കടലാസ്സ്)യുടെ ഒരു രൂപമാണ്. ഈ ശ്രദ്ധേയമായ പുരോഗതി സാമ്പത്തിക കൈമാറ്റ ശൃംഖലയിലെ ഇടപാടുകളിലും വ്യാപരങ്ങളിലും ഒരുപാട് മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തറിന്റെ സാങ്കേതിക വിദ്യയും നിലവാരവും കണക്കിലെടുത്താണ് പുതിയ ഇ-കറന്‍സിയുടെ ആശയവും ടെക്‌നോളജിയും മറ്റുള്ളവരില്‍ വ്യത്യസ്തമായി അവതരിപ്പിക്കുന്നത്.
കൂടാതെ അവതരിപ്പിക്കുന്ന കറന്‍സിക്ക് എപ്പോഴും മൂല്യമുണ്ടാവുകയും ഉപഭോക്താവിന്റെ ഉടമസ്ഥതയിലുളള ആസ്തികള്‍ സംരക്ഷിക്കുകയും ഇസ്‌ലാമിക നിയമങ്ങള്‍ പൂര്‍ണമായും കര്‍ശനമായും പാലിച്ചുകൊണ്ട് തന്നെ വാണിജ്യ ഇടപാടുകള്‍ നടപ്പിലാക്കാനും സാധിക്കുന്നുവെന്നതാണ് ഇതിന്റെ സവിഷേശതകള്‍.
ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍, ഖാഫ് ഹോള്‍ഡിംഗ് ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ്,മലേഷ്യ ഇബഡ ഇന്‍ക് ഫൗണ്ടേഷന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് കോണ്‍ഫറന്‍സിന്റെ ഭാഗമായി ഈ പുതിയ പ്രഖ്യാപനം നടത്തിയത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment