റമദാന് 15 – ആദ്യപകുതി പിന്നിടുമ്പോള്‍..

റമദാന് 15 – ആദ്യപകുതി പിന്നിടുമ്പോള്‍..
ഇന്ന് റമദാന്‍ 15.. അഥവാ, പകുതി കഴിയുന്നു.. ഇനി കൌണ്ട്ഡൌണ്‍. എത്ര കഴിഞ്ഞു എന്നതിനേക്കാള്‍ എത്ര ബാക്കിയുണ്ടെന്ന് പറയാനാണ് ഇനി സൌകര്യം എന്നര്‍ത്ഥം. 

റമദാന്‍ ഇങ്ങനെയാണ്, ശഅ്ബാനിലും റജബിലുമായി നാം വരാന്‍ കാത്തുകാത്തിരിക്കും. റമദാനിലെത്താനുള്ള പ്രാര്‍ത്ഥനകളുമായി. വരുന്നതിന് തൊട്ട് മുമ്പ് നാം കാണുന്ന ചൂടും കാലാവസ്ഥയുമെല്ലാം വെച്ച്, ഈ വര്‍ഷത്തെ നോമ്പ് എങ്ങനെയാവുമോ ആവോ എന്ന ആശങ്കകളും പങ്ക് വെക്കും. എന്നാല്‍, ഈ വിശിഷ്ടാതിഥി വന്നതേ ഓര്‍മ്മ കാണൂ.. പിന്നെ, പോകുമ്പോഴാണ് നാം തിരിച്ചറിയുക, ഈ മുപ്പത് ദിവസങ്ങള്‍ ഇത്ര വേഗം കഴിഞ്ഞുവോ എന്ന്, പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടാവില്ല താനും. 

റമദാനിന്റെ രണ്ടാം പകുതിയിലേക്ക് പ്രവേശിക്കുന്ന ഈ വേളയില്‍ നമുക്ക് ഒരു ആത്മവിചാരണ നടത്താം. ഈ റമദാനില്‍ ചെയ്യാനായി നാം എന്തൊക്കെ കാത്ത് വെച്ചിരുന്നു... ഖുര്‍ആന്‍ പാരായണം, വിശേഷ വായനകളും പഠനങ്ങളും.. ജീവിതച്ചിട്ടയിലെ ഇസ്‍ലാമികവല്‍കരണം.. ഇങ്ങനെ നീണ്ടുപോകുന്നുണ്ടാവുമല്ലോ അത്. 

Also Read:റമദാന് 16 – ഹിജ്റ രണ്ടാം വര്‍ഷം ഈ രാത്രിയില്‍ പ്രവാചകര്‍ കരഞ്ഞു പ്രാര്‍ത്ഥിക്കുകയായിരുന്നു..

ഈ വേളയില്‍ നാം അതൊന്ന് എടുത്ത് നോക്കുക, ഒരു ആദ്യാര്‍ദ്ധ കണക്കെടുപ്പിനായി... നാം ഉദ്ദേശിച്ചത് പ്രകാരം തന്നെയാണോ ഇതുവരെയുള്ള ദിനങ്ങള്‍ കഴിഞ്ഞുപോയത്.. ചെയ്ത് തീര്‍ക്കേണ്ടതെല്ലാം സമയത്ത് തന്നെ ചെയ്യാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ... ഉണ്ടെങ്കില്‍ അല്‍ഹംദുലില്ലാഹ്.. വരും ദിനങ്ങളില്‍ നമുക്ക് കൂടുതല്‍ കൂടുതല്‍ ചെയ്യാന്‍ ശ്രമിക്കാം. 

ഇല്ലെങ്കില്‍, ഗൌരവമായി ആലോചിക്കേണ്ടിയിരിക്കുന്നു. മുന്‍ദിവസങ്ങളിലെ വീഴ്ചകള്‍ പരിഹരിച്ചും അവക്ക് പ്രായശ്ചിത്തം ചെയ്തും വേണം മുന്നേറാന്‍. ആ ദിവസങ്ങളില്‍ ചെയ്യാതെ ബാക്കിയായവ വരും ദിനങ്ങളില്‍ ചെയ്ത് തീര്‍ക്കണം, അതോടൊപ്പം അന്നേ ദിവസങ്ങളിലേത് കൂടി ചെയ്യാന്‍ നാം സമയം കണ്ടെത്തണം. ഇനിയുള്ള ദിവസങ്ങള്‍ക്ക് അല്‍പ്പം കൂടി വേഗത കൂടും. ആദ്യപകുതി പിന്നിട്ടതിനേക്കാള്‍ വേഗത്തിലായിരിക്കും രണ്ടാം പകുതിയിലെ ദിനങ്ങള്‍ കഴിഞ്ഞുപോവുക. അതോടൊപ്പം, അവസാന നാളുകള്‍ അടുക്കും തോറും നമ്മുടെ മനസ്സ് പെരുന്നാളിന് വേണ്ടിയുള്ള ഒരുക്കങ്ങളിലേക്ക് നാമറിയാതെ നീങ്ങുകയും ചെയ്യും. എല്ലാം നേരത്തെ കണ്ട് നന്നായി സമയം ക്രമീകരിക്കുക, വിചാരിച്ചതൊക്കെ ഈ റമദാനില്‍ നമുക്ക് ചെയ്യുക തന്നെവേണം, ഇന്‍ശാഅല്ലാഹ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter