ഇതാണ് ഇസ്‌ലാമെങ്കില്‍ ഞാനും മുസ്‌ലിമാണ്
ലോറന്‍ ബൂത്ത്
ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലയറിന്റെ ഭാര്യാ സഹോദരി ലോറന്‍ ബൂത്തിന്റെ ഇസ്‌ലാം ആശ്ലേഷണത്തിന്റെ വഴി.............
ഞാന്‍ ആ വാതിലില്‍ മുട്ടി, മാതാവ് വാതില്‍ തുറന്നു, സമാധാനത്തോടെ എന്നെ അഭിവാദ്യം ചെയ്യുകയും ചെയ്തു.
അസ്സലാമുഅലൈക്കും വറഹ്മത്തുല്ല, കടന്നു വരൂ,
സ്വാഗതം ചെയ്തു,
അവര്‍ പൂര്‍ണ പ്രകാശത്തിലായിരുന്നു, കണ്ണുകള്‍ക്ക് തിളക്കമുണ്ടായിരുന്നു, അവര്‍ വാതില്‍ തുറന്നു, ഞാന്‍ താജ്മഹലിലേക്ക കയറും പോലെ തോന്നി, അവര്‍ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ സ്ഥലത്ത് ജീവിച്ചിരിക്കുന്നത് പോലെ എനിക്കനുഭവപ്പെട്ടു.
ഞാന്‍ അവരുടെ വീട്ടിലേക്ക് ചെന്നപ്പോള്‍ എന്തായിരുന്നു അവിടെ,(താജ്മഹല്‍ ആവാന്‍ മാത്രം) ഒന്നുമില്ല. ഒരു ചെറിയ മുറി, മതിലുകളും ഫ്‌ളോറുകളും മേല്‍ക്കൂരയും മാത്രം, അക്കൂട്ടത്തല്‍ പത്ത് പേര്‍ക്ക് ഇഫ്താറിനുള്ള ഭക്ഷണവുമുണ്ട്.
എന്താണ് അവരുടെ ഇഫ്താറിനുള്ള ഭക്ഷണം, ബ്രെഡ്, ഒരു പ്ലാസ്റ്റിക്ക് പ്ലേറ്റ് ചിക്കന്‍, ഒരു പ്ലാസ്റ്റിക് പ്ലേറ്റ് സലാഡ്.
അങ്ങനെ ഞാനിരുന്നു,ഭക്ഷിക്കാന്‍ ശ്രമിച്ചില്ല, പക്ഷെ അവര്‍ എനിക്ക് ആഹാരം തന്നു, അവര്‍ പറഞ്ഞു.
നീ ഞങ്ങളുടെ അതിഥിയാണ്
ഞാന്‍ ഭക്ഷിക്കാന്‍ നിരസിച്ചങ്കിലും അവര്‍ എനിക്ക് ധാരാളമായി നല്‍കി, എനിക്ക് ദേഷ്യം വന്നു, എനിക്ക് ഇസ്‌ലാം മതത്തോട് ദേഷ്യം തോന്നി, മുപ്പത് ദിവസത്തോളം ജനങ്ങളോട് വിശന്നിരിക്കാന്‍ പറയുന്ന ഗ്രന്ഥത്തോട് ദേഷ്യം തോന്നി.
ഈ പാവപ്പെട്ട സ്ത്രീയോട് വെള്ളം കുടിക്കരുതെന്ന് പറയുന്ന ആ ഖുര്‍ആനോട് എനിക്ക് എപ്പോഴും ദേഷ്യം തോന്നി.
ഞാന്‍ മാതാവിനോട് ചോദിച്ചു
നിങ്ങള്‍ എന്തിന് നോമ്പനുഷ്ഠിക്കുന്നു
എന്ത് കൊണ്ട്,എന്താണ് കാര്യം,
അവര്‍ എന്നോട് പറഞ്ഞു
പാവങ്ങളെ ഓര്‍ക്കാന്‍ വേണ്ടിയാണ് ഞാന്‍ നോമ്പനുഷ്ഠിക്കുന്നത്
ഈ മാതാവ് ദുന്‍യാവില്‍ (ഈ ലോകത്ത്) ഒന്നുമല്ല, അവര്‍ക്ക് ഈ ജീവിതത്തില്‍ ഒരു കാര്യവുമില്ല, അവരെക്കാളും ഒന്നുമില്ലാത്ത കുറവുകളുള്ളവര്‍ക്ക് വേണ്ടി അവരുടെ ഹൃദയം താഴ്ത്തി കൊടുക്കുന്നു, എന്താണിത്.
ഈ സത്രീക്ക് കഷ്ടതകള്‍ മനസ്സിലാക്കി ദൈവത്തോട് നന്ദിപറയാന്‍ സാധിക്കുന്നത് വയറ്റില്‍ ഒന്നുമില്ലാതിരിക്കുമ്പോഴാണ്, ആമാശയം ശൂന്യമാവുമ്പോഴാണ്. എന്താണിത്
ആ നിമിഷം ഞാന്‍ ചിന്തിച്ചു
ഇതാണ് ഇസ്‌ലാമെങ്കില്‍ എനിക്കും ഇസ്‌ലാം വിശ്വാസിയാവണം.