രോഗിയായ ഉമ്മയെ സന്ദർശിച്ച് സക്കരിയ  മടങ്ങി
പരപ്പനങ്ങാടി :ബംഗളൂരു സ്ഫോടന കേസിൽ പ്രതി ചേർക്കപ്പെട്ട്‌ വിചാരണയില്ലാതെ ഒരു പതിറ്റാണ്ടായി ബംഗളൂരു അഗ്രഹാര ജയിലിൽ തടവിലുള്ള സക്കരിയ മലപ്പുറം പരപ്പനങ്ങാടിയിലെ സ്വന്തം വീട്ടിലെത്തി രോഗബാധിതയായ മാതാവിനെ സന്ദർശിച്ച് മടങ്ങി. ശരീരം തളർന്ന് കഴിയുന്ന മാതാവ് ബിയ്യുമ്മയെ കാണാൻ കോടതി ഒരു ദിവസത്തെ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് സക്കരിയ വീട്ടിലെത്തിയത്. മണിക്കൂറുകൾ മാത്രം നീണ്ട വികാരനിർഭരമായ ഒത്തുചേരലിന് ശേഷം രാത്രിയോടെ സക്കരിയ ജയിലിലേക്ക് മടങ്ങുകയും ചെയ്തു. യു.എ.പി.എ. ചുമത്തപ്പെട്ട് പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന സക്കരിയ ഇത് മൂന്നാം തവണയാണ് ജയിലിൽ നിന്ന് വീട്ടിലെത്തുന്നത്. ഏഴംഗ കർണാടക പൊലീസും പരപ്പനങ്ങാടി പൊലീസും സക്കരിയക്കൊപ്പമുണ്ടായിരുന്നു നാട്ടിലെത്തി ഉമ്മയെ കണ്ട് മടങ്ങുന്നതുൾപ്പെടെയുള്ള ചെലവുകൾ കുടുംബം വഹിക്കണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം. വികാരഭരിതമായ കൂടിച്ചേരലിന് ശേഷം രാത്രിയോടെ സക്കരിയ കർണാടകയിലെ ജയിലിലേക്ക് മടങ്ങി. 10 വർഷങ്ങൾക്കു മുമ്പാണ് ബംഗളൂരു സ്ഫോടനക്കേസിൽ സക്കരിയക്ക് പങ്കുണ്ടെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്യുന്നതും പിന്നീട് എൻ ഐ എക്ക് കൈമാറുന്നതും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter