ഇസ്രായേല്‍ ഗസ്സയില്‍ യുദ്ധം ആരംഭിച്ചതു മുതല്‍ 21,000 കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ട്

ഇസ്രായേല്‍ ഗസ്സയില്‍ യുദ്ധം ആരംഭിച്ചതു മുതല്‍ 21,000 കുട്ടികളെ കാണാതായതായി സന്നദ്ധ സംഘടനയായ 'സേവ് ദി ചില്‍ഡ്രൻ'.കാണാതായ കുട്ടികളെ കണ്ടെത്താൻ വെടിനിർത്തല്‍ വേണമെന്നും സംഘം ആവശ്യപ്പെട്ടു. 
നിരവധി കുട്ടികള്‍ തകർന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയതായും അവരെയൊന്നും പുറത്തെടുക്കാനായില്ലെന്നും റിപ്പോർട്ട് പറയുന്നു. ബോംബിട്ടു തകർത്ത കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പതിനായിരത്തോളം ഫലസ്തീനികള്‍ അകപ്പെട്ടതായും ഇതില്‍ 4000ത്തോളം കുട്ടികള്‍ ആണെന്നും സന്നദ്ധ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 
എണ്ണമറ്റ കുട്ടികള്‍ നിർബന്ധിതമായി അറസ്റ്റ് ചെയ്യപ്പെടുകയും തിരോധാനം ചെയ്യപ്പെടുകയും ഗസ്സക്കു പുറത്തേക്ക് കടത്തപ്പെടുകയും ചെയ്തു. 17000ത്തോളം ഫലസ്തീനി കുട്ടികളാണ് അവരുടെ കുടുംബങ്ങളില്‍നിന്ന് വേർപ്പെടുകയും ഒറ്റപ്പെടുകയും ചെയ്തത്. ഇങ്ങനെയുള്ള കുട്ടികള്‍ പലതരത്തിലുള്ള ചൂഷണത്തിനും ദുരുപയോഗത്തിനും അവഗണക്കും ഇരകളായിത്തീരാനുള്ള അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പും സംഘം നല്‍കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter