ഫലസ്ഥീനിന് മാസത്തില്‍ 100 മില്യണ്‍ ഡോളര്‍ സഹായവുമായി അറബ് ലീഗ്

ഫലസ്ഥീന്‍ അതോറിറ്റിക്ക് മാസത്തില്‍ 100 മില്യണ്‍ ഡോളര്‍ വീതം ധനസഹായം നല്‍കാന്‍ അറബ് ലീഗ് തീരുമാനിച്ചു.

ഇസ്രയേല്‍ ഫലസ്ഥീനിനോട് പുലര്‍ത്തുന്ന ക്രൂര സമീപനവും നിലവിലെ ഫലസ്ഥീനിന്റെ സാഹചര്യവുമാണ് ധനസഹായം നല്‍കണമെന്ന പ്രതിജ്ഞയിലേക്ക് അറബ് ലീഗ് മുന്നോട്ട് വന്നത്.
ട്രംപ് ഭരണകൂടം മുന്നോട്ട് വെക്കുന്ന പശ്ചിമേഷ്യന്‍ സമാധാന പദ്ധതി ചര്‍ച്ച ചെയ്തുകൊണ്ടുള്ള  അറബ് ലീഗ് യോഗം കൈറോയില്‍ വെച്ചായിരുന്നു നടന്നത്.
ഫലസ്ഥീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് യോഗത്തില്‍ ഫലസ്ഥീനിന്റെ വിഷയങ്ങള്‍ അവതരിപ്പിച്ചു.
ഈ നിര്‍ണയാകഘട്ടത്തില്‍ അറബ് ലോകം കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് അബ്ബാസ് പറഞ്ഞു.
1967 ലെ യുദ്ധത്തില്‍ വെസ്റ്റ് ബാങ്കും ഗാസമുനമ്പും ഈസ്റ്റ് ജറൂസലമും ഇസ്രയേല്‍ കീഴടക്കിയതാണ്,ഭാവിയില്‍ ഇതെല്ലാം ഉള്‍കൊള്ളുന്ന ഒരു രാജ്യമാണ് ഫലസ്ഥീന്‍ ആവിഷ്‌കരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter