മതേതര വോട്ടുകള്‍ ഭിന്നിക്കരുത് :ജിഫ്‌രി തങ്ങള്‍
- Web desk
- Mar 25, 2019 - 08:10
- Updated: Mar 25, 2019 - 08:10
ഇന്ത്യ അതിനിര്‍ണായകമായ ഒരു പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ഒരു കാരണവശാലും മതേതര വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടവരരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ . രാജ്യത്തിന് ഒരുപോലെ അപകടകരമായ ഫാസിസവും തീവ്രവാദവും നാട്ടില്‍നിന്നും നിര്‍മാര്‍ജ്ജനം ചെയ്യപ്പെടണം. മതേതരത്വത്തിനും ജനാധിപത്യത്തിനും കളങ്കം ഉണ്ടാക്കുന്നവര്‍ അധികാരം കൈയാളാന്‍ ഇടവരരുത്. മതേതര ശക്തികള്‍ പരസ്പരം പോരടിക്കേണ്ട സമയമല്ല. ജനാധിപത്യ കക്ഷികള്‍ തങ്ങളുടെ കടമ വിസ്മരിക്കരുത്. വര്‍ഗീയ കക്ഷികള്‍ അധികാരത്തിലേറിയാല്‍ രാജ്യം വലിയ വില കൊടുക്കേണ്ടി വരും.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക വിധേയത്വമോ വിവേചനമോ ഇല്ല.
എന്നാല്‍ രാജ്യനന്മക്ക് വേണ്ടി സമസ്ത എക്കാലത്തും അതിന്റെ കടമ നിര്‍വഹിക്കാറുണ്ട്. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു കാരണവശാലും വോട്ടവകാശം നഷ്ടപ്പെടുത്തുന്ന സാഹചര്യമുണ്ടാകരുത്. ...
ദേശീയതലത്തിലെ സമുന്നത മതേതര ജനാധിപത്യനേതാക്കള്‍ കേരളത്തില്‍ നിന്ന് മത്സരിക്കുന്നത് ഗുണകരമാണെന്നും അത് സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്നും തങ്ങള്‍ പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment