220ഓളം ഫലസ്ഥീന്‍ വിദ്യാര്‍ത്ഥികള്‍ ഇസ്രയേല്‍ ജയിലുകളിലെന്ന് റിപ്പോര്‍ട്ട്

220 ഓളം ഫലസ്ഥീന്‍ കുട്ടികള്‍ ഇസ്രയേല്‍ ജയിലുകളിലെന്ന്് ഫലസ്ഥീന്‍ പ്രിസണേര്‍സ് ക്ലബ് ഡയറക്ടര്‍ ഖദോറ ഫയര്‍ പറഞ്ഞു.

കുട്ടികളില്‍ 8ഓളം ബാലികമാരും ഉള്‍പ്പെടുന്നുണ്ട്.
ദിനംപ്രതിയുള്ള ഇസ്രയേല്‍ റെയ്ഡുകളിലാണ് ഇത്തരം കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നത്.
മനുഷ്യത്വമല്ലാത്ത പ്രവണതകളാണ് കുട്ടികള്‍ ഇസ്രയേല്‍ ജയിലുകളില്‍ സഹിക്കേണ്ടി വരുന്നതെന്നും കോര്‍ഡിനേറ്റര്‍ പ്രതികരിച്ചു.
ജയിലുകളിലെ അന്താരാഷ്ട്ര മാനദണ്ഡവും മറ്റും പരിഗണിക്കാതെയാണ് ജയിലുകളില്‍ വിദ്യാര്‍ത്ഥികളെ തടവിലാക്കിയിരിക്കുന്നതെന്ന് ഖദോറ പറഞ്ഞു.
അനുയോജ്യമായ വസ്ത്രമോ ഭക്ഷണമോ വൃത്തിയോ വെളിച്ചമോ അത്തരം ഇടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നില്ല.
ഇസ്രയേല്‍ ക്രിമിനലുകള്‍ വിദ്യാര്‍ത്ഥികളെ അക്രമിക്കുകയും ലൈംഗീകഉപദ്രവം ഏല്‍പിക്കുകയും ചെയ്യുന്നു. ജയിലുകളിലെ ക്രൂരമായ അവസ്ഥകളെ കുറിച്ച് ഡയറക്ടര്‍ വെളിപ്പെടുത്തി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter